Today: 18 Feb 2020 GMT   Tell Your Friend
Advertisements
ഓസ്ട്രിയയില്‍ സെബാസ്റ്റ്യന്‍ കുര്‍സ് വീണ്ടും അധികാരത്തിലേക്ക്
Photo #1 - Europe - Otta Nottathil - 30930191curz
വിയന്ന:ഓസ്ട്രിയയില്‍ ഞായറാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മുന്‍ ചാന്‍സലര്‍ സെബാസ്ററ്യന്‍ കുര്‍സിന്റെ(33) പീപ്പിള്‍സ് പാര്‍ട്ടിക്ക് വ്യക്തമായ വിജയം. 38,4 ശതമാനം വോട്ടാണ് യാഥാസ്ഥിതിക പാര്‍ട്ടി നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 31 ശതമാനം മാത്രമായിരുന്നു.

മുന്‍ സര്‍ക്കാരില്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പങ്കാളികളായിരുന്ന തീവ്ര വലതുപക്ഷക്കാരായ ഫ്രീഡം പാര്‍ട്ടിയുടെ(എഫ്പിഒ) വോട്ട് വിഹിതം 17.3 ശതമാനം എന്ന നിലയില്‍ കുത്തനെ ഇടിഞ്ഞു. ഫ്രീഡം പാര്‍ട്ടിക്കെതിരായ അഴിമതി ആരോപണത്തെത്തുടര്‍ന്ന് കുര്‍സ് നടപടി സ്വീകരിച്ചതോടെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീഴുകയും ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യമായി വരുകയും ചെയ്തത്.

മുന്‍സഖ്യ പങ്കാളികളായി അഴിമതി ബാധിച്ച തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 26 ശതമാനം നേടിയിരുന്നു.
ഇപ്പോള്‍ ഒമ്പത് ഫെഡറല്‍ സ്റേററ്റുകളില്‍ എട്ടിലും പീപ്പിള്‍സ് പാര്‍ട്ടി തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. വിയന്നയില്‍ മാത്രം സോഷ്യല്‍ ഡെമോക്രാറ്റുകളാണ് മുന്നില്‍.

ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയെങ്കിലും പീപ്പിള്‍സ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷണില്ല. സഖ്യകക്ഷി സര്‍ക്കാര്‍ തന്നെ രൂപീകരിക്കേണ്ടി വരും.

ഫ്രീഡം പാര്‍ട്ടിയുമായി വീണ്ടും സഖ്യം രൂപീകരിക്കാനുള്ള സാധ്യത തള്ളാനാവില്ല. എന്നാല്‍, മറ്റു സാധ്യതകളും പീപ്പിള്‍സ് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 12.4 ശതമാനം വോട്ട് നേടിയ ഗ്രീന്‍ പാര്‍ട്ടിയെയും 7.4 ശതമാനം വോട്ട് നേടിയ നിയോസ് പാര്‍ട്ടിയെയും കൂടെ കൂട്ടാനും ആലോചിക്കുന്നു. 21.5 ശതമാനം വോട്ടുള്ള സോഷ്യല്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തിനു സാധ്യത കുറവാണ്.

