ദ ട്രില്യനയര്‍ ലൈഫ് എന്ന ഇന്‍സ്ററഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗ്യാരേജില്‍ നിന്ന് ഇറക്കി വീടിനോട് ചേര്‍ന്ന പോര്‍ച്ചിലേക്ക് മാറ്റിയിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വീഡിയോയില്‍ കുട്ടി കാറിന്റെ മുന്നും പിന്നും കാണുന്നതിനായി പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതും, കാലുകള്‍ എത്തിക്കാന്‍ പാടുപെടുന്നതും മോണിറ്ററിന്റെ സഹായത്തോടെ കൃത്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഒടുവില്‍ ചാടിയിറങ്ങി, ''ഇതൊക്കെ എന്ത്'' എന്ന മട്ടില്‍ നടന്നു പോവുകയാണ് അവന്.
'തന്റെ മാതാപിതാക്കളുടെ ഫെരാരി എസ്എഫ് 90 സ്ട്രാഡേലില്, ഈ 3 വയസ്സുള്ള കുട്ടി എങ്ങനെ കൈകാര്യം ചെയ്യുന്നു നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. മിക്ക ആളുകളേക്കാളും നന്നായി അവന് അത് ഓടിച്ചു! 3 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഇന്ത്യയില്‍ 7.50 കോടിയാണ് ഈ കാറിന്റെ വില. വീഡിയോയിലെ 3 വയസ്സുകാരന് സെയ്ന് സോഫുഗ്ളു ആണ്. പവര്‍~പാക്ക്ഡ് സ്പോര്‍ട്സ് കാര്‍ ഓടിക്കുന്നതിനൊപ്പം, ഗിയര്‍ലെസ് ടൂ~വീലറുകള്‍, എടിവികള്‍, സ്ററീമറുകള് എന്നിവയും മറ്റും ഓടിക്കാനും സെയ്നിന് കഴിയും. മോട്ടോര്‍ സൈക്കിള്‍ സൂപ്പര്‍ സ്പോര്‍ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ 5 തവണ ജേതാവായ കെനാന് സോഫുഗ്ളുവിന്റെ മകനാണ് ഈ കൊച്ചു മിടുക്കന്.

Comments: