Today: 20 Feb 2020 GMT   Tell Your Friend
Advertisements
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം!
Photo #1 - Germany - Otta Nottathil - 23820197city

ബര്‍ലിന്‍: ഒമ്പതാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ സ്ഥാപിക്കപ്പെട്ട നഗരമാണ് ബീലെഫെല്‍ഡ്. ഇപ്പോഴവിടെ 340,000 പേര്‍ താമസിക്കുന്നു. ഒരു യൂണിവേഴ്സിറ്റിയുണ്ട്. മധ്യ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ഒരു കോട്ടയുമുണ്ട്. എന്നാല്‍, ഇങ്ങനെയൊരു നഗരം നിലനില്‍ക്കുന്നതേയില്ലെന്നാണ് പരിഹാസം.

25 വര്‍ഷം മുന്‍പാണ് നഗരത്തെക്കുറിച്ച് ഇങ്ങനെയൊരു 'അപഖ്യാതി' പ്രചരിക്കുന്നത്. ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ മുന്‍ഗാമിയായ യൂസ്നെറ്റില്‍ ഒരു വിദ്യാര്‍ഥിയാണ്, ബെല്‍ഫീല്‍ഡ് എന്നൊരു വസ്തു ഇല്ല എന്നു തമാശ പറഞ്ഞത്. ഇതിന് അസാധാരണമാം വിധം പ്രചാരം ലഭിക്കുകയും ഒരു പ്രയോഗം തന്നെയായി മാറുകയും ചെയ്യുകയായിരുന്നു.

2012ല്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നടത്തിയ ഒരു പരാമര്‍ശം ഈ പഴയ പരിഹാസത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നതായിരുന്നു. ബീലെഫെല്‍ഡില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അങ്ങനെയൊന്നുണ്ട് എന്നു തമാശ രൂപേണ ആവര്‍ത്തിക്കുകയായിരുന്നു മെര്‍ക്കല്‍. സദസ് ചിരിച്ചു മറിഞ്ഞ ഈ തമാശ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കാന്‍ നഗര ഭരണകൂടം വെല്ലുവിളിച്ചിരിക്കുന്നതും, തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം പ്രഖ്യാപിച്ചതും.
- dated 23 Aug 2019


Comments:
Keywords: Germany - Otta Nottathil - 23820197city Germany - Otta Nottathil - 23820197city,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
terror_hanau_tobias_right_wing
ജര്‍മനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി Recent or Hot News
തുടര്‍ന്നു വായിക്കുക
terror_night_germany_11_died
ജര്‍മനിയിലെ രണ്ടിടങ്ങളില്‍ വെടിവയ്പ് ; 11 മരണം, അക്രമിയും കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_angamaly
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ ; ഉദ്ഘാടനം മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19220202wages
മിനിമം വേതന നിയമം ജര്‍നിയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19220201language
ജര്‍മനിയില്‍ കൂടുതല്‍ കുട്ടികള്‍ ബഹുഭാഷാ സംസ്കാരത്തില്‍ വളരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ളള
തുടര്‍ന്നു വായിക്കുക
18220206right
തീവ്ര വലതുപക്ഷം ജര്‍മനിയില്‍ ലക്ഷ്യമിട്ടത് മുസ്ളിം കൂട്ടക്കൊല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us