Today: 24 May 2024 GMT   Tell Your Friend
Advertisements
ഭക്ഷണത്തിനും വെള്ളത്തിനും പകരം സൂര്യപ്രകാശം: കുട്ടി മരിച്ച സംഭവത്തില്‍ അച്ഛന് തടവ്
Photo #1 - Europe - Otta Nottathil - vegan_kid_death
മോസ്കോ: വീഗന്‍ ജീവിതശൈലി അമിതമായ രീതിയില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്വന്തം കുട്ടിയുടെ മരണത്തിനു കാരണക്കാരനായ അച്ഛന് റഷ്യയില്‍ തടവ് ശിക്ഷ. റഷ്യന്‍ ബ്ളോഗര്‍ മാക്സിം ല്യൂട്ടിയാണ് എട്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്.

ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള, ഒന്നര കിലോ മാത്രം ഭാരമുള്ള കുഞ്ഞിനെയാണ് ബ്ളോഗര്‍ കൂടിയായ പിതാവ് കര്‍ശനമായ സസ്യാഹാര ജീവിതശൈലിയില്‍ വളര്‍ത്താന്‍ ശ്രമിച്ചത്. കുട്ടിക്ക് മറ്റ് ഭക്ഷണം ആവശ്യമില്ലെന്നും സൂര്യപ്രകാശത്തില്‍ നിന്ന് പോഷണം ലഭിക്കുമെന്നുമായിരുന്നു ഇയാളുടെ വാദം. ന്യുമോണിയയും തളര്‍ച്ചയുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് കുട്ടിക്ക് മാക്സിം ഭക്ഷണം നല്‍കിയിരുന്നത്. ബാക്കി പോഷകങ്ങളെല്ലാം ലഭിക്കാന്‍ സൂര്യപ്രകാശം ഏല്‍പിച്ചു. ഇതിനിടെ, കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍ നിന്ന് പങ്കാളിയെ മാക്സിം വിലക്കുകയും ചെയ്തു. മനപൂര്‍വം ചെയ്ത കുറ്റമല്ലെന്നും ദുരുദ്ദേശ്യങ്ങളില്ലാതെ താന്‍ മകനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുവെന്ന് മാക്സിന്റെ അവകാശവാദം.
- dated 18 Apr 2024


Comments:
Keywords: Europe - Otta Nottathil - vegan_kid_death Europe - Otta Nottathil - vegan_kid_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
carlo_akuthis_als_saint
കംപ്യൂട്ടര്‍ പ്രതിഭ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
eu_ai_law_ministers
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
netanyahu_arrest_warrant_icc
നെതന്യാഹുവിനെതിരായ അറസ്ററ് വാറന്റിന് ഫ്രാന്‍സിന്റെയും ബെല്‍ജിയത്തിന്റെയും പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
Fingers_pointed_against_israel_over_raisi_chopper_crash
ഇറാന്‍ പ്രസിഡന്റിന്റെ മരണം: ഇസ്രയേലിനെതിരേ യൂറോപ്യന്‍ നേതാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
geert_wilders_immigration
കുടിയേറ്റ നയം കര്‍ക്കശമാക്കാന്‍ ഡച്ച് ഭരണകൂടം Recent or Hot News
തുടര്‍ന്നു വായിക്കുക
spain_denies_authorization_for_israel_bound_ship_with_explosives
ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പെയിന്‍ അനുമതി നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
slovakia_prime_minister_getting_better
വെടിയേറ്റ സ്ളോവാക്യന്‍ പ്രധാനമന്ത്രിയുടെ സ്ഥിതി മെച്ചപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us