Today: 12 Aug 2020 GMT   Tell Your Friend
Advertisements
കാലാവസ്ഥാ ഉച്ചകോടി സജീവമാക്കി ഗ്രെറ്റ
Photo #1 - Europe - Otta Nottathil - 81220198greta
മാഡ്രിഡ്: സ്പെയ്നിലെ മാഡ്രിഡില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സ്വീഡിഷ് കൗമാര ആക്റ്റിവിസ്റ്റ് ഗ്റ്റെ തേന്‍ബര്‍ഗും സാന്നിധ്യമറിയിച്ചു. സമ്മേളനവേദിയിലെത്തിയ ഗ്രെറ്റ, കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവതീയുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ചിലും അണിചേര്‍ന്നു.

ചിലിയില്‍ നടത്താനിരുന്ന പരിപാടി അവിടെ ജനകീയപ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് മാഡ്രിഡിലേക്ക് മാറ്റിയത്. രണ്ടാഴ്ചനീളുന്ന പരിപാടി യു.എന്‍. ആണ് സംഘടിപ്പിക്കുന്നത്. പാരീസ് കാലാവസ്ഥാഉടമ്പടിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകകൂടിയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

കാലാവസ്ഥാമാറ്റം വരുംവര്‍ഷങ്ങളില്‍ മനുഷ്യരാശിയെ ഗുരുതരമായിത്തന്നെ ബാധിക്കുമെന്ന് ഇതിനകംതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടണ്ട്. ആഗോള താപനില ഇനിയും ഉയര്‍ന്നാല്‍ മത്സ്യസമ്പത്തിനെയും കടല്‍വിഭവങ്ങളെയും ബാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും കോടിക്കണക്കിന് ഡോളര്‍ ഇതുവഴി നഷ്ടപ്പെടുമെന്നും പറയുന്നു.

ഗ്രെറ്റയുടെ വരവോടെ ഉച്ചകോടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സര്‍ക്കാര്‍ ഇതരസംഘടനകളും പുതുതലമുറയും പരിസ്ഥിതിപ്രവര്‍ത്തകരും വരുംദിവസങ്ങളില്‍ ഒറ്റക്കെട്ടായി ആഗോളതാപനം കുറയ്ക്കാന്‍വേണ്ട നടപടികള്‍ക്കായി ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കും.

പതിനാറുകാരിയായ ഗ്രെറ്റ വെര്‍ജീനിയയില്‍നിന്ന് കഴിഞ്ഞമാസം കട്ടമരത്തിലാണ് മഡ്രിഡിലേക്ക് പുറപ്പെട്ടത്. അറ്റ്ലാന്റിക് സമുദ്രം താണ്ടി കഴിഞ്ഞയാഴ്ച പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെത്തി; അവിടെനിന്ന് ട്രെയിനില്‍ മഡ്രിഡിലും. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗതമാര്‍ഗം എന്ന നിലക്കാണ് വിമാനയാത്ര ഒഴിവാക്കി കട്ടമരം തിരഞ്ഞെടുത്തത്. ഓഗസ്ററില്‍ ലണ്ടണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് ഗ്രെറ്റ തിരഞ്ഞെടുത്തത് കാര്‍ബണ്‍ പുറത്തുവിടാത്ത വഞ്ചിയായിരുന്നു.
- dated 08 Dec 2019


Comments:
Keywords: Europe - Otta Nottathil - 81220198greta Europe - Otta Nottathil - 81220198greta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820203covid
രണ്ടു കോടിയും കടന്ന് കോവിഡ് കണക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12820205vaccine
റഷ്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്തത് 20 രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820206vaccine
കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820205car
പാരിസില്‍ 2030 മുതല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
11820204italy
സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കാന്‍ ഹൗസ് വൈഫ് ബോണസുമായി ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
11820203swiss
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
തുടര്‍ന്നു വായിക്കുക
10820206mask
11 കോടിയുടെ മാസ്കിന്റെ പണിപ്പുരയില്‍ ഇസ്രയേലിലെ ജ്വല്ലറി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us