Today: 26 Mar 2023 GMT   Tell Your Friend
Advertisements
പോളണ്ടില്‍ തൃശൂര്‍ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു;സംഭവം ജോര്‍ജിയന്‍ പൗരന്മാരുമായി സിഗരറ്റ് വലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ
Photo #1 - Europe - Otta Nottathil - malayalee_sooraj_poland_murderd
Photo #2 - Europe - Otta Nottathil - malayalee_sooraj_poland_murderd
വാഴ്സോ: പോളണ്ടില്‍ തൃശൂര്‍ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്(23)ആണ് മരിച്ചത്. സംഭവത്തില്‍ നാലു മലയാളികള്‍ക്കും പരിക്കേറ്റു. അഞ്ചു മാസം മുന്‍പാണ് സൂരജ് പോളണ്ടിലെത്തിയത്. സ്വകാര്യ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.

ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍ ~ സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. ഒരു സഹോദരിയുണ്ട് പരേതന്.

ജോര്‍ജിയന്‍ പൗരന്മാരുമായി സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലി ഫ്ളാറ്റില്‍ നടന്ന കശപിശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫ്ളാറ്റില്‍ താമസിച്ചിരുന്ന മലയാളിയായ സുഹൃത്ത് പറഞ്ഞു. ഫ്ളാറ്റിലെ പുകവലി നിരോധിത സ്ഥലത്ത് വെച്ച് പ്രതിയെന്നു സംശയിക്കപ്പെടുന്നവര്‍ പുകവലിച്ചപ്പോള്‍ മലയാളികള്‍ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു.സംഭവമുായി സൂരജിനെ യാതൊരു ബന്ധമില്ല.സുഹൃത്തുക്കളുടെ ഫ്ളാറ്റിലെത്തിയപ്പോഴാണ് യാദൃച്ചികമായി സംഭവം ഉണ്ടായത്. അത് സുരജിന്റെ ജീവനെടുക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. സൂരജ് ജോലി ചെയ്തിരുന്ന അതേ കമ്പനിയിലെ ജോലിക്കാരാണ് സംഭവത്തിന് പിന്നില്‍. അടുക്കളഭാഗത്ത് സിഗരറ്റ് വലിക്കുന്നത് ചിലര്‍ വിലക്കിയിരുന്നു. തര്‍ക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാന്‍ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും ആഴത്തിലുള്ള മുറിവുണ്ടായെന്നുന്നും ആ ഫ്ളാറ്റിലെതന്നെ മലയാളി പറഞ്ഞു. പരിക്കേറ്റ നാലുപേരും മലയാളികളാണ്. ഇവരില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുള്ളതായും പറയപ്പെടുന്നു. സംഭവത്തിന് ശേഷം ജോര്‍ജിയന്‍ പൗരന്മാര്‍ കെട്ടിടത്തില്‍നിന്ന് കടന്നതായും പറയുന്നു.

സൂരജിന്റെ മരണ വിവരം സുഹൃത്തുക്കള്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോളണ്ടിലെ ഇന്ത്യന്‍ എംബസി വിവരം സ്ഥിരീകരിച്ചു. സൂരജിന് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐഎന്‍ജി ബാങ്ക് ജീവനക്കാരന്‍ ഐടി എന്‍ജിനീയര്‍ ഷെരീഫ് ഇബ്രാഹിമാണു ദിവസം മരിച്ചത്. ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന അന്ന് സൂചന നല്‍കിയതല്ലാതെ കൊലപാതകത്തിന്റെ കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ലന്നാണ് ബന്ധുക്കളുടെ പ്രതികരണം. ചെനൈ്നയിലും ബെംഗളൂരുവിലും ജോലി നോക്കിയ ശേഷം പോയ വര്‍ഷം ഏപ്രിലിലാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.

എന്തായാലും കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു മലയാളികളുടെ ജീവനെടുത്ത സംഭവത്തിലൂടെ പോളണ്ട് മലയാളികളുടെ ജീവിതം സംഭവബഹുലമാവുകയാണ്.
അടുത്ത നാളുകളില്‍ പോളണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലുമായി മലയാളി കുടിയേറ്റം കനത്ത തോതിലാണ്.

