Today: 18 Oct 2019 GMT   Tell Your Friend
Advertisements
ബയര്‍ കമ്പനി 4500 പേരെ പിരിച്ചുവിടുന്നു
Photo #1 - Germany - Finance - 10420194bayer
ബര്‍ലിന്‍: ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍ രംഗത്തെ വമ്പന്‍മാരായ ബേയര്‍ ജര്‍മനിയില്‍ മാത്രം 4500 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. ലോകത്താകമാനം വെട്ടിക്കുറയ്ക്കുന്ന തൊഴിലവസരങ്ങളില്‍ മൂന്നിലൊന്ന് വരും ജര്‍മനിയിലേത്.

ആകെ 118,000 പേരാണ് വിവിധ രാജ്യങ്ങളിലായി ബേയറിനു വേണ്ടി ജോലി ചെയ്യുന്നത്. ഇതില്‍ 12,000 പേരെ പിരിച്ചു വിടാനാണ് ഉദ്ദേശിക്കുന്നത്. മുന്‍കൂര്‍ റിട്ടയര്‍മെന്റ് അല്ലെങ്കില്‍ മികച്ച പാക്കേജ് നല്‍കിയായിരിക്കും ജീവനക്കാരെ ഒഴിവാക്കുക എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 59 ബില്യന്‍ യൂറോ മുടക്കി മോണ്‍സാന്റോയെ ഏറ്റെടുത്തതു മുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ബേയര്‍. അതിനു ശേഷം കമ്പനിയുടെ ഓഹരി മൂല്യം നാല്‍പ്പതു ശതമാനം ഇടിഞ്ഞിരുന്നു.

മോണ്‍സാന്റോയുടെ കളനാശിനിയില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകം ക്യാന്‍സറിനു കാരണമാകുന്നു എന്നാരോപിച്ച് നിരവധി കേസുകളും ഇപ്പോള്‍ കമ്പനിക്കെതിരേ നിലവിലുണ്ട്.

32000 ജീവനക്കാരാണ് ജര്‍മനിയില്‍ മാത്രം ബേയറിനുള്ളത്. നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയിലെ ലെവര്‍കുസനിലാണ് കമ്പനിയുടെ ആസ്ഥാനം. ജോലി നഷ്ടപ്പെടുന്ന 4500 പേരില്‍ 3000 പേരും ഇവിടെനിന്നാകുമെന്നാണ് സൂചന.
- dated 10 Apr 2019


Comments:
Keywords: Germany - Finance - 10420194bayer Germany - Finance - 10420194bayer,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31020193brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ജര്‍മനിയുടെ വളര്‍ച്ചയെയും ബാധിക്കും
തുടര്‍ന്നു വായിക്കുക
31020192car
ജര്‍മന്‍ കാര്‍ വിപണി വീണ്ടും ഉഷാറാകുന്നു
മലിനീകരണ തട്ടിപ്പ് വിവാദം അടങ്ങുന്നു
തുടര്‍ന്നു വായിക്കുക
11020196vw
മലിനീകരണ തട്ടിപ്പ്: ഒത്തുതീര്‍പ്പ് നിര്‍ദേശം ഫോക്സ് വാഗന്‍ തള്ളി
തുടര്‍ന്നു വായിക്കുക
26920192continental
കോണ്‍ടിനെന്റല്‍ ആയിരക്കണക്കിനാളുകളെ പിരിച്ചുവിടും
തുടര്‍ന്നു വായിക്കുക
26920191cook
തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗവും പാപ്പര്‍ ഹര്‍ജി നല്‍കുന്നു
2000 പേരുടെ ജോലി അപകടത്തില്‍
തുടര്‍ന്നു വായിക്കുക
259201910daimler
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ 870 മില്യന്‍ യൂറോ പിഴയടയ്ക്കണം
തുടര്‍ന്നു വായിക്കുക
25920191vw
വിപണിയില്‍ കൃത്രിമം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരേ കേസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us