Today: 16 Jan 2021 GMT   Tell Your Friend
Advertisements
പുണ്യപുഷ്പം വിരിഞ്ഞിട്ട് ഇന്ന് 100 വര്‍ഷം
Photo #1 - Europe - Samakaalikam - sr teresa 100 birthday
വത്തിക്കാന്‍സിറ്റി: പാവങ്ങളുടെ അമ്മയായി ലോകത്തിന്റെ പുണ്യജന്മത്തിന്റെ നൂറാം വാര്‍ഷികദിനത്തില്‍ ലോകമെങ്ങും ഇന്ന് മദര്‍ തെരേസയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിയ്ക്കും. അഗതികള്‍ക്കായി ജീവിതം സമര്‍പ്പിച്ച്, സ്നേഹവും സമാധാനവും മാനവരാശിക്ക് ആവോളം നല്‍കി, ജീവിച്ചിരിക്കെതന്നെ വിശുദ്ധിയുടെ മകുടം ചൂടിയ മദര്‍ തെരേസ ഇന്ന് ആഗോള കത്തോലിക്കാ സമൂഹത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ മാതൃകയാണ്.

1910 ഓഗസ്ററ് 26 ന് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്നത്തെ മാസിഡോണിയയിലായിരുന്നു മദറിന്റെ ജനനം. അല്‍ബിനിയന്‍ വംശജരാണ് മദറിന്റെ മാതാപിതാക്കള്‍. ആഗനസ് ഗോംഗ്സാ ബൊജാക്സിയു എന്നായിരുന്നു ആദ്യ നാമം.പതിനെട്ടാമത്തെ വയസില്‍ ആഗനസ് ലൊറേറ്റോ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നു. വിദ്യാഭ്യാസകാലത്ത് കാരുണ്യപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ആഗനസ് ഇന്‍ഡ്യയെക്കുറിച്ചും കല്‍ക്കട്ടാ ചേരിയെക്കുറിച്ചും അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ചും കേട്ടറിഞ്ഞിരുന്നു. 1929 ലാണ് ഇവര്‍ ആ്വ്യമായി ഇന്ത്യയിലെത്തിയത്. കുഷ്ഠരോഗികള്‍ക്കായി കൊല്‍ക്കത്തയില്‍ ആദ്യമായി ഒരു അഭയകേന്ദ്രം കാളിക്ഷേത്രത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മദറിന്റെ ജീവചരിത്രകാരന്‍ ഉള്‍പ്പെടെ നിരവധിപേര്‍ എഴുതിയിട്ടുണ് ട്. ദുര്‍ഗന്ധം വമിക്കുന്ന നൂറുകണക്കിനു കുഷ്ഠരോഗികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അവിടെ അന്തേവാസികളായി വന്നപ്പോള്‍ വിറളിപൂണ്ട് രോഷാകുലരായ മതഭ്രാന്തന്മാരും സാമൂഹിക വിരുദ്ധരും മദറിനെതിരേ പരാതിയുമായി രംഗത്തെത്തി.

ഇതേക്കുറിച്ച് അന്വേഷണം നടത്താനെത്തിയ പോലീസ് കമ്മീഷണര്‍ മദറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടു. ആരാലും വെറുക്കപ്പെടുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന മദറിനെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിച്ചുകൊണ്ട് പരാതിക്കാരോടായി പോലീസ് കമ്മീഷണര്‍ ഇങ്ങനെ പറഞ്ഞു: ഞാന്‍ ആ കന്യാസ്ത്രീയെ അറസ്ററുചെയ്യാം.
പക്ഷേ, അതിനു മുമ്പ് നിങ്ങള്‍ എനിക്ക് ഒരു വാക്കു നല്‍കണം. അവര്‍ ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ നിങ്ങള്‍ ഏറ്റെടുത്ത് നടത്താമെന്ന്. മദര്‍ ചെയ്യുന്ന പ്രവൃത്തികള്‍ എതിരാളികള്‍ക്കു ചെയ്യാമെന്നല്ല ചിന്തിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. മദര്‍ ഭിക്ഷാടനം നടത്തിയാണ് താന്‍ സ്ഥാപിച്ച അഭയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്.

