Today: 10 Apr 2021 GMT   Tell Your Friend
Advertisements
ഉപരോധം തീക്കളി: റഷ്യ
Photo #1 - Europe - Otta Nottathil - 4320214maria
മോസ്കോ: റഷ്യ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനം തീക്കളിയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സാഖറോവ. അലെക്സി നവല്‍നി വിഷയത്തിലാണ് റഷ്യയ്ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്തുവിലകൊടുത്തും ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും റഷ്യ വ്യക്തമാക്കി. ജൈവ~രാസ വസ്തുക്കള്‍ നിര്‍മിക്കുന്ന 14 വ്യവസായ സ്ഥാപനങ്ങള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരേ ചൊവ്വാഴ്ചയാണ് യൂറോപ്യന്‍ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയശേഷം യു.എസ്. ഉപരോധം പ്രഖ്യാപിച്ചത്.

പ്രതിപക്ഷസ്വരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ നയങ്ങള്‍ക്കെതിരേ കൂടുതല്‍ ശക്തമായ നടപടികള്‍ ബൈഡന്‍ ഭരണകൂടം സ്വീകരിക്കുമെന്നാണ് പറയുന്നത്.

റഷ്യന്‍ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനുമായ അലെക്സി നവല്‍നിക്ക് കഴിഞ്ഞ ഓഗസ്ററ് 20~ന് സൈബീരിയയില്‍നിന്ന് മോസ്കോയിലേക്ക് വരുന്നതിനിടെയാണ് വിഷബാധയേറ്റത്. ഗുരുതരനിലയിലായ നവല്‍നിയെ ജര്‍മനിയിലെത്തിച്ച് വിദഗ്ധ ചികിത്സനല്‍കിയാണ് രക്ഷപ്പെടുത്തിയത്.

ചികിത്സ കഴിഞ്ഞ് റഷ്യയില്‍ തിരിച്ചെത്തിയ ജനുവരി 17~നുതന്നെ റഷ്യന്‍ അധികൃതര്‍ അദ്ദേഹത്തെ അറസ്ററുചെയ്തിരുന്നു. ഇതിനെതിരേ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കോടതി രണ്ടരവര്‍ഷം തടവുശിക്ഷ വിധിച്ച അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.
- dated 04 Mar 2021


Comments:
Keywords: Europe - Otta Nottathil - 4320214maria Europe - Otta Nottathil - 4320214maria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
malayalee_sisters_named_roads_italy
കോവിഡ് പ്രതിരോധത്തില്‍ മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
10420216norway
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
10420213vaccine
ജോണ്‍സണ്‍സ് വാക്സിനും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി സംശയം Recent or Hot News
തുടര്‍ന്നു വായിക്കുക
10420217greta
ഗ്രെറ്റ കാലാവസ്ഥാ ഉച്ചകോടി ബഹിഷ്കരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
9420212turkey
സോഫോഗേറ്റ്: യൂറോപ്യന്‍ യൂണിയനെ പഴിചാരി തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
9420211vaccine
സ്കൂളില്‍ ചേര്‍ക്കു മുന്‍പ് വാക്സിനേഷന്‍: ചെക്ക് റിപ്പബ്ളിക് നടപടിക്ക് കോടതിയുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
8420211vaccine
അസ്ട്രസെനക്കയ്ക്ക് വീണ്ടും യൂറോപ്യന്‍ യൂണിയന്‍ പിന്തുണ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us