പോളണ്ടിലെ കാര്യം എടുത്താല്‍ സ്കില്‍ഡ് ജോബിനും അണ്‍സ്കില്ല്ഡ് കാറ്റഗറിയിലും ഒട്ടനവധി മലയാളികള്‍ നാട്ടിലെ ഏജന്റുമാര്‍ വഴിയും മറ്റു സുഹൃത്തുക്കള്‍ വഴിയും പോളണ്ടില്‍ എത്തുന്നുണ്ട്. കൂടുതല്‍ പേരും ട്രക്ക് ൈ്രഡവറയാളും ഫാക്ടറി ജോലിക്കാരായും ജോലിയ്ക്കു കയറുന്നുണ്ട്. എന്നാല്‍ ഇങ്ങനെ എത്തുന്നവരൊക്കെതന്നെ വന്നു കഴിയുമ്പോഴാണ് ജോലിയുടെ വിശദാംശങ്ങള്‍ മനസിലാക്കുന്നത്. നാട്ടില്‍ ലക്ഷങ്ങള്‍ ഏജന്റിനു നല്‍കി വിസ സംഘടിപ്പിച്ച് പോളണ്ടിലെത്തുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് മിക്കപ്പോഴും മനസിനു തൃപ്തി തോന്നുന്ന രീതിയില്‍ ആയിരിയ്ക്കില്ല. എങ്കിലും മനസില്ലാ മനസോടെ ഏതുവിധേനയും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയും ബുദ്ധിമുട്ടും കഷ്ടപ്പാടും ഒക്കെ സഹിച്ച് ഫ്ളാറ്റോ, ഒറ്റ മുറിയോ വാടക്ക്കെടുത്ത് ഒക്കെയായി സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് എങ്ങനേയും ജീവിതം കരുപ്പിടിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം അരുതാത്ത സംഭവങ്ങള്‍ ഉണ്ടാകുന്നത്. എന്തായാലും പോളണ്ടിലേയ്ക്കുള്ള കുത്തൊഴുക്കില്‍ കേരളത്തിലെ ഏജന്റുമാര്‍ കൊയ്യുന്നത് ലക്ഷങ്ങളാണ്. ചിലപ്പോള്‍ കമ്പനിക്കാര്‍ തന്നെ ചെലവുകുറഞ്ഞ രീതിയില്‍ ജോലിക്കാര്‍ക്ക് താമസസ്ഥലം തരപ്പെടുത്തി കൊടുക്കാറുണ്ട്. അത്തരത്തിലുള്ള ഫ്ളാറ്റാവും ആ കമ്പനിയലെ ജോലിക്കാര്‍ക്കൊപ്പം സൂരജും കിട്ടിയത്.

ഏതുവിധേനയും പഠിപ്പും മതിയായ വിദ്യാഭ്യാസ യോഗ്യതയും ഇല്ലാതെ പോളണ്ടിലെത്തില്‍ അവിടെ ടിആര്‍സി കാര്‍ഡ് ലഭിച്ചാല്‍ ജര്‍മനിയിലെത്താം എന്നു പറഞ്ഞു വിസാ തരപ്പെടുത്തിക്കൊടുക്കുന്ന ഏജന്റുമാര്‍ കേരളത്തിലുടനീളം വിലസുന്നുണ്ട്. ഇവരാകട്ടെ ഫേസ് ബുക്ക് വഴിയായും, വാട്സാപ്പ് മുഖേനയും ആളുകളെ പിടിച്ച് പ്രത്യേകിച്ച് യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ കീയിലാക്കുമ്പോര്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുന്നതും മറ്റൊരു പ്രത്യേകതയാണ്.
- dated 29 Jan 2023


Comments:
Keywords: Europe - Otta Nottathil - malayalee_sooraj_poland_murderd Europe - Otta Nottathil - malayalee_sooraj_poland_murderd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26320235nordic
നോര്‍ഡിക് രാജ്യങ്ങള്‍ സൈനികസഖ്യം രൂപീകരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26320234tiktok
ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
26320231russia
അന്താരാഷ്ട്ര കോടതിയെയും വിലക്കാന്‍ റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
സ്വിറ്റ്സര്‍ലണ്ടിലെ ജോലിയെക്കുറിച്ചറിയാം ലോകത്തെ ഏറ്റവും നല്ല രാജ്യങ്ങളില്‍ ഒന്ന് ഐടി മേഖലയില്‍ ശമ്പളം 1,18,641 യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
oic_oicc_ireland_rahul_gandhi_support
രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയില്‍ ഓ ഐ സി സി / ഐ ഓ സി അയര്‍ലന്‍ഡ് പ്രതിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
summer_time_europe_march_26_early_morning
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 26 ന് ഞായറാഴ്ച പുലര്‍ച്ചെ 3 മണിയ്ക്ക് ആരംഭിക്കും
തുടര്‍ന്നു വായിക്കുക
24320231france
പെന്‍ഷന്‍ പ്രായം: ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us