Today: 18 Aug 2022 GMT   Tell Your Friend
Advertisements
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു
Photo #1 - Europe - Otta Nottathil - 28620222belgium
ലണ്ടന്‍: വിവിധ ലോകരാജ്യങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു. ഈ കഴിഞ്ഞ ആഴ്ച മാത്രം പാകിസ്താന്‍, സിംബാബ്വേ, ബെല്‍ജിയം, ബ്രിട്ടന്‍, എക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളില്‍ സമര പരമ്പരകള്‍ അരങ്ങേറി.

ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുകയറുന്നതും തൊഴിലവസരങ്ങളും വരുമാനവും കുറയുന്നതുമാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്താകമാനം ദാരിദ്യ്രവും അസമത്വവും പെരുകുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് അനന്തര സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് കരകയറാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് യുൈ്രകനിലെ റഷ്യന്‍ അധിനിവേശം കനത്ത തിരിച്ചടിയായി.

ആഗോള പ്രതിസന്ധികള്‍ക്ക് പുറമേ, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പല രാജ്യങ്ങളിലും സാഹചര്യം മോശമാക്കി. മാന്ദ്യം ഒഴിവാക്കുന്നതിന് സാധാരണക്കാര്‍ക്ക് സഹായ പദ്ധതികള്‍ ഒരുക്കാനാണ് സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‍കുന്നു.

1989~നുശേഷമുള്ള ഏറ്റവും വലിയ റെയില്‍ സമരത്തിനാണ് ബ്രിട്ടന്‍ സാക്ഷിയായത്. വിലക്കയറ്റം കണക്കിലെടുത്ത് വേതനവര്‍ധന വേണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് (ആര്‍.എം.ടി.) ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ലാറ്റിനമേരിക്കന്‍ രാജ്യമായ എക്വഡോറില്‍ തദ്ദേശീയരായ ജനങ്ങളുടെ സര്‍ക്കാര്‍വിരുദ്ധസമരം കലാപസമാനമായി. ജീവിതച്ചെലവ് കൂടുന്നതിനെതിരേ തുടങ്ങിയ പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇന്ധനവില കുറയ്ക്കുക, ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം, വളത്തിന് സബ്സിഡി തുടങ്ങി പത്തോളം ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചത്. സമരം ശക്തമായതോടെ ഇന്ധനവില കുറയ്ക്കുമെന്ന് പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ പ്രഖ്യാപിച്ചു.

ഇന്ധനവില കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പെറുവില്‍ ട്രക്ക് ൈ്രഡവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രസിഡന്റ് പെഡ്രോ കാസ്ററിലോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല.

വേതനവര്‍ധനയ്ക്കൊപ്പം ശമ്പളം യു.എസ്. ഡോളറില്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞയാഴ്ച സിംബാബ്വേയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിലേക്ക് നീങ്ങിയത്. ബെല്‍ജിയത്തിലെ തൊഴിലാളി സംഘടനകളുടെയും ആവശ്യം ശമ്പളവര്‍ധന തന്നെയായിരുന്നു. പാകിസ്താനിലും ശ്രീലങ്കയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ശ്രീലങ്കയില്‍ ഇന്ധനത്തിനായി വരിനിന്ന് ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്ന സാഹചര്യംപോലുമുണ്ടായി.
- dated 28 Jun 2022


Comments:
Keywords: Europe - Otta Nottathil - 28620222belgium Europe - Otta Nottathil - 28620222belgium,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
independence_day_celeb_ireland_oicc
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാകയുയര്‍ത്തി 9 മാസം പ്രായമുള്ള കുഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
18820221eu
യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ Recent or Hot News
നിരവധി അവസരങ്ങളുമായി ഫിന്‍ലാന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍, നെതര്‍ലന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
18820227trump
മങ്കിപോക്സിന്റെ ട്രംപിന്റെ പേരിടണമെന്ന് സര്‍വേ ഫലം! Recent or Hot News
തുടര്‍ന്നു വായിക്കുക
Association_Cultural_De_la_India_en_Castilla_y_Leon_Valladolid_Independence_day
സ്പെയിനിലെ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
15820224rushdie
റുഷ്ദിക്കു പിന്തുണയുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15820222fire
ഫ്രാന്‍സില്‍ വീണ്ടും കാട്ടുതീ
തുടര്‍ന്നു വായിക്കുക
13820223greenland
ഗ്രീന്‍ലന്‍ഡ് 'കുഴിക്കാന്‍' ബില്‍ ഗേറ്റ്സും ജെഫ് ബെസോസും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us