Today: 15 Nov 2019 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ ആരോഗ്യനില ; പ്രോട്ടോക്കോളില്‍ മാറ്റം
Photo #1 - Germany - Otta Nottathil - 12720199merkel
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആരോഗ്യ നിലയില്‍ കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാതെ പ്രോട്ടോകോള്‍ ലംഘനം. ഒരു മാസത്തിനിടെ മൂന്നാം തവണയും വിറയല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഔദ്യോഗിക ചടങ്ങില്‍ മെര്‍ക്കല്‍ ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്നത്.

ഡെന്‍മാര്‍ക്കിന്റെ പുതിയ പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സനെ സ്വീകരിച്ച ശേഷം പോഡിയത്തിലേക്കെത്തിയ മെര്‍ക്കല്‍ അതിഥിയെയും കൂട്ടി ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ വിറയലിനെക്കുറിച്ച് ചോദിച്ചെങ്കിലും മെര്‍ക്കല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. പരിശോധനകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ആവര്‍ത്തിച്ച് അന്വേഷിച്ചവരോട്, ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യ കാര്യത്തിലും താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു മാത്രമാണ് അവര്‍ മറുപടി പറഞ്ഞത്. ഡാനിഷ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനമായിരുന്നതിനാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ വ്യക്തിപരമായ ചോദ്യങ്ങളിലേക്കു കടന്നില്ല.

ആരോഗ്യത്തോടെയിരിക്കണമെന്ന് വ്യക്തിപരമായി നിര്‍ബന്ധമുള്ള സാഹചര്യത്തില്‍ അതിനാവശ്യമുള്ള കാര്യങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്നു പറഞ്ഞ് മെര്‍ക്കല്‍ ഈ വിഷയം അവസാനിപ്പിക്കുകയായിരുന്നു. മുന്‍പു കണ്ടിരുന്നതുപോലെ ആരോഗ്യത്തോടെയും കരുത്തോടെയും തന്നെയാണ് മെര്‍ക്കല്‍ ഇപ്പോഴും കാണപ്പെടുന്നതെന്ന് മെറ്റിയുടെ പ്രതികരണം.
- dated 11 Jul 2019


Comments:
Keywords: Germany - Otta Nottathil - 12720199merkel Germany - Otta Nottathil - 12720199merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില നെഗറ്റീവ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us