അഗതികളുടെയും അശരണരുടെയും അമ്മയായറിയപ്പെട്ട മദര്‍ തെരേസ 1979 ല്‍ സമാധാന നൊബേല്‍ സമ്മാനവും 1980 ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ഭാരതരത്നവും നേടി. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് ആ വലിയ മനസിന്റെ ഉടമ ലോകത്തിന്റെ അമ്മ ഇഹലോകവാസം വെടിഞ്ഞത്.

മദറിന്റെ ജീവിതത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍ധനര്‍ക്കായി ജീവിതം മാറ്റിവയ്ക്കുന്ന യുവതലമുറ പല രാജ്യങ്ങളിലും വളര്‍ന്നുവരുന്നുണ്ടെന്ന് അടുത്തയിടെ നടന്ന ഒരു പഠനം വ്യക്തമാക്കിയിരുന്നു. പല രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മദര്‍ തെരേസയുടെ പേരിലുള്ള ജീവകാരുണ്യസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയാണെന്നും പഠനം പറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലെ കത്തീഡ്രലുകളിലെല്ലാം ഇന്നു കര്‍ദിനാള്‍മാരുടെ കാര്‍മികത്വത്തില്‍ മദറിന്റെ സ്മരണയ്ക്കായി ആഘോഷമായ സമൂഹബലിയും മറ്റു തിരുക്കര്‍മങ്ങളും നടക്കും. ലോകമെങ്ങും നടക്കുന്ന ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ മദര്‍ തെരേസ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കുന്നുണ്ട്. പ്രധാന ആഘോഷങ്ങള്‍ നടക്കുന്നതു റോമിലെ കത്തീഡ്രലുകളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ദേവാലയങ്ങളിലുമാണ്. മദറിന്റെ അനുസ്മരണാര്‍ഥം മാസിഡോണിയന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്നു നടക്കും.

ചടങ്ങില്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ മദര്‍ തെരേസ ൈ്രപസ് സമ്മാനിക്കും. നഗരത്തിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ബല്‍ഗ്രേഡ് ആര്‍ച്ച്ബിഷപ് സ്ററനിസ്ളാവ് ഹൊകെവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

മദര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹം ഇന്നു ലോകത്തിലെ 135 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ 762 കോണ്‍വന്റുകളിലായി 5,000 സന്ന്യാസിനിമാര്‍ മദറിന്റെ ജീവിതമാതൃക പിന്തുടരുന്നു. ഈ കോണ്‍വന്റുകളിലെല്ലാം വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മദറിന്റെ കര്‍മഭൂമിയായിരുന്ന ഇന്ത്യയിലും വിവിധ ആഘോഷപരിപാടികള്‍ തുടരുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവം, പുസ്തകമേള, അനുസ്മരണസമ്മേളനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ഡല്‍ഹി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ആഘോഷപരിപാടികള്‍ ഇന്നലെ ജീസസ് ആന്‍ഡ് മേരി കോണ്‍വന്റ് സ്കൂള്‍ഹാളില്‍ നടന്നു.

ആര്‍ച്ച്ബിഷപ് ഡോ. വിന്‍സന്റ് എം. കൊണ്‍സസാവോയു ടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ വിവിധ മതനേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. കോല്‍ക്കത്തയിലും ഇന്നു വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മദറിനോടുള്ള ആദര സൂചകമായി അമ്മയുടെ ജീവിതവും സന്ദേശവുമായി മദര്‍ തെരേസ എക്സ് പ്രസ് എന്ന പ്രദര്‍ശന തീവണ് ടി ഇന്ന് മുതല്‍ കൊല്‍ക്കത്തയില്‍ ഓടിത്തുടങ്ങും.

- dated 26 Aug 2010


Comments:
Keywords: Europe - Samakaalikam - sr teresa 100 birthday Europe - Samakaalikam - sr teresa 100 birthday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us