Today: 14 Nov 2019 GMT   Tell Your Friend
Advertisements
സാംബിയയില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആദരം
Photo #1 - Europe - Otta Nottathil - malayalee_sister_sangeetha_honoured_italian_govt
മിലാന്‍ : ആഫ്രിക്കന്‍ രാജ്യമായ സാംബിയായില്‍ ആതുര സേവന രംഗത്തെ സ്തുത്യര്‍ഹ്യമായ സേവനം നടത്തിയ മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആദരം. ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്ററര്‍ സംഗീത ചെറുവള്ളില്‍ എസ്സിസിജി (ആന്‍സി മാത്യു)യെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്റ്റെല്ലാ ദ ഇറ്റാലിയ സ്ററാര്‍ ഓഫ് ഇറ്റലി"" എന്ന പദവി നല്‍കി ആദരിച്ചത്. സാംബിയയിലെ ഇറ്റാലിയന്‍ സ്ഥാനപതി ആന്റോണിയോ മാജിയോറെ സിസ്ററര്‍ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നല്‍കി.

ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളില്‍ മാത്യു അഗസ്ററിന്റെയും (അപ്പച്ചന്‍) അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്ററര്‍ സംഗീത. ഇറ്റലിയിലെ മിലാന്‍ ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ കൊല്‍ക്കത്ത പ്രൊവിന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി സി.സംഗീത 2001 മുതല്‍ സാംബിയായില്‍ ചിരുണ്ടു മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിക്കയാണ്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി (1968) ചിരുണ്ടു മിഷന്‍ ആശുപത്രി സ്ഥാപിച്ച് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അതുരസേവന രംഗത്ത് പ്രവര്‍ത്തന നിരതമാണ്.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് ഇവുടെ ആതുരസേവനവും ആശുപത്രിയും തീരെ ദരിദ്രരായ ഇവിടുത്തുകാര്‍ക്ക് വലിയ ആശ്വാസമാണ്. ഗതാഗത സൗകര്യങ്ങള്‍ നന്നേ കുറവായ ഈ മേഖലയില്‍ 140 കീലോമീറ്റര്‍ താണ്ടിയാലെ ഒരു ആശുപത്രി അഭയമാക്കാന്‍ സാധിയ്ക്കുള്ളു.
1832 ലാണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സാന്യാസി സഭ (Sisters of Charity of Saints Bartolomea Capitanio, Milan)സ്ഥാപിതമായത്. 187 വര്‍ഷം പഴക്കമുള്ള കമ്യൂണിറ്റിയില്‍ ആഗോളതലത്തില്‍ 3822 അംഗങ്ങളുണ്ട്. സി.അന്നമരിയാ വിഗാനോ ആണ് ഈ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍.
- dated 09 Oct 2019


Comments:
Keywords: Europe - Otta Nottathil - malayalee_sister_sangeetha_honoured_italian_govt Europe - Otta Nottathil - malayalee_sister_sangeetha_honoured_italian_govt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120196flood
വെനീസിലെ പ്രളയം: സെന്റ് മാര്‍ക്സ് മൊസെയ്ക്ക് മലിനജലത്തില്‍ മുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
1311201910rally
ഇസ്ളാംവിരുദ്ധതയ്ക്കെതിരേ പാരീസില്‍ പടുകൂറ്റന്‍ റാലി Recent or Hot News
തുടര്‍ന്നു വായിക്കുക
131120194swede
സ്വീഡനിലെ ദീര്‍ഘകാല തൊഴിലില്ലായ്മയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
131120193swiss
കുടിയേറ്റത്തിന്റെ കാരണങ്ങള്‍ തേടി സ്വിസ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131120192winter
ജര്‍മനിയില്‍ ശൈത്യം കനത്തു തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
121120195hsptl
സ്വിസ് ആരോഗ്യ രംഗത്ത് പോരായ്മകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
divyatharakam_x_mas_album
സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us