Today: 11 Aug 2022 GMT   Tell Your Friend
Advertisements
നിക്ഷേപ തട്ടിപ്പ്: ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കില്‍ റെയ്ഡ്
Photo #1 - Germany - Finance - 1620221greenwash
ഫ്രാങ്ക്ഫര്‍ട്ട്: ഗ്രീന്‍വാഷിങ് എന്നറിയപ്പെടുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിവിധ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡ്യൂഷെ ബാങ്ക് ഓഫീസുകള്‍ കൂടാതെ അതിന്റെ അസറ്റ് മാനേജ്മെന്റ് സബ്സിഡയറിയായ ഡിഡബ്ള്യുഎസിന്റെ ഓഫീസുകളിലും പരിശോധനയുണ്ടായി.

ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങളെ യഥാര്‍ഥത്തില്‍ ഉള്ളതില്‍ കൂടുതല്‍ പരിസ്ഥിതിസൗഹാര്‍ദമായി അവതരിപ്പിച്ച് മാര്‍ക്കറ്റ് ചെയ്തു എന്നാണ് കേസ്. നിക്ഷേപ തട്ടിപ്പിന്റെ ഗണത്തില്‍ തന്നെയാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ ഡിഡബ്ള്യുഎസ് ജീവനക്കാരന്റെ ആരോപണങ്ങളാണ് തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുകൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പ് നടന്നു എന്നു തന്നെയാണ് പ്രാഥമിക പരിശോധനകളില്‍ വ്യക്തമാകുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

റെയ്ഡ് വിവരം സ്ഥിരീകരിച്ച ഡ്യൂഷെ ബാങ്ക് അധികൃതര്‍, എല്ലാ തരത്തിലുള്ള അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കുമെന്നും അറിയിച്ചു.
- dated 31 May 2022


Comments:
Keywords: Germany - Finance - 1620221greenwash Germany - Finance - 1620221greenwash,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us