Today: 25 Jan 2022 GMT   Tell Your Friend
Advertisements
ഒമിക്രോണ്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും: ലോകാരോഗ്യ സംഘടന
Photo #1 - Europe - Otta Nottathil - 301120216omicron
ജനീവ: കൊറോണവൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള ഭീഷണിയാകുമെന്നും, വൈറസ് വ്യാപനം ചിലയിടങ്ങളില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന. രാജ്യങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

ഒമിക്രോണ്‍ ബാധിച്ച് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്സിന്‍ നല്‍കുന്ന രോഗപ്രതിരോധ ശേഷിയും നേരത്തെ കോവിഡ് വന്നുപോയത് വഴി ലഭിച്ച രോഗപ്രതിരോധ ശേഷിയും ഒമിക്രോണിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഡബ്ള്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.

മുമ്പുണ്ടാകാത്ത തരത്തിലുള്ള ജനിതക വകഭേദമാണ് ഒമിക്രോണില്‍ വൈറസിന്‍റെ സ്പൈക് പ്രോട്ടീനില്‍ സംഭവിച്ചിരിക്കുന്നത്. വൈറസ് വ്യാപിച്ചാല്‍ ആഗോളതലത്തില്‍ വലിയ ഭീഷണിയാകും. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നാണ് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്സി വ്യക്തമാക്കിയത്. ഒരാഴ്ചയിലേറെയായി തന്‍റെ കീഴില്‍ ചികിത്സയിലുള്ള, ഒമിക്രോണ്‍ ബാധിച്ച രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
- dated 30 Nov 2021


Comments:
Keywords: Europe - Otta Nottathil - 301120216omicron Europe - Otta Nottathil - 301120216omicron,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us