6.4 ദശലക്ഷം ആളുകള്‍ക്കാണ്് വോട്ടുചെയ്യാന്‍ യോഗ്യത ഉണ്ടായിരുന്നത്. പാര്‍ലമെന്റിലെ ആകെ സിറ്റ് 183 ആണ്. ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടി 73,സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഓസ്ട്രിയ 41, ഫ്രീഡം പാര്‍ട്ടി ഓഫ് ഓസ്ട്രിയ 32,ഗ്രീന്‍/ഇതര 23, ന്യൂ ഓസ്ട്രിയ, ലിബറല്‍ ഫോറം 14, എന്നിങ്ങനെയാണ് പുതിയ കക്ഷിനില. കുര്‍സിന്റെ പാര്‍ട്ടി രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10 ശതമാനത്തില്‍ നിന്ന് പോയിന്റ് ഉയര്‍ത്തി 13 ശതമാനം നേട്ടമുണ്ടാക്കി. സോഷ്യല്‍ ഡെമോക്രാറ്റുകളുമായി (ടജഛല) ഒരു സഖ്യം രൂപീകരിക്കുക എന്നതാണ് കുര്‍സിന്റെ മുന്നിലുള്ളത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഒഇവിപി അല്ലെങ്കില്‍ എസ്പിഒ എന്നീ കക്ഷികളാണ് ഭരണം നടത്തിയിരുന്നത്. മൊത്തം 44 വര്‍ഷക്കാലം ഇരുകക്ഷികും ഒരുമിച്ച് ഭരിച്ചു.അവര്‍ അവസാന പങ്കാളിത്തം പൂര്‍ത്തിയാക്കിയത് 2017 ലാണ്.

അതിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നുവെങ്കിലും അഴിമതിയില്‍ സഖ്യശക്ഷികള്‍ പുറത്താവുകയും ചെയ്തതോടെ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ ഭരണം നടത്തുക എന്ന ആശയമാണ് കുര്‍സ് മുന്നോട്ടുവച്ചത്. അതും നടക്കാതെ വന്നപ്പോള്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് തുടക്കം കുറിക്കുകയും മറ്റൊരു തെരഞ്ഞെടുപ്പിന് കാരണമാവുകയും ചെയ്തു.

പുതിയ സാഹചര്യത്തില്‍ കുര്‍സിനു ഭരണ പങ്കാളിയെ തേടാന്‍ കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും മാസങ്ങളെടുക്കുമൊണ് രാഷ്ട്രീയ നിരീക്ഷകള്‍ കരുതുന്നത്.ആത്യന്തികമായി, മുന്‍ ഗ്രീന്‍ ലീഡറായ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ പുതിയ സര്‍ക്കാരിനു പച്ചക്കൊടി കാട്ടാന്‍ സമയം കുറിയ്ക്കാന്‍ കാത്തിരിയ്ക്കയാണ്. മുന്‍പ് വിദേശികള്‍ക്കെതിരെ ആഞ്ഞടിച്ച ഹൈഡറിന്റെ പാത പിന്തുടരാന്‍ ആഗ്രഹിയ്ക്കുന്ന കുര്‍സ് കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് മുന്‍കാലങ്ങളില്‍ നിരവധി പ്രസ്താവനകള്‍ നടത്തി ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഓസ്ട്രിയ പുറത്തുവരണമെന്നും കുര്‍സിന് ആഗ്രഹമുണ്ട്.
- dated 30 Sep 2019


Comments:
Keywords: Europe - Otta Nottathil - 30930191curz Europe - Otta Nottathil - 30930191curz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17220202swiss
സ്വിറ്റ്സര്‍ലന്‍ഡിനെ പിടിച്ചുലച്ച് ക്രിപ്റ്റോ എജി വിവാദം Recent or Hot News
തുടര്‍ന്നു വായിക്കുക
17220206corona
കൊറോണ മരണം യൂറോപ്പിലും Recent or Hot News
തുടര്‍ന്നു വായിക്കുക
short_film_thirikal_bhrathan_memmorial_award
ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം പ്രവാസി പുരസ്കാരം വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കലിന് Recent or Hot News
തുടര്‍ന്നു വായിക്കുക
nicolas_kalathiparampil_funeral_organ_donated
ഇറ്റലിയില്‍ കാറപകടത്തില്‍ മരിച്ച നിക്കോളാസ് ജോണ്‍സണ്‍ ഇനി മറ്റുള്ളവരിലൂടെ ജീവിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
14220207corona
കൊറോണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ ആരോഗ്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14220206schenken
ഷെങ്കന്‍ മള്‍ട്ടി എന്‍ട്രി വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍
തുടര്‍ന്നു വായിക്കുക
14220205swiss
ഭക്ഷണ മാലിന്യം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us