ഗാസയിലെ കൂട്ടക്കൊലയ്ക്കെതിരേ ആഞ്ഞടിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം

News Photo 1 - Europe - Otta Nottathil - vatican_editorial_against_israel
വത്തിക്കാന്‍ സിറ്റി: ഗാസയിലെ കൂട്ടക്കൊലയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ആഗോള കത്തോലിക്കാ സഭയുടെ മുഖപത്രമായ ഒസെര്‍വത്തോരെ റൊമാനോയുടെ എഡിറ്റോറിയല്‍. ഗാസയിലെ ഇസ്രയേലിന്റെ ഇപ്പോഴത്തെ സൈനിക നടപടിയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ഇതില്‍ പറയുന്നു.

"അരുംകൊല നിര്‍ത്തുക' എന്നര്‍ഥം വരുന്ന തലക്കെട്ടോടെ ഒന്നാം പേജിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുള്ള പ്രതിരോധം എന്നപേരില്‍ ഗസ്സയില്‍ കുട്ടികളടക്കം 30,000 പേരെ കൊന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് ഇതില്‍ അര്‍ധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള ജൂതന്മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇസ്രായേലിന്റെ ഈ അരുംകൊല പ്രേരകമാകുമെന്ന് റോം ആസ്ഥാനമായുള്ള ഹോളോകോസ്ററ് അതിജീവിത എഡിത്ത് ബ്രൂക്ക് പറഞ്ഞിട്ടുള്ളതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. വത്തിക്കാന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആന്‍ഡ്രിയ ടര്‍ണിയല്ലിയാണ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്.

പരിശുദ്ധാത്മാവ് എപ്പോഴും ഇരകളുടെ പക്ഷത്താണെന്നും ഇതില്‍ ഓര്‍മിപ്പിക്കുന്നു. നിരായുധരായ സാധാരണക്കാരാണ് ബോംബാക്രമണങ്ങളുടെയും വെടിവയ്പ്പുകളുടെയും ഇരകളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതിനെയും എഡിറ്റോറിയല്‍ ഉദ്ധരിച്ചിട്ടുണ്ട്.

അതിനിടെ, ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയെ അപലപിച്ച വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനെതിരെ പരാതിയുമായി ഇസ്രായേല്‍ രംഗത്തെത്തി. കര്‍ദിനാളിന്റെ പരാമര്‍ശങ്ങള്‍ ഖേദകരമാണെന്ന് ഹോളി സീയിലെ ഇസ്രായേല്‍ എംബസി വത്തിക്കാന് നല്‍കിയ ഔദ്യോഗിക പരാതിയില്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യം അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുദ്ധങ്ങളെ അപേക്ഷിച്ച് കൊല്ലപ്പെട്ട ഫലസ്തീന്‍ സിവിലിയന്മാരുടെ അനുപാതം കുറവാണെന്നും എംബസി അവകാശപ്പെട്ടു.
- dated 16 Feb 2024
Vatican catholic church mouthpiece editorial criticizes Israel attack in Gaza

Comments:

Keywords: Europe - Otta Nottathil - vatican_editorial_against_israel Europe - Otta Nottathil - vatican_editorial_against_israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ വധശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്
pope_leo_XIV_undergo_sugery_nodular_lesion_found_in_lung_Oct_11_2026
യൂറോപ്പ് ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം