Today: 18 Jun 2024 GMT   Tell Your Friend
Advertisements
ഷെങ്കന്‍ വിസ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ ട്രാവല്‍ ഇന്‍ഷുറന്‍സിലും ശ്രദ്ധ വേണം
Photo #1 - Europe - Otta Nottathil - schengen_visa_travel_insurance
ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി വേണമെന്നു നിര്‍ബന്ധമാണ്. ഈ മാസം പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം, ഈ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി മൂന്നു ലക്ഷം യൂറോ മതിക്കുന്ന മെഡിക്കല്‍ ചെലവുകള്‍ താങ്ങാന്‍ മാത്രം ശേഷിയുള്ളതുമായിരിക്കണം. കൂടാതെ, ഷെങ്കന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളിലും സാധുവായതും, മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ കാലയളവിലേക്കും കാലാവധിയുള്ളതുമായിരിക്കണം.

ടൂറിസം, ബിസിനസ്, സ്റ്റഡി, സന്ദര്‍ശനം തുടങ്ങി ഏത് ആവശ്യത്തിനു ഷെങ്കന്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് നിബന്ധന ബാധകമാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാത്തവരുടെ അപേക്ഷകള്‍ നിരസിക്കാന്‍ ആ ഒരു കാരണം മാത്രം മതി. വ്യാജ പോളിസി സമര്‍പ്പിക്കുന്നത് പിഴ വിധിക്കപ്പെടാനും കാരണമാകാം.

മള്‍ട്ടി എന്‍ട്രി വിസ എടുക്കുന്നവര്‍ ദീര്‍ഘകാലം കാലാവധിയുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഓരോ യാത്രയ്ക്കും പ്രത്യേകം ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരും. ഷെങ്കന്‍ എംബസികളും കോണ്‍സുലേറ്റുകളും അംഗീകരിച്ച കമ്പനികളുടെ പോളിസി തന്നെ എടുക്കാന്‍ ശ്രദ്ധിക്കുക. യൂറോപ്പ് അസിസ്ററന്‍സ്, മ്യുച്ചെ്വയ്ഡ്, അലയന്‍സ് ട്രാവല്‍, എഎക്സ്എ തുടങ്ങിയവയൊക്കെ അംഗീകൃത കമ്പനികളാണ്.
- dated 06 Jun 2024


Comments:
Keywords: Europe - Otta Nottathil - schengen_visa_travel_insurance Europe - Otta Nottathil - schengen_visa_travel_insurance,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ukraine_peace_summit_india
യുക്രെയ്ന്‍ ഉച്ചകോടി പ്രമേയം: ഇന്ത്യ ഒപ്പുവച്ചില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_win_ireland_election
അയര്‍ലന്‍ഡ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
whatsapp_undo_delete
ഡിലീറ്റ് ചെയ്ത വാട്ട്സാപ്പ് ചാറ്റ് ഇനി തിരിച്ചെടുക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
ukraine_not_to_receive_fighter_planes_now
യൂറോപ്യന്‍ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത പോര്‍വിമാനങ്ങള്‍ യുക്രെയ്ന്‍ തത്കാലം ഏറ്റുവാങ്ങില്ല
തുടര്‍ന്നു വായിക്കുക
ukrain_peace_summit
യുക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉച്ചകോടി
തുടര്‍ന്നു വായിക്കുക
denmark_pm_attacked
ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്ററില്‍
തുടര്‍ന്നു വായിക്കുക
eu_election_completed
യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് സമാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us