Today: 31 May 2020 GMT   Tell Your Friend
Advertisements
താമസമുറപ്പിക്കാന്‍ ബുദ്ധിമുട്ടേറിയ രാജ്യങ്ങളില്‍ ജര്‍മനിയും
Photo #1 - Germany - Otta Nottathil - 20920191settle

ബര്‍ലിന്‍: വിദേശികള്‍ക്ക് വന്നു സ്ഥിര താമസമാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ജര്‍മനിയും. ജോലിക്കോ വിദ്യാഭ്യാസത്തിനോ ഇവിടെയെത്തുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ താരതമ്യേന ബുദ്ധിമുട്ട് കൂടുതലാണെന്നാണ് ഈസ് ഓഫ് സെറ്റ്ലിങ് സൂചിക വ്യക്തമാക്കുന്നത്.

തൂടരെ മൂന്നാം വര്‍ഷവും ജര്‍മനി ഈ പട്ടികയിലെ അവസാന അഞ്ചിലാണ് ഇടം പിടിച്ചിരിക്കുന്നത്. 64 രാജ്യങ്ങളില്‍ 60 ആണ് ഇത്തവണത്തെ റാങ്കിങ്.

ജര്‍മനിയില്‍ പ്രാദേശികമായി സൗഹൃദങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടാണെന്ന് സൂചിക തയാറാക്കുന്നതിനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും പറഞ്ഞു. ഇക്കാര്യത്തില്‍ ആഗോള ശരാശരി 39 ശതമാനം മാത്രമാണ്.

സൗഹൃദം ലഭിക്കില്ലെന്നത് ജര്‍മനിയിലേക്കു വരുമ്പോള്‍ വലിയ ആശങ്ക തന്നെയാണെന്ന് 39 ശതമാനം പേരും പറയുന്നു. ഇതില്‍ ആഗോള ശരാശരി 27 ശതമാനമാണ്. ജര്‍മനിക്കാരുടെ സൗഹൃദത്തില്‍ തൃപ്തിയില്ലെന്നാണ് 27 ശതമാനം പേരുടെയും പക്ഷം. ആഗോളതലത്തില്‍ ഇത് 16 ശതമാനം മാത്രമാണ്.

ഭാഷാപരമായ പ്രശ്നങ്ങളാണ് ജര്‍മനിയില്‍ സൗഹൃദം സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജര്‍മന്‍ ഭാഷയറിയാതെ ജര്‍മനിയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് 54 ശതമാനം വിദേശികളും പറയുന്നത്.
- dated 20 Sep 2019


Comments:
Keywords: Germany - Otta Nottathil - 20920191settle Germany - Otta Nottathil - 20920191settle,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us