Today: 05 Mar 2021 GMT   Tell Your Friend
Advertisements
കാപിറ്റോള്‍ കലാപത്തെ അപലപിച്ച് യൂറോപ്പ്
Photo #1 - Europe - Otta Nottathil - 8120213capitol
ബര്‍ലിന്‍: ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റല്‍ കെട്ടിടം കൈയ്യേറിയതിനെ ത്തുടര്‍ന്ന് ജര്‍മ്മനിയിലെ പാര്‍ലമെന്ററി സുരക്ഷയില്‍ വരുത്താവുന്ന മെച്ചപ്പെടുത്തലുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് ജര്‍മ്മന്‍ പാര്‍ലമെന്റ് പ്രസിഡന്റ് വുള്‍ഫ് ഗാംഗ് ഷൊയ്ബളെ പറഞ്ഞു.

വാഷിംഗ്ടണില്‍ നിന്നുള്ള രംഗങ്ങളുടെ വെളിച്ചത്തില്‍, ബുണ്ടെസ്ററാഗിന്റെ സംരക്ഷണത്തിനായി ഇതില്‍ നിന്ന് എന്ത് നിഗമനങ്ങളില്‍ എത്തിച്ചേരണം" എന്ന് പരിശോധിക്കുമെന്ന് ഷൊയ്ബളെ ഓഫീസ് അറിയിച്ചു.

വാഷിംഗ്ടണിലെ ജര്‍മന്‍ എംബസിക്ക് "കാപ്പിറ്റലില്‍ അക്രമാസക്തമായ അതിക്രമങ്ങള്‍ പോലെ സംഭവിയ്ക്കാമെന്നും ഷൊയ്ബളെ പറഞ്ഞു.

അവലോകനത്തില്‍ പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സുരക്ഷാ പ്രതിനിധികളുമായും ബെര്‍ലിന്‍ സംസ്ഥാനവുമായും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയവുമായും കൂടിയാലോചിക്കുമെന്നും ഷൊയ്ബളെ പറഞ്ഞു.

അതേസമയം യുഎസ് കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ ലോകത്തിനു മുന്‍പില്‍ അമേരിക്ക നാണകെട്ടു തലകുനിക്കേണ്ടി വന്നിരിയ്ക്കയാണ്. ജനാധിപത്യത്തിന് കളങ്കംചാര്‍ത്തിയ ലജ്ജാകരമായ പ്രവര്‍ത്തിയെന്ന് ലോകനേതാക്കള്‍ സംഭവത്തെ അപലപിച്ചു.ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ന്യൂസിലാന്റ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ തുടങ്ങിയവര്‍ ശക്തമായ ഭാഷയിലാണ് സംഭവത്തെ അപലപിച്ചത്. തുര്‍ക്കിയും സംഭവത്തെ അപലപിച്ചു. എന്നാല്‍ കാപ്പിറ്റോള്‍ സംഭവത്തില്‍ ചൈന കൈകൊട്ടി ചിരിയ്ക്കുകയാണുണ്ടായത്.

കാപ്പിറ്റോള്‍ കലാപം യു.എസ് കോണ്‍ഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

വാഷിങ്ടണില്‍ നടന്നത് അമേരിക്കക്കാര്‍ക്ക് ചേര്‍ന്നതല്ലെന്നും ജനാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറച്ചുപേരുടെ അക്രമത്തിന് വഴങ്ങില്ലെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.

ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ട്രംപ് അനുകൂലികള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് അഭിപ്രായപ്പെട്ടു.

ഞെട്ടിപ്പിക്കുന്നതാണ് സംഭവമെന്ന് സ്കോട്ലന്‍ഡ് നേതാവ് നികൊള സ്റ്റര്‍ഗ്യണ്‍ പറഞ്ഞു. പ്രതിസന്ധി സാഹചര്യം കടന്ന് അമേരിക്കന്‍ ജനതയെ ഏകോപിപ്പിച്ച് മുന്നോട്ടുപോകാന്‍ ആകട്ടെയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി യുവസ് ലെ ഡ്രിയന്‍ കുറ്റപ്പെടുത്തി.
- dated 08 Jan 2021


Comments:
Keywords: Europe - Otta Nottathil - 8120213capitol Europe - Otta Nottathil - 8120213capitol,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us