Today: 15 Jul 2020 GMT   Tell Your Friend
Advertisements
കഴിയുമെങ്കില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ മെര്‍ക്കലിന്റെ അഭ്യര്‍ഥന
Photo #1 - Germany - Otta Nottathil - 13320209merkel
ബര്‍ലിന്‍: കോവിഡ് 19 എന്ന മഹാമാരിയെ തുടര്‍ന്ന് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. ഇതില്‍ ചൈന ഒന്നാം സ്ഥാനത്തും ഇറ്റലി രണ്ടാം സ്ഥാനത്തുമാണ്.
യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഇപ്പോള്‍ വൈറസിന്റെ പിടിയിലാണ്.
ആകെ 121647 കേസുകളാണ് ആഗോള തലത്തില്‍ ഇതുവരെ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊറോണ വൈറസ് ബാധ തടയാന്‍ വിവിധ രാജ്യങ്ങള്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമ്പോഴും തണുപ്പന്‍ മട്ടില്‍ ആണ് ജര്‍മനി എന്ന ആക്ഷേപത്തിന് അറുതി വരുന്നു.അത്യാവശ്യമില്ലാത്ത പരിപാടികള്‍ കഴിയുമെങ്കില്‍ മാറ്റിവച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാണ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.എന്നാല്‍
ആയിരം പേരിലധികം പങ്കെടുക്കുന്ന പരിപാടികളെല്ലാം റദ്ദാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. അതിനു താഴെ ആളുകള്‍ പങ്കെടുക്കുന്നതായാലും മാറ്റിവയ്ക്കാന്‍ സാധിക്കുമെങ്കില്‍ മാറ്റിവയ്ക്കണമെന്നാണ് മെര്‍ക്കലിന്റെ ആഹ്വാനം. എന്നിരുന്നാലും രാജ്യത്തു അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസിനെ പ്രതിരോധിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ജര്‍മനിയിലെ 16 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗത്തിനു ശേഷമാണു ചാന്‍സലര്‍ മെര്‍ക്കല്‍ മാധ്യമങ്ങളെ കണ്ടത്.

തിങ്കളാഴ്ച മുതല്‍ ജര്‍മനിയിലെ എല്ലാ ആശുപത്രികളിലും കൊറോണ രോഗികള്‍ക്ക് പ്രത്യേക ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും.രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം മെര്‍ക്കല്‍ എടുത്ത് പറഞ്ഞു.ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഇതിനായി സാമ്പത്തിക സഹായം ചെയ്യും. ഫ്രാന്‍സിന്റെയോ നോര്‍വെയുടെയോ മാതൃകയില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാനും ജര്‍മനി തയാറായിട്ടില്ല. രോഗബാധിതരായെ ആരെങ്കലുമുള്ള സ്ഥാപനങ്ങള്‍ മാത്രമാണ് അടച്ചിട്ടുള്ളത്. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 2369 പേര്‍ക്ക് കോവിഡ്~19 ബാധിച്ചു കഴിഞ്ഞു, അഞ്ച് പേര്‍ മരിച്ചു.

മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നു ബോറിസ് ജോണ്‍സണ്‍

കൊറോണവൈറസ് ബാധ കാരണം പ്രിയപ്പെട്ട ഒരുപാട് പേര്‍ മരിക്കാനിടയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ചുമയുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രിയുടെ ഉപദേശം.

ഒരു തലമുറ നേരിടുന്ന ഏറ്റവും വലിയ ആറോഗ്യ പ്രതിസന്ധിയായാണ് ബോറിസ് ജോണ്‍സണ്‍ കൊറോണവൈറസ് ബാധയെ വിശേഷിപ്പിച്ചത്. എന്നാല്‍, നോര്‍വേയുടെയും ഫ്രാന്‍സിന്റെയും മാതൃക സ്വീകരിച്ച് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ബ്രിട്ടന്‍ നടപടിയെടുക്കില്ല. ജര്‍മനി ചെയ്തതു പോലെ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാവുന്ന പരിപാടികള്‍ റദ്ദാക്കാനും നടപടിയില്ല.

രാജ്യത്ത് വൈറസ് ബാധ നിയന്ത്രണവിധേയമല്ലെന്നും പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം പടരുന്നതിന്റെ വേഗം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. രാജ്യത്ത് അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ആളുകള്‍ക്ക് രോഗം കാണുമായിരിക്കും എന്നു മാത്രമാണ് ആരോഗ്യ മന്ത്രാലയത്തിനു പോലും പറയാന്‍ സാധിക്കുന്നത്.

സ്ഥിതി ഗുരുതരമാകാത്തവര്‍ എമര്‍ജന്‍സി നമ്പറില്‍ പോലും വിളിക്കേണ്ടെന്നും അവരെ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.

