Today: 26 Oct 2020 GMT   Tell Your Friend
Advertisements
അയര്‍ലന്‍ഡ് നഴ്സിംഗ് ബോര്‍ഡ് ഇലക്ഷന്‍: രാജിമോള്‍ മനോജ്, ഷാല്‍ബിന്‍ ജോസഫ് എന്നിവര്‍ രംഗത്ത്
Photo #1 - Europe - Otta Nottathil - Ireland_nursing_board_election_shalbin_rajimol
ഡബ്ളിന്‍ : ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക് രണ്ടു മലയാളികള്‍ മത്സരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. രണ്ടുപേരില്‍ ഒരാള്‍ വനിത എന്നതാണ് ശ്രദ്ധേയം.കാറ്റഗറി ഒന്നില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ നാലു പേരാണ് മല്‍സരരംഗത്തുള്ളത്. മൂന്നു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ഷാല്‍ബിന്‍ ജോസഫ് കല്ലറയ്ക്കല്‍, രാജിമോള്‍ കെ മനോജ് എന്നിവരാണ് മല്‍സരരംഗത്തുള്ള മലയാളികള്‍. ഓണ്‍ലൈന്‍ വഴിയായി സെപ്റ്റംബര്‍ 15 മുതല്‍ 23 വരെയാണ് തെരഞ്ഞെടുപ്പിന്റെ സമയം.

രാജിമോള്‍ മനോജ് ആണ് വനിതാ മല്‍സരാര്‍ത്ഥി. കേരളത്തില്‍ നിന്നും നഴ്സിംഗ് ബിരുദം നേടിയ ശേഷം അയര്‍ലണ്ടിലെത്തി നഴ്സിംഗിലും നഴ്സിങ്ങില്‍ വിവിധ മാസ്റേറഴ്സ് ബിരുദം നേടിയ വ്യക്തിയാണ്. ഡബ്ളിനിലെ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യന്‍ ഐസിയു നേഴ്സാണ് രാജിമോള്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി അയര്‍ലണ്ടില്‍ സേവനം ചെയ്യുന്ന രാജിമോള്‍ അയര്‍ലണ്ടിലെ വിവിധ ഹോസ്പിറ്റലുകളില്‍ വിവിധ നഴ്സിംഗ് തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. വിക്ലോയില്‍ താമസിയ്ക്കുന്ന രാജിമോള്‍ അയര്‍ലണ്ടിലെ എത്നിക് & മിക്സഡ് കമ്മ്യൂണിറ്റിയില്‍ സജീവ സാന്നിദ്ധ്യമാണ്. പുതിയ തലമുറയ്ക്കായി മൈഗ്രന്റ്സ് സംവാദങ്ങളും നടത്തിയിട്ടുള്ള രാജിമോള്‍ ഐറിഷ് നഴ്സിംഗ് സിസ്ററത്തിനെക്കുറിച്ച് നല്ല ജ്ഞാനമുള്ള വ്യക്തിയാണ്.

അയര്‍ലന്‍ഡില്‍ എത്തുന്ന എല്ലാ നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ കാമ്പയില്‍ വഴിയായി പോരാട്ടം നടത്തി നിയമഭേദഗതിയിലൂടെ 2020 ജനുവരി ഒന്നുമുതല്‍ നിയമം സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കാന്‍ സ്വാധീനിച്ച വ്യക്തിയെന്ന നിലയില്‍ ഷാല്‍ബിന്‍ ജോസഫ് അയര്‍ലണ്ടില്‍ ഏറെ സുപരിചിതനാണ്. ഈ നിയമം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് ഇന്ത്യക്കാരായ നഴ്സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഷാല്‍ബിന്‍ നേടിയ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നഴ്സിംഗ് ബോര്‍ഡിലേയ്ക്ക് മല്‍സരിയ്ക്കുമ്പോള്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

നഴ്സിംഗ് ബിരുദത്തിനു പുറമെ, മാനേജ്മെന്‍റില്‍ ബിരുദവും ഹെല്‍ത്ത്കെയര്‍ മാനേജ്മെന്‍റില്‍ എംബിഎയും ഷാല്‍ബിന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ല്‍ ഐറിഷ് നഴ്സിംഗ് ആന്റ് മിഡ്വൈഫറി സംഘടനയുടെ ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാനായ ഷാല്‍ബിന്‍ നവാന്‍ ഔവര്‍ ലേഡി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു.

അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എല്ലാ പിന്തുണയും അഭ്യര്‍ത്ഥിയ്ക്കുന്നതിനൊപ്പം ഇരുവര്‍ക്കും വിജയാശംസകളും നേരുന്നു.
- dated 21 Sep 2020


Comments:
Keywords: Europe - Otta Nottathil - Ireland_nursing_board_election_shalbin_rajimol Europe - Otta Nottathil - Ireland_nursing_board_election_shalbin_rajimol,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2610202011spain
സ്പെയ്നില്‍ അടിയന്തരാവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
261020206imran
ജൂതവിരുദ്ധത നിരോധിച്ചതു പോലെ ഇസ്ളാംവിരുദ്ധത നിരോധിക്കണം: സുക്കര്‍ബര്‍ഗിനോട് ഇമ്രാന്‍ ഖാന്‍ Recent or Hot News
ഫ്രാന്‍സിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പരാമര്‍ശം
തുടര്‍ന്നു വായിക്കുക
261020203turkey
തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
261020201poland
പോളണ്ടിലെ ഗര്‍ഭഛിദ്ര നിരോധനനം: പ്രക്ഷോഭകര്‍ പള്ളിയിലെ ശുശ്രൂഷകള്‍ തടസപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
261020205cardinal
ആഫ്രിക്കന്‍~അമേരിക്കന്‍ വംശജന് ആദ്യമായി കര്‍ദിനാള്‍ പദവി
തുടര്‍ന്നു വായിക്കുക
261020202poland
പോളണ്ട് പ്രസിഡന്റിന് കോവിഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us