Today: 24 Nov 2020 GMT   Tell Your Friend
Advertisements
വാക്സിന്‍ 'ദേശീയത'യ്ക്കെതിരേ ജര്‍മനിയും
Photo #1 - Germany - Otta Nottathil - 271020203vaccine

ബര്‍ലിന്‍: വാക്സിന്‍ ദേശീയതയ്ക്കെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയ്ക്കു പിന്നാലെ ജര്‍മനിയും. വാക്സിന്‍ വരുന്നതോടെ സ്വന്തം രാജ്യത്ത് പരമാവധി ആളുകള്‍ക്കിടയില്‍ വിതരണം ഉറപ്പാക്കുക എന്ന ചില രാജ്യങ്ങളുടെ നിലപാടാണ് വാക്സിന്‍ ദേശീയത എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ഇത്തരത്തില്‍ വാക്സിന്‍ വിതരണം നടത്തുന്നത് കോവിഡിനെ ചെറുക്കാന്‍ സഹായിക്കില്ലെന്നും, ഒരു രാജ്യത്ത് പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനു പകരം പരമാവധി രാജ്യങ്ങളില്‍ കഴിയുന്നത്ര ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രേസിയൂസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനു സമാനമായ അഭിപ്രായപ്രകടനമാണ് ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയറും ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ബര്‍ലിനില്‍ നടക്കുന്ന ത്രിദിന ലോകാരോഗ്യ സംഘടനാ ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും പരാമര്‍ശങ്ങള്‍.

രാജ്യത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്സിന്‍ ഉറപ്പാക്കിയ രാജ്യത്തിന് സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ തടവില്‍ കഴിയാനേ സാധിക്കൂ. അതിനു പുറത്തേക്ക് വരണമെങ്കില്‍ മറ്റു രാജ്യങ്ങളില്‍ കൂടി വാക്സിന്‍ ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
- dated 26 Oct 2020


Comments:
Keywords: Germany - Otta Nottathil - 271020203vaccine Germany - Otta Nottathil - 271020203vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
241120203rent
ബര്‍ലിനില്‍ വാടക നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231120201mask
നാസി താരതമ്യം: ജര്‍മനിയിലെ മാസ്ക്~വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
221120205doctor
കോവിഡ് രോഗികളെ കൊന്നെന്ന് സംശയം: ജര്‍മന്‍ ഡോക്ടര്‍ അറസ്റ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120201merkel
കോവിഡിനെ നേരിടാന്‍ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120206pfozer
അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ച് ഫൈസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211120201test
ജര്‍മനിയുടെ ശീതകാല കോവിഡ് ടെസ്റ്റ് രീതി എങ്ങനെ
തുടര്‍ന്നു വായിക്കുക
211120207cannibal
ബര്‍ലിന്‍ പോലീസ് 'നരഭോജിയെ' അറസ്റ്റ് ചെയ്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us