Today: 10 Apr 2021 GMT   Tell Your Friend
Advertisements
റഫേല്‍ ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
Photo #1 - Europe - Otta Nottathil - 8320217dasso

പാരിസ്: ഫ്രഞ്ച് കോടീശ്വരനും റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ഡസോ ഏവിയേഷന്‍ ഉടമയുമായ ഒലിവര്‍ ഡസ്സോ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഫ്രഞ്ച് പാര്‍ലമെന്‍റംഗവുമായിരുന്നു ഈ അറുപത്തൊമ്പതുകാരന്‍.

ഡസോ ഏവിയേഷന്‍ സ്ഥാപകനായ മാഴ്സെല്‍ ഡസോയുടെ ചെറുമകനും സെര്‍ജ് ഡസോയുടെ മകനുമായിരുന്നു ഒലിവര്‍. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഡസോ ഗ്രൂപ്പിന്‍റെ സ്ട്രാറ്റജി, ഡലപ്മെന്‍റ് പ്രസിഡന്‍റായിരുന്നു അദ്ദേഹം.

ഒലിവറിന്‍റെ വിയോഗത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആദരാഞ്ജലി അര്‍പ്പിച്ചു. "ഒലിവര്‍ ഫ്രാന്‍സിനെ സ്നേഹിച്ചു. വ്യവസായ സംരംഭകന്‍, ക്യാപ്റ്റന്‍, നിയമ നിര്‍മ്മാതാവ്, വ്യോമസേന റിസര്‍വ് കമാന്‍ഡര്‍ തുടങ്ങിയ മേഖലകളില്‍ വിലമതിക്കാനാകാത്ത സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു" ~മാക്രോണ്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം വെള്ളിയാഴ്ച പാരീസിനടുത്ത് നടന്ന പൊതു ചടങ്ങിലാണ് അദ്ദേഹം അവസാനം പങ്കെടുത്തത്. 2002 മുതല്‍ ലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റംഗമാണ്. രണ്ട് സഹോദരങ്ങളും സഹോദരിയുമുണ്ട്.
- dated 07 Mar 2021


Comments:
Keywords: Europe - Otta Nottathil - 8320217dasso Europe - Otta Nottathil - 8320217dasso,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
malayalee_sisters_named_roads_italy
കോവിഡ് പ്രതിരോധത്തില്‍ മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
10420216norway
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
10420213vaccine
ജോണ്‍സണ്‍സ് വാക്സിനും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി സംശയം Recent or Hot News
തുടര്‍ന്നു വായിക്കുക
10420217greta
ഗ്രെറ്റ കാലാവസ്ഥാ ഉച്ചകോടി ബഹിഷ്കരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
9420212turkey
സോഫോഗേറ്റ്: യൂറോപ്യന്‍ യൂണിയനെ പഴിചാരി തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
9420211vaccine
സ്കൂളില്‍ ചേര്‍ക്കു മുന്‍പ് വാക്സിനേഷന്‍: ചെക്ക് റിപ്പബ്ളിക് നടപടിക്ക് കോടതിയുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
8420211vaccine
അസ്ട്രസെനക്കയ്ക്ക് വീണ്ടും യൂറോപ്യന്‍ യൂണിയന്‍ പിന്തുണ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us