Today: 24 Nov 2020 GMT   Tell Your Friend
Advertisements
ആഗോള താപനത്തെ ബാധിക്കാതെ ലോക്ക്ഡൗണ്‍
Photo #1 - Europe - Samakaalikam - 2610202010warming

ജനീവ: ലോക്ക്ഡൗണ്‍ കാരണം ലോകമെമ്പാടും കാര്‍ യാത്രകള്‍ 50 ശതമാനവും വിമാന യാത്രകള്‍ 75 ശതമാനവും കുറഞ്ഞു. ലോക്ഡൗണ്‍ കാരണം ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളല്‍ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% കുറഞ്ഞിട്ടുണ്ട്. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ 35 ശതമാനം കുറവുണ്ടായി. എന്നാല്‍, ആഗോളതാപനത്തെ ഇതൊന്നും കാര്യമായി ബാധിച്ചിട്ടേയില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

പെട്ടെന്നുണ്ടാകുന്ന ഷട്ട്ഡൗണുകള്‍ കാരണം ഭൂമിയിലെ അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധവ് ഉണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. വന്‍തോതില്‍ ഊര്‍ജം ചിലവഴിക്കുന്ന വ്യവസായങ്ങളായ ഉരുക്ക്, സിമന്‍റ് എന്നിവയുള്‍പ്പെടെ പുറത്തുവിടുന്ന എയറോസോളുകള്‍ അഥവാ പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുക്കളിലുണ്ടായ കുറവാണ് താപനിലവര്‍ധിക്കുമെന്ന് പറയാന്‍ കാരണം. എയറോസോളുകളിലുളള ചെറുകണങ്ങള്‍ അന്തരീക്ഷത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുകയും സൂര്യനില്‍ നിന്നുള്ള താപത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരുപരിധിവരെ താപനില കുറക്കുകയാണ് ചെയ്യുക. വ്യാവസായിക പ്രക്രിയകള്‍ പെട്ടെന്ന് അടച്ചുപൂട്ടുകയാണെങ്കില്‍ എയറോസോളുകളുടെ പ്രതിഫലനസാധ്യത കുറയും. ഇത് ഹ്രസ്വകാലത്തേക്ക് താപനില ഉയരാന്‍ കാരണമാകും. പക്ഷേ, ഇതു സംഭവിച്ചിട്ടില്ലെന്നാണ് പഠനത്തില്‍ കാണുന്നത്.

കല്‍ക്കരി കത്തിക്കുന്ന വ്യാവസായിക പ്രക്രിയ കാരണം ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാന വാതകമാണ് സള്‍ഫര്‍ ഡയോക്സൈഡ്. അന്തരീക്ഷത്തില്‍ ഇത് പ്രതിപ്രവര്‍ത്തിച്ച് വെളുത്ത സള്‍ഫേറ്റ് എയറോസോള്‍(മഞ്ഞുപോലുള്ള പുക) ഉണ്ടാക്കുന്നു. ഗ്ളോബല്‍ ഡിമ്മിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ ഇഛ2 പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ മൂലമുണ്ടാകുന്ന താപനില വര്‍ധനയെ ഒരുപരിധിവരെ തടയാനാകും. ഇന്ധനം കത്തിക്കുമ്പോള്‍ കറുത്ത കാര്‍ബണ്‍ വ്യാപകമായി ഉണ്ടാകുന്നുണ്ട്. പഴയ വാഹനങ്ങളില്‍ നിന്നും ഇവ വലിയ അളവില്‍ പുറന്തള്ളുന്നു. ഹരിതഗൃഹ വാതകങ്ങളായതിനാല്‍ ഇവ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും അന്തരീക്ഷത്തെ ചൂടാക്കുകയും ചെയ്യുന്നു.

കാറുകളും വിമാനങ്ങളും ധാരാളം നൈട്രജന്‍ ഓക്സൈഡുകള്‍ പുറന്തള്ളുന്നുണ്ട്. ചുരുക്കത്തില്‍ ഗ്ളോബല്‍ വാമിങ്ങിനും ഗ്ളോബല്‍ ഡിമ്മിങ്ങിനും കാരണമായ പ്രതിഭാസങ്ങള്‍ സന്തുലിതമായി സംഭവിച്ചതുകൊണ്ടാകാം ലോകത്തിന്‍െറ താപനില കാര്യമായി കൂടുകയോ കുറയുകയോ ചെയ്യാത്തതെന്നാണ് അനുമാനം. ആഗോള ശരാശരി താപനിലയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ലോക്ഡൗണ്‍ കാലത്ത് ഉണ്ടായത്. ഇതില്‍തന്നെ പ്രാദേശിക വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മിഡില്‍ ഈസ്ററ് കൂടുതല്‍ തണുത്തതായിരുന്നു. കാരണം ഉയര്‍ന്ന പ്രതിഫലന സാധ്യതയുള്ള പ്രദേശമാണ് മണലാരണ്യങ്ങള്‍. മരുഭൂമിയിലെ മണലിന് കൂടുതല്‍ സൗരോര്‍ജ്ജം ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയും.
- dated 26 Oct 2020


Comments:
Keywords: Europe - Samakaalikam - 2610202010warming Europe - Samakaalikam - 2610202010warming,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120203eu
യൂറോപ്യന്‍ യൂണിയന്റെ ഭാവി: ജര്‍മനിയും ഫ്രാന്‍സും രണ്ടു തട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120205meat
മാംസാഹാര പ്രിയവും മഹാമാരികളും Recent or Hot News
തുടര്‍ന്നു വായിക്കുക
41120201biden
ബൈഡനില്‍ പ്രതീക്ഷയര്‍പ്പിച്ച് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
21120207swiss
ജനീവയില്‍ എന്തുകൊണ്ട് റെക്കോഡ് മിനിമം വേതനം
തുടര്‍ന്നു വായിക്കുക
221020209cap
യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക നയം: തര്‍ക്കത്തിന്റെ അടിസ്ഥാനം എന്ത്?
തുടര്‍ന്നു വായിക്കുക
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us