Today: 16 Jan 2021 GMT   Tell Your Friend
Advertisements
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നീട്ടിവയ്ക്കാന്‍ ജര്‍മന്‍ ആശുപത്രികള്‍ക്ക് ഉപദേശം
Photo #1 - Germany - Otta Nottathil - 41120203hosopital

ബര്‍ലിന്‍: അനിവാര്യമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവയ്ക്കാന്‍ ജര്‍മനിയിലെ ആശുപത്രികള്‍ക്ക് വൈദ്യശാസ്ത്ര വിദഗ്ധരുടെ ഉപദേശം. കോവിഡ്~19 രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ കുതിച്ചുയരാനുള്ള സാധ്യത കണക്കിലെടുത്താണിത്.

നാലാഴ്ചയ്ക്കിടെ രണ്ടായിരത്തോളം പേരാണ് കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ശേഷിയുടെ പരമാവധിയിലാണ് ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് ഇന്റര്‍ഡിസിപ്ളിനറി അസോസിയേഷന്‍ ഫോര്‍ ഇന്റന്‍സീവ് കെയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ മേധാവി യുവെ ജാന്‍സെന്‍സ് പറഞ്ഞു.

രാജ്യത്ത് നിലവില്‍ ആവശ്യത്തിന് കിടക്കകളും വെന്റിലേറ്ററുകളും ലഭ്യമാണ്. എന്നാല്‍, ഈ സ്ഥിതി മാറാന്‍ അധികം സമയം വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്റെ സാന്നിധ്യത്തില്‍ ജാന്‍സെന്‍സ് മുന്നറിയിപ്പ് നല്‍കി.

ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയാലും രോഗികളെ പരിചരിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കാന്‍ കഴിയാത്തതായിരിക്കും രാജ്യത്തിന്റെ ആരോഗ്യരംഗം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു.
- dated 04 Nov 2020


Comments:
Keywords: Germany - Otta Nottathil - 41120203hosopital Germany - Otta Nottathil - 41120203hosopital,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us