Today: 20 Sep 2019 GMT   Tell Your Friend
Advertisements
ഇറാന്‍ പ്രശ്ന പരിഹാരത്തിനു സാധ്യത തെളിയുന്നു
ബിയാറിറ്റ്സ്: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന ഇറാന്‍ പ്രശ്നത്തിന് പരിഹാര സാധ്യത തെളിയുന്നു. ജി7 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച മാര്‍ഗങ്ങള്‍ ആലോചിചിച്ചത്.

സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ആണവ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രസിഡന്റ് റൂഹാനുമായി കൂടിക്കാഴ്ച നടത്തുന്നതിനു താന്‍ ഒരുക്കമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

ആഴ്ചകള്‍ക്കുള്ളില്‍ ഇറാന്‍ ആണവ പ്രശ്നം പരിഹരിക്കാന്‍ ഉച്ചകോടി നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുപക്ഷത്തെയും മേശയ്ക്കു ചുറ്റുമെത്തിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ജി7 ഉച്ചകോടിയില്‍ ഇറേനിയന്‍ വിദേശകാര്യ മന്ത്രി സരീഫ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു മുന്‍പ് മാക്രോണ്‍ തന്റെ അനുഗ്രഹം തേടിയിരുന്നതായി ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ ഈ വിവരം ട്രംപിനെ അറിയിക്കുക മാത്രമാണു ചെയ്തതെന്നു മാക്രോണ്‍ തിരുത്തി.

ട്രംപും സരീഫും തമ്മില്‍ ജി7 ഉച്ചകോടിക്കിടെ നേരിട്ടു ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍, യുഎസ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നു മറ്റാരും ചര്‍ച്ച നടത്തിയിട്ടില്ലെന്നു പറയാനാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
- dated 28 Aug 2019


Comments:
Keywords: Europe - Otta Nottathil - 28820199iran Europe - Otta Nottathil - 28820199iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920195migration
ജര്‍മനിയിലെ കുടിയേറ്റക്കാരില്‍ മുന്നില്‍ റൊമാനിയക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920194pollution
പാരീസിനു മലിനീകരണ ഭൂപടം തയാറാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18920193macron
കുടിയേറ്റത്തിനെതിരേ കടുത്ത നടപടികള്‍ വേണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920191italy
ഇറ്റാലിയന്‍ ഗ്രാമത്തില്‍ താമസിക്കാന്‍ കാല്‍ ലക്ഷം യൂറോ ഇങ്ങോട്ടു കിട്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
17920195den
ആഴ്ചയില്‍ മൂന്നു ദിവസം അവധിയുമായി ഡാനിഷ് മുനിസിപ്പാലിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
17920194italy
കുടിയേറാന്‍ ഏറ്റവും മോശമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും
തുടര്‍ന്നു വായിക്കുക
charity_show_masala_coffe_kork_sept_28
കോര്‍ക്കില്‍ ചാരിറ്റി മ്യൂസിക് ഷോ സെപ്റ്റംബര്‍ 28 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us