Today: 26 Jun 2022 GMT   Tell Your Friend
Advertisements
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി
Photo #1 - Europe - Otta Nottathil - new_committee_malankara_europe_2022
ബര്‍ലിന്‍: പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനം അതിന്‍റെ വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മുമ്പോട്ട് പോവുകയാണ്. യു കെയും അയര്‍ലണ്ടും ഒഴികെയുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് യൂറോപ്പ് പാട്രിയര്‍ക്കല്‍ വികാരിയേറ്റ്.

നിലവില്‍ പത്തോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശുദ്ധ സഭയുടെ ഇടവകകളില്‍ ബഹുമാനപ്പെട്ട വൈദികര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് . എന്നാല്‍ ദൈവമക്കളുടെ ആവശ്യപ്രകാരം പരിശുദ്ധ സഭ ഈ നാളുകളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ആരാധന സംവിധാനങ്ങള്‍ തുടങ്ങുവാനുള്ള ക്രമീകരണം ചെയ്തു വരികയാണ്. പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയിലുള്ള യൂറോപ്പ് കൗണ്‍സിലാണ് വളര്‍ച്ചയുടെ പാതയില്‍ ചുക്കാന്‍ പിടിക്കുന്നത് .

2022 മെയ് 6 വെള്ളിയാഴ്ച ഓണ്‍ലൈന്‍ വഴി ഭദ്രസനത്തിന്റെ കൌണ്‍സില്‍ ജനറല്‍ ബോഡി അഭിവന്ദ്യ ഡോക്ടര്‍ കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു.
യൂറോപ്പ് ഭദ്രാസനത്തിന് പ്രാരംഭകാലം മുതല്‍ യൂറോപ്പിലെ വിവിധ ഇടവകകളില്‍ സഭയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട ഡോ. ബിജി ചിറത്തിലാട്ട് കശ്ശീശായുടെ രണ്ടാം ചരമ വാര്‍ഷികം അന്നേ ദിവസമായതിനാല്‍ ബഹുമാനപ്പെട്ട ബിജി അച്ചന്‍റെ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുകയും അച്ചന്‍റെ ആത്മാവിന്‍റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് കൗണ്‍സില്‍ മീറ്റിംഗ് ആരംഭിച്ചത് . ബഹുമാനപ്പെട്ട വൈദികരും എല്ലാ ഇടവകകളില്‍ നിന്നുമുള്ള കൗണ്‍സില്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പ്രസ്തുത യോഗത്തില്‍ വച്ചു അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഓഫീസ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. ഭദ്രാസന സെക്രട്ടറി ~ ബഹുമാനപ്പെട്ട ഫാദര്‍ ജോഷി വെട്ടിക്കാട്ടില്‍, ജോയിന്റ് സെക്രട്ടറി കം പിആര്‍ഒ ~ ശ്രീമാന്‍ വര്‍ഗീസ് പി അബ്രഹാം. ട്രഷറര്‍ ~ ശ്രീമാന്‍ ബേസില്‍ തോമസ്, ഓഡിറ്റര്‍ ~ ശ്രീമാന്‍ സുധീഷ് മാത്യു, വനിതാസമാജം വൈസ് പ്രസിഡന്‍റ് ~ ഫാദര്‍ എല്‍ദോസ് വട്ടപ്പറമ്പില്‍, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ~ ഫാദര്‍ പോള്‍ പി ജോര്‍ജ്, സണ്‍ഡേ സ്കൂള്‍ വൈസ് പ്രസിഡന്‍റ് ~ ഫാദര്‍ ജോഷി വെട്ടിക്കാട്ടില്‍, സണ്‍ഡേ സ്കൂള്‍ കോഡിനേറ്റര്‍ ~ ഫാദര്‍
നോമീസ് പതിയില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.

സഭയുടെ യൂറോപ്പിലെ വളര്‍ച്ചക്ക് വേണ്ടുന്ന നിരവധി ആശയങ്ങള്‍ ചര്‍ച്ചചെയ്യുകയും നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നാളിതുവരെ കൗണ്‍സില്‍ ഭാരവാഹികള്‍ ആയി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചതിനൊപ്പം പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട വരെ മെത്രാപ്പോലീത്ത അഭിനന്ദിക്കുകയും, അതോടൊപ്പം ഈ വര്‍ഷങ്ങളില്‍ പുതുതായി ആരംഭിച്ച ബെര്‍ലിന്‍, ഹാന്നോവര്‍, ബള്‍ഗേറിയ തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍ഗ്രിഗേഷന്‍സിനെ പ്രേത്യേകം അഭിനന്ദിക്കുകയും ചെയ്തു.

പ്രസ്തുത യോഗത്തില്‍ ഫാ. ഡോ. തോമസ് ജേക്കബ്, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. എല്‍ദോസ് വട്ടപറമ്പില്‍, ഫാ. നോമിസ് പതിയില്‍, ഫാ. റ്റിജോ മാര്‍ക്കോസ്, ഫാ. പോള്‍ പി ജോര്‍ജ്, എല്ലാ ഇടവകളില്‍ നിന്നുമുള്ള കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുത്തു.

വരും നാളുകളില്‍ യൂറോപ്പ് ഭദ്രാസനം സഭയ്ക്കും സമൂഹത്തിനും അഭിമാനമായി മാറട്ടെയെന്നും അതിന്റെ വളര്‍ച്ചയ്ക്ക് എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥനയോടെ യോഗം അവസാനിപ്പിച്ചു.
- dated 27 May 2022


Comments:
Keywords: Europe - Otta Nottathil - new_committee_malankara_europe_2022 Europe - Otta Nottathil - new_committee_malankara_europe_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us