Today: 10 Aug 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - 89_reunion_jubilee_fest_malankara_germany
ഫ്രാങ്ക്ഫര്‍ട്ട്:മലങ്കര കത്തോലിക്കാസഭയുടെ എണ്‍പത്തിയൊന്‍താം പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി. സെപ്റ്റംബര്‍ 29 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ മലങ്കര റീത്തിലുള്ള ദിവ്യബലിയോടുകൂടി ആരംഭിച്ചു.

സീറോ മലങ്കര പുത്തൂര്‍ രൂപത ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ജര്‍മനിയിലെ മുന്‍ അപ്പസ്തോലിക് വിസിറ്റേറ്ററും നിലവില്‍ സീറോ മലങ്കര ബത്തേരി രൂപത ബിഷപ്പുമായ ജോസഫ് മാര്‍ തോമസ് എന്നിവര്‍ മുഖ്യകാര്‍മ്മികരായി നടന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ. സന്തോഷ് തോമസ് (ജര്‍മനിയിലെ സീറോ മലങ്കര കോ ഓര്‍ഡിനേറ്റര്‍), ഫാ.ജോസഫ് ചേലംപറമ്പത്ത് (സീറോ മലങ്കര ചാപ്ളെയിന്‍, കൊളോണ്‍ അതിരൂപത), ഫാ.പോള്‍ മാത്യു ഒഐസി (ആഹന്‍ രൂപത), ഫാ.വിജു വാരിക്കാട്ട്(ട്രിയര്‍ രൂപത), ഫാ.പോള്‍ പി.ജോര്‍ജ് (വികാരി, മലങ്കര സിറിയന്‍ യാക്കോബായ കമ്യൂണിറ്റി, ഫ്രാങ്ക്ഫര്‍ട്ട്) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ബ്ര.അലക്സ് പീടികയിലിന്റെ (വൈദിക സെമിനാരി ഐഷ്സ്ററഡ്റ്റ്) നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനശുശ്രൂഷ സമൂഹബലിയെ ഭക്തിസാന്ദ്രമാക്കി.

ദേവാലയാങ്കണത്തില്‍ എത്തിയ പിതാക്കന്മാരെയും വൈദികരെയും ശുശ്രൂഷി സംഘത്തെയും കത്തിച്ച മെഴുതിരികളുടെയും താലപ്പൊലിയേന്തിയ കുട്ടികളുടെയും വനിതകളുടെയും അകമ്പടിയോടെയാണ് അള്‍ത്താരയിലേയ്ക്ക് ആനയിച്ചത്.

സിനഡ് കമ്മീഷന്‍ അംഗവുമായ ജോര്‍ജ് മുണ്ടേത്ത് സ്വാഗതം ആശംസിച്ചു. ജര്‍മനിയിലെ ബിഷപ്പ് കോണ്‍ഫ്രന്‍സിന്റെ അനുവാദത്തോടെ ജര്‍മനിയിലെ മലങ്കര കത്തോലിക്കരുടെ ക്രേഫെല്‍ഡ് ഇടവകയുടെ ചാപ്ളെയിനായി ഫാ.പോള്‍ മാത്യുവിനെയും, ഹെര്‍ണെ/ഡോര്‍ട്ട്മുണ്ട് ഇടവകയുടെ ചാപ്ളെനായി മ്യൂന്‍സ്ററര്‍ രൂപതയും പാഡര്‍ബോണ്‍ അതിരൂപതയുംകൂടി ഫാ.ജേക്കബ് വാഴക്കുന്നത്തിനെയും നിയമിച്ചുകൊണ്ടുള്ള കല്‍പ്പന ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് വായിച്ചതിനു പുറമെ ജര്‍മന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സിലെ റീത്തുകളുടെ ചുമതലക്കാരനായ പാഡര്‍ബോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കൂസ് മയര്‍ ഒഎസിബിയെ മലങ്കര സമൂഹത്തിന്റെ നന്ദി അറിയിച്ചു.

ദിവ്യബലിയ്ക്കു ശേഷം പാരീഷ് ഹാളില്‍ പുനരൈക്യ വാര്‍ഷിക സമ്മേളനം രജനി, റെസി എന്നിവരുടെ ശിക്ഷണത്തില്‍ കൊച്ചുകുട്ടികള്‍ ആലപിച്ച സമര്‍പ്പണ ഗാനത്തോടെ ആരംഭിച്ചു. പിതാക്കന്മാരും അതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ഫാ.സന്തോഷ് തോമസ് സ്വാഗതം ആശംസിച്ചു. ഡോ.ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ലൂക്കാസ് ഷ്രെബര്‍ ജര്‍മന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സിനെ പ്രതിനിധീകരിച്ച് വിദേശികളുടെ അദ്ധ്യാല്‍മിക കാര്യങ്ങളുടെ ചുമതലയുള്ള നാഷണല്‍ ഡയറക്ടര്‍), അലക്സാന്ദ്ര ഷൂമാന്‍(റെഫറന്റിന്‍, ലിംബുര്‍ഗ് രൂപത), ക്രിസ്ററ്യാന്‍ ഹൈന്‍സ് എംഎല്‍എ, കെറി റാഡിംഗ്ടണ്‍ (ഫ്രാങ്