Today: 28 May 2022 GMT   Tell Your Friend
Advertisements
യൂറോപ്പ് യുദ്ധഭീഷണിയില്‍
Photo #1 - Europe - Otta Nottathil - war_shadow_europe
ബ്രസല്‍സ്:യുദ്ധഭീഷണിയുടെ നിഴലിലായ യൂറോപ്പില്‍ ഏതു നിമിഷവും റഷ്യന്‍ കടന്നുകയറ്റം പ്രതീക്ഷിക്കുകയാണ് ഉക്രെയിന്‍.റഷ്യ ഉൈ്രകനെതിരെ ആഞ്ഞടിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ബ്രിട്ടനും, ജര്‍മനിയും അമേരിക്കയും ഇടപെട്ടുകഴിഞ്ഞു. ബ്രിട്ടന്‍ അത്യാധുനിക ആയുധങ്ങളോടെ പട്ടാളത്തെ ഉക്രെയിനിലേക്ക് അയച്ചിരിയ്ക്കയാണ്. അമേരിക്കന്‍ സേനയും പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി യൂറോപ്പ് വീണ്ടും യുദ്ധക്കെടുതിയിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയ്ക്ക് ശക്തി ഏറുകയാണ്.

ചൊവ്വാഴ്ച റഷ്യന്‍ ജര്‍മനി വിദേശകാര്യമന്ത്രിമാര്‍ കൂടിക്കണ്ടു ചര്‍ച്ചകള്‍ നടത്തി. ജര്‍മനിയുടെ വിദേശകാര്യമന്ത്രി അന്നലീനെ ബയര്‍ബോക്ക് സംഘര്‍ത്തിന് അയവുവാരുത്താനുള്ള ഉപാധികളുമായിട്ടാണ് സെര്‍ജി ലാപ്രോവുമായി മദ്ധ്യസ്ഥചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ റഷ്യന്‍ സഹകരണം ഉദ്ദേശിച്ച രീതിയില്‍ ലഭിച്ചില്ലന്ന് മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുള്ള വ്യക്തമായ മുന്നറിയിപ്പുമായി മിസൈലുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉക്രെയിനിലെക്ക് ബ്രിട്ടന്‍ അയച്ചത്.

ഉക്രെയിന്‍ അതിര്‍ത്തിയില്‍ ഏകദേശം 1 ലക്ഷത്തോളം സൈനികരേയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. ഏത് സമയവും ഒരു ആക്രമണം ആരംഭിച്ചേക്കാം എന്ന ഭീതിയിലാണ് ഉക്രെയിന്‍. യൂറോപ്പിന്റെ സുരക്ഷയാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നതെന്നാണ് കരുതുന്നത്. നാറ്റോ ജന. സെക്രട്ടറി സ്റേറാള്‍ട്ടന്‍ബര്‍ഗ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യ, ഉക്രെയിനെ ആക്രമിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗുരുതരമായ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ ശക്തികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉക്രെയിന്‍ നിലവില്‍ നാറ്റോ സഖ്യത്തിലെ അംഗമല്ലെങ്കിലും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സഖ്യകക്ഷികള്‍ ഉക്രെയിന്റെ രക്ഷകരായി നില്‍ക്കുമെന്നാണ് പ്രഖ്യാപനം. കിഴക്കന്‍ യൂറോപ്പിന്റെ ഭൂപടം മാറ്റി വരയ്ക്കുവാനാണ് പുടിന്റെ ശ്രമം.ഇത് വിലപ്പോവില്ലന്ന് ഈ അസന്നിഗ്ധമായി വ്യക്തമാക്കിയെങ്കിലും പുടിന്‍ തന്ത്രം എങ്ങനെയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.
- dated 19 Jan 2022


Comments:
Keywords: Europe - Otta Nottathil - war_shadow_europe Europe - Otta Nottathil - war_shadow_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
റോമിലെ ഡോ മേരി ഷൈനിയ്ക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
new_committee_malankara_europe_2022
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി Recent or Hot News
തുടര്‍ന്നു വായിക്കുക
26520226ukraine
പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26520224health
ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ക്യൂബയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26520223pope
വെടിവയ്പ്പ് ദുരന്തങ്ങള്‍ ഒഴിവാക്കണം: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
refugees_10_millions_un
പലായനം ചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു
തുടര്‍ന്നു വായിക്കുക
25520227putin
പുടിന്‍ വധശ്രമത്തില്‍നിന്ന് രക്ഷപെട്ടിരുന്നു: യുക്രെയ്ന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us