Advertisements
|
കൊളോണ്‍ കേരള സമാജത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ വാര്‍ഷിക പൊതുയോഗം നവംബര്‍ പതിനെട്ടിന് ഞായറാഴ്ച വൈകുന്നേരം കൊളോണ്‍ സ്യൂള്‍സിലെ നിക്കോളാസ് ദേവാലയ യൂത്ത് ഹാളില്‍ സമാജം പ്രസിഡന്റ ് ജോസ് പുതുശേരിയുടെ അധ്യക്ഷതയില്‍ കൂടി. ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി നടപ്പു വര്‍ഷത്തെ റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍സണ്‍ അരീക്കാട്ട് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം റിപ്പോര്‍ട്ടും കണക്കും പൊതുയോഗം ഐക്യകണ്ഠേന പാസാക്കി.
കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സമാജത്തിന്റെ രജതജൂബിലി ആഘോഷം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. ആയതിലേയ്ക്ക് ആഘോഷക്കമ്മറ്റിയും രൂപീകരിച്ചു. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊളോണ്‍ നഗരത്തിനടുത്തുള്ള ബ്രൂള്‍ വാല്‍ബര്‍ബര്‍ഗ് യൂത്ത് അക്കാഡമിയില്‍ 2008 മെയ് മാസം 18, 19, 20 തീയതികളില്‍ യൂറോപ്പ് അടിസ്ഥാനത്തില്‍ ചെസ്സ്, പോക്കര്‍, റമ്മി, അന്‍പത്തിയാറ് എന്നീ മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മത്സരത്തില്‍ പങ്കെടുക്കാനായി യൂറോപ്പിലെ വിവിധ രാജ്യങ്ങളായ ഇംഗ്ളണ്ട്, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ജര്‍മന്‍ മലയാളികള്‍ക്കു വേണ്ടിയും അക്കാഡമിയില്‍ താമസവും ഭക്ഷണവും ഒരുക്കുന്നതായിരിക്കും. മത്സരങ്ങളില്‍ പ്രായഭേദമെന്യേ മലയാളികള്‍ക്കും മലയാളികളെ വിവാഹം ചെയ്തവര്‍ക്കും അവരുടെ മക്കള്‍ക്കും പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഇതൊരു വാരാന്ത്യ കുടംബകൂട്ടായ്മയായിട്ടാണ് പ്ളാന്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാത്ത മറ്റു കുടുംബാംഗങ്ങള്‍ക്ക് ഉതകുന്ന വിനോദ പരിപാടികള്‍ അക്കാഡമിയില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ ് ജോസ് പുതുശേരി അറിയിച്ചു.
മത്സരങ്ങള്‍ക്കു ശേഷം മെയ് 20 ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊളോണില്‍ നിന്നും മൂന്നു ദിവസത്തെ യൂറോപ്പ് ഉല്ലാസ യാത്രയും ഉണ്ടായിരിക്കും. പാരീസ് ഡേ ആന്റ ് നൈറ്റ് ആയിരിക്കും യാത്രയുടെ ഹൈലൈറ്റ്സ്.
ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന കൊളോണിലെയും സമീപപ്രദേശങ്ങളിലെയും മലയാളികള്‍ക്കുവേണ്ടി സമാജം പ്രത്യേകമായി ഒരു കൊളോണ്‍ കപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊളോണ്‍ കപ്പിനുള്ള ആദ്യമത്സരം 2008 ജനുവരി 27 ന് ഒരുക്കുന്ന സമാജം പുതുവത്സരാഘോഷത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യപ്പെടും. 2008 സെപ്റ്റംബര്‍ 6 ന് ശനിയാഴ്ച നടക്കുന്ന ഓണാഘോഷത്തോടുകൂടി രജതജൂബിലിയാഘോഷങ്ങള്‍ക്ക് തിരശീലവിഴും.
മത്സരങ്ങള്‍ക്ക് പ്രധാന നേതൃത്വം നല്‍കുന്നത് സമാജം ഭരണസമിതി അംഗങ്ങളായ ജോസ് പുതുശേരി, ഡേവീസ് വടക്കുംചേരി, ജോണ്‍സണ്‍ അരീക്കാട്ട്, ജോണി അരീക്കാട്ട്, തോമസ് പഴമണ്ണില്‍, ജോര്‍ജ് അട്ടിപ്പേറ്റി, സണ്ണി ഇളപ്പുങ്കല്‍ എന്നിവരാണ്.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അക്കാഡമിയിലെ താമസ സൗകര്യങ്ങള്‍ക്കായി 2008 ജനുവരി 20 ന് മുമ്പായി ജോസ് പുതുശേരി (പ്രസിഡന്റ ്), ഫോണ്‍ 02232 34444, ഇ.മെയില്‍: ജെപുതുശേരി@നെറ്റ്കൊളോണ്‍.ഡിഇ, ഡേവീസ് വടക്കുംചേരി (സെക്രട്ടറി) 0221 5904183, ഇ.മെയില്‍: ഡി.വടക്കുംചേരി@നെറ്റ്കൊളോണ്‍.ഡിഇ എന്നിവരുടെ പക്കല്‍ പേര്‍ രജിസ്ററര്‍ ചെയ്യണമെന്ന് കൊളോണ്‍ കേരള സമാജം ഭരണ സമിതി അറിയിക്കുന്നു.
|


 |
|
- dated 30 Nov 2007
|
|
Comments:
Keywords: Europe - Otta Nottathil - ksk Europe - Otta Nottathil - ksk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|