Today: 16 Oct 2019 GMT   Tell Your Friend
Advertisements
ഈജിയന്‍ കടലിടുക്കിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം

ബര്‍ലിന്‍: ഗ്രീസിലേക്ക് വന്നിറങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം വീണ്ടും കൂടുന്നു. തുര്‍ക്കിയിലെ സാഹചര്യങ്ങള്‍ കാരണം കൂടുതല്‍ അഭയാര്‍ഥികള്‍ ഗ്രീസിനെ ലക്ഷ്യമാക്കുന്നു എന്നാണ് സൂചന.

ഇതെത്തുടര്‍ന്ന്, മറ്റൊരു അഭയാര്‍ഥി പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫറും ജാഗ്രതയോടെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു.

ഏതാനും ആഴ്ചകളായി തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലെ ഈജിയന്‍ ദ്വീപുകളിലേക്കാണ് അഭയാര്‍ഥികള്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നത്. അഭയാര്‍ഥി ക്യാംപുകള്‍ നിറഞ്ഞു കവിയുകയാണ്. അഫ്ഗാനിസ്ഥാന്‍കാരാണ് ഇവരില്‍ ഏറെയും.

മതിയായ രേഖകളില്ലാത്ത അഭയാര്‍ഥികളെ രാജ്യത്തു നിന്നു പുറത്താക്കാന്‍ തുര്‍ക്കി കടുത്ത നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഗ്രീസിലേക്കുള്ള ഒഴുക്ക് ശക്തമായത്.

ഈ വര്‍ഷം ഇതുവരെ ഏകദേശം 35,800 അഭയാര്‍ഥികള്‍ ഈജിയന്‍ ദ്വീപുകളിലെത്തിയതായാണ് കണക്ക്. ഇതില്‍ 9700 പേര്‍ കരമാര്‍ഗം ഗ്രീക്ക് അതിര്‍ത്തി കടന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഒറ്റ ദിവസം 500 അഭയാര്‍ഥികളാണ് ലെസ്വോസ് ദ്വീപില്‍ വന്നിറങ്ങിയത്. ഇവിടത്തെ ഡിറ്റന്‍ഷന്‍ സെന്ററില്‍ ഇനി ഒരാളെ കൂടി താമസിപ്പിക്കാന്‍ സൗകര്യമില്ലാത്ത സ്ഥിതിയിലുമാണ്.
- dated 04 Oct 2019


Comments:
Keywords: Europe - Otta Nottathil - 41020197refugee Europe - Otta Nottathil - 41020197refugee,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us