Today: 09 Aug 2022 GMT   Tell Your Friend
Advertisements
റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ പ്രതിജ്ഞ ചെയ്ത് ജി7 ഉച്ചകോടി
Photo #1 - Germany - Otta Nottathil - 29620226g7
എല്‍മൗ: ആഗോള സമൂഹത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് യുക്രെയ്നില്‍ സൈനിക അധിനിവേശം തുടരുന്ന റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ജി7 ഉച്ചകോടിയില്‍ തീരുമാനം. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്കു പുറമേ സ്വര്‍ണത്തിനും ഇറക്കുമതി നിരോധനം പരമാവധി ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നാലു മാസം പിന്നിട്ട റഷ്യന്‍ അധിനിവേശം തുടരുവോളം യുക്രെയ്നെ പിന്തുണക്കുമെന്ന് ജി7 ഉച്ചകോടി അന്തിമ പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള സാമ്പത്തിക ഉപരോധത്തിന്റെ വിവിധ വശങ്ങള്‍ ജി7 കൂട്ടായ്മ തുടര്‍ന്നും ചര്‍ച്ച ചെയ്യും.

കരിങ്കടലിലൂടെയുള്ള യുക്രെയ്ന്റെ ചരക്കുനീക്കം റഷ്യ തടഞ്ഞതോടെയുണ്ടായ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഉച്ചകോടി അറിയിച്ചു. കഴിഞ്ഞദിവസം ക്രെമന്‍ചുക്കിലെ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ ആക്രമണം മാനുഷികതക്ക് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി ഇതിനുപിന്നിലുള്ള വ്ലാദിമിര്‍ പുടിനും കൂട്ടരും ലോകത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു.
- dated 29 Jun 2022


Comments:
Keywords: Germany - Otta Nottathil - 29620226g7 Germany - Otta Nottathil - 29620226g7,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
tax_rebate_germany_2023
ജര്‍മനിയില്‍ നികുതിദായകര്‍ക്ക് 2023 ല്‍ നികുതിയിളവ് ലഭിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
covid_rules_bayern_streng
ശരത്കാലത്തില്‍ ബവേറിയ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലേയ്ക്കു വരുന്ന വിദ്യാര്‍ത്ഥികളും സന്ദര്‍ശന വിസക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_german_province_summer_fest
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
9820224ticket
9 യൂറോ ടിക്കറ്റ് സ്കീം തുടരണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
9820223frankfurt
വിമാനം വൈകുന്നതില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനു പേരുദോഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us