Today: 18 Jun 2024 GMT   Tell Your Friend
Advertisements
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
Photo #1 - Europe - Otta Nottathil - eu_ai_law_ministers
ബ്രസല്‍സ്: വിവിധ മേഖലകളിലും സാഹചര്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉള്‍പ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ അംഗീകരിച്ചു. നിയമപാലനം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതു തീര്‍ത്തും സുതാര്യവും കൃത്യവും, സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായിരിക്കണം എന്ന് ഇതില്‍ നിഷ്കര്‍ഷിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിനെ പരിശീലിപ്പിക്കാന്‍ ഉപയോക്കുന്ന ഡേറ്റയുടെ നിലവാരവും ഉറപ്പാക്കണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമനിര്‍മാണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണ ലഭിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിമാരുടെ അംഗീകാരം ലഭ്യമാകുന്നത്. അപകടസാധ്യതയുള്ള മേഖലകളില്‍ ഇത് ഉപയോഗപ്പെടുത്തും മുന്‍പ് നിര്‍ദിഷ്ട അധികൃതരുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നു. ആരോഗ്യം, സുരക്ഷ, മൗലികാവകാശങ്ങള്‍, പരിസ്ഥിതി, ജനാധിപത്യം, തെരഞ്ഞെടുപ്പ്, നിയമവാഴ്ച എന്നിങ്ങനെയുള്ള വിവിധ മേഖലകളിലെ അപകടസാധ്യതയാണ് കണക്കിലെടുക്കുന്നത്.

ചൈനയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സോഷ്യല്‍ ക്രെഡിറ്റ് സ്കോറിങ് സിസ്റ്റം യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണമായി നിരോധിതമായിരിക്കും. ആളുകളുടെ ജാതി, മതം, മറ്റു ലോകവീക്ഷണങ്ങള്‍, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് വര്‍ഗീകരണത്തിനും എഐ ഉപയോഗിക്കാന്‍ പാടില്ല.

സിസിടിവിയിലെ റിയല്‍ടൈം റെക്കഗ്നീഷന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, നിയമവാഴ്ച ഉറപ്പാക്കുന്ന കാര്യങ്ങളില്‍ ഇതിനു ചില ഇളവുകളും നല്‍കിയിട്ടുണ്ട്. കാണാതായവരെ തിരിച്ചറിയുക, കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ കണ്ടെത്തുക, മനുഷ്യക്കടത്ത് തടയുക, ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കാം.

യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ നിയമം ഫലപ്രദമായി നടപ്പാകുന്നു എന്ന് ഉറപ്പാക്കാന്‍ പുതിയൊരു എഐ ഓഫിസും യൂറോപ്യന്‍ കമ്മിഷനുള്ളില്‍ സ്ഥാപിക്കും.
- dated 22 May 2024


Comments:
Keywords: Europe - Otta Nottathil - eu_ai_law_ministers Europe - Otta Nottathil - eu_ai_law_ministers,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ukraine_peace_summit_india
യുക്രെയ്ന്‍ ഉച്ചകോടി പ്രമേയം: ഇന്ത്യ ഒപ്പുവച്ചില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_win_ireland_election
അയര്‍ലന്‍ഡ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
whatsapp_undo_delete
ഡിലീറ്റ് ചെയ്ത വാട്ട്സാപ്പ് ചാറ്റ് ഇനി തിരിച്ചെടുക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
ukraine_not_to_receive_fighter_planes_now
യൂറോപ്യന്‍ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത പോര്‍വിമാനങ്ങള്‍ യുക്രെയ്ന്‍ തത്കാലം ഏറ്റുവാങ്ങില്ല
തുടര്‍ന്നു വായിക്കുക
ukrain_peace_summit
യുക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉച്ചകോടി
തുടര്‍ന്നു വായിക്കുക
denmark_pm_attacked
ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്ററില്‍
തുടര്‍ന്നു വായിക്കുക
eu_election_completed
യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് സമാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us