Today: 15 Nov 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍കാരില്‍ പകുതിപ്പേര്‍ക്കും ഇസ്ളാമിനെക്കുറിച്ച് ആശങ്ക
Photo #1 - Germany - Otta Nottathil - 127201910islam
ബര്‍ലിന്‍: ജര്‍മന്‍ ജനതയില്‍ പകുതിയിലധികം പേര്‍ ഇസ്ളാമിനെക്കുറിച്ച് ആശങ്കകള്‍ വച്ചുപുലര്‍ത്തുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്. ജനാധിപത്യവും മതസഹിഷ്ണുതയും സംബന്ധിച്ച പഠന റിപ്പോര്‍ട്ട് റിലിജിയന്‍ മോനിറ്ററാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏതു മതത്തില്‍പ്പെട്ടവരായാലും ജര്‍മനിയില്‍ ജനാധിപത്യത്തിനു നല്‍കുന്ന പ്രാധാന്യം വലുതാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജര്‍മന്‍ ജനതയില്‍ ബഹുഭൂരിപക്ഷം, അതായത് 87 ശതമാനം പേരും ഇതര ലോക വീക്ഷണങ്ങളോടു തുറന്ന സമീപനം സ്വീകരിക്കുന്നവരാണ്. എന്നിട്ടു പോലും 52 ശതമാനം പേര്‍ ഇസ്ളാം മതത്തെ ഭീഷണിയായാണ് കാണുന്നത്. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ പ്രത്യേകമായെടുത്താല്‍ കിഴക്കാണ് ഈ ചിന്താഗതിയുള്ളവര്‍ കൂടുതല്‍, 57 ശതമാനം.

പല ആളുകളും ഇസ്ളാമിനെ മതം എന്നതിലുപരി ഒരു രാഷ്ട്രീയ ആശയമായാണ് കണക്കിലെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ മതസഹിഷ്ണുതയുടെ ചട്ടക്കൂടില്‍ ഇസ്ളാമിനെ ഉള്‍പ്പെടുത്തുന്നില്ല. അതിനാലാണ് മതസഹിഷ്ണുത ആഗ്രഹിക്കുമ്പോഴും ഇസ്ളാമിനോടു സഹിഷ്ണുതയില്ലാത്ത സമീപനം ജര്‍മന്‍കാര്‍ സ്വീകരിക്കുന്നതെന്നും പഠനത്തില്‍ വിലയിരുത്തുന്നു.
- dated 11 Jul 2019


Comments:
Keywords: Germany - Otta Nottathil - 127201910islam Germany - Otta Nottathil - 127201910islam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
141120191afd
എഎഫ്ഡി എംപിയെ ജര്‍മന്‍ പാര്‍ലമെന്ററി സമിതിയില്‍ നിന്നു പുറത്താക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us