രാജ്യത്ത് ഇതുവരെ പത്തു പേരാണ് രോഗം ബാധിച്ചു മരിച്ചത്. വ്യാഴാഴ്ച മാത്രം പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 798 പേര്‍ക്ക്. ആകെ 590 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ്~19 സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിനു സമാനമായി, സ്ഥാപനങ്ങള്‍ പൂര്‍ണമായി അടയ്ക്കാനുള്ള സാധ്യത മെര്‍ക്കല്‍ തള്ളിക്കളഞ്ഞിട്ടുമില്ല.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ മൂന്ന് വരെ സസ്പെന്‍ഡ് ചെയ്തിരിക്കയാണ്. മേയില്‍ നടക്കാനിരുന്ന ലോക്കല് തെരഞ്ഞെടുപ്പുകള്‍ 2021 ലേക്ക് മാറ്റി. യു കെയില്‍ നിന്നും നാട്ടിലെത്തിയ ഒരു മലയാളിക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഇതിനിടെ സ്കോട്ട്ലന്‍ഡില്‍ ഒരു മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡിലും കൊറോണ മരണം കൂടുന്നു

കോവിഡ്~19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലും വര്‍ധിക്കുന്നു. ഇതുവരെ ഒന്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.1000 പേരെ ബാധിച്ചു. 500 ഓളം ആളുകള്‍ നിരീക്ഷണത്തിലാണ്.നിലവില് ടിസിനോ കാന്റനില്‍ മാത്രമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് രാജ്യവ്യാപാകമാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

അനിവാര്യമല്ലാത്ത സ്കൂളുകളെല്ലാം ടിസിനോയില്‍ അടച്ചിരിക്കുകയാണ്. നൈറ്റ് ക്ളബ്ബുകള്‍, സിനിമ തിയെറ്ററുകള്‍, ജിമ്മുകള്‍, സ്കീ റിസോര്‍ട്ടുകള്‍ തുടങ്ങി ആള്‍ത്തിരക്കുണ്ടാകുന്ന സ്ഥലങ്ങളെല്ലാം പൂട്ടി. മേഖലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ കുട്ടികളെ നോക്കുന്നതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.

ഇറ്റലിയുമായുള്ള അതിര്‍ത്തി അടയ്ക്കില്ലെന്ന് സ്വിസ് വിദേശകാര്യ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ടിസിനോ സ്വന്തം നിലയ്ക്ക് രാജ്യാന്തര അതിര്‍ത്തി അടച്ചു കഴിഞ്ഞു. അതിര്‍ത്തി കടന്ന് ജോലി ചെയ്യാന്‍ പോകുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും പ്രവേശനം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അയ്യായിരം ഫ്രാങ്ക് പിഴയാണ് ടിസിനോ പ്രഖ്യാപിച്ചിരിക്കുന്നത്

ഇറ്റലിയില്‍ മരണസംഖ്യ ആയിരം കടന്നു

വ്യാഴാഴ്ച 189 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ 1016 ആയി. ചൈന കഴിഞ്ഞാല്‍ കോവിഡ്~19 ബാധിച്ച് ഏറ്റവും കൂടുതലാളുകള്‍ മരിച്ച രാജ്യമാണ് ഇറ്റലി.

രാജ്യത്ത് ബുധനാഴ്ച രോഗം പുതിയതായി സ്ഥിരീകരിച്ചത് 2313 പേര്‍ക്കായിരുന്നെങ്കില്‍ വ്യാഴാഴ്ച ഇത് 2651 പേര്‍ക്കാണ്. ആകെ 15,113 പേര്‍. മരിച്ചവരും രോഗം ഭേദമായവരും കൂടി ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.

രോഗം പടരുന്ന സാഹചര്യത്തില്‍ റോമിലെ സിയാംപിനോ വിമാനത്താവളം അടച്ചിടാനും, ഫിയുമിച്ചിനോ ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്പെയിനില്‍ അടിയന്തിരാവസ്ഥ/യ>

കൊറോണ ബാധ മരണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്പെയിനില്‍ അടിയാ ന്തിരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലാവുന്നത്.
ഇതുവരെ രാജ്യത്ത് 4334 പേര്‍ക്കാണ്
ബാധ ഉണ്ടായിരിക്കുന്നത്. 122 പേര്‍ മരിച്ചു.അടുത്ത ആഴ്ച കൊണ്ട് 10000 കവിയു മെന്ന് പ്രധാനമന്ത്രി പെഡ്രോ സ്സാഞ്ചെസ് പറഞ്ഞു.

ഫ്രാന്‍സിലെ സ്ഥിതിയും ഒട്ടും മോശമല്ല
ആകെ 2878 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെയായി 61 മരണം സംഭവിച്ചിട്ടുണ്ട്
- dated 13 Mar 2020


Comments:
Keywords: Germany - Otta Nottathil - 13320209merkel Germany - Otta Nottathil - 13320209merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720204soder
മെര്‍ക്കലിന്റെ പിന്തുണ സോഡര്‍ക്ക്? Recent or Hot News
തുടര്‍ന്നു വായിക്കുക
14720202flight
വിമാനം റദ്ദാക്കപ്പെട്ടാല്‍ അവകാശങ്ങള്‍ എന്തൊക്കെ? Recent or Hot News
തുടര്‍ന്നു വായിക്കുക
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us