Today: 11 Aug 2022 GMT   Tell Your Friend
Advertisements
സര്‍വകാല റെക്കോഡ് ഭേദിച്ച് ജര്‍മനിയിലെ നാണ്യപ്പെരുപ്പം
Photo #1 - Germany - Finance - 31520221record
ബര്‍ലിന്‍: ജര്‍മനിയിലെ നാണ്യപ്പെരുപ്പം രാജ്യത്തിന്റെ പുനരേകീകരണത്തിനു ശേഷണുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 7.9 ശതമാനമാണ് മേയിലെ നാണ്യപ്പെരുപ്പം.

ഉപഭോക്തൃ വിലനിലവാര സൂചിക കഴിഞ്ഞ വര്‍ഷം മേയിലേതുമായി താരതമ്യം ചെയ്തുള്ള നിരക്കാണിത്. ഏപ്രിലില്‍ തന്നെ രാജ്യത്തെ നാണ്യപ്പെരുപ്പം റെക്കോഡ് ഭേദിച്ചിരുന്നു. ഇതിനെക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശവും ഉയരുന്ന ഇന്ധനവിലയുമാണ് നാണ്യപ്പെരുപ്പം കൂടാന്‍ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനിടെ 38.3 ശതമാനം വര്‍ധനയാണ് ഇന്ധനവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ വിലയില്‍ 11.1 ശതമാനവും വര്‍ധന.

നാണ്യപ്പെരുപ്പത്തിന്റെ ഭാരം ഉപയോക്താക്കളുടെ ചുമലില്‍നിന്ന് പരമാവധി ഒഴിവാക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രാദേശിക യാത്രാ ടിക്കറ്റുകളുടെ നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
- dated 31 May 2022


Comments:
Keywords: Germany - Finance - 31520221record Germany - Finance - 31520221record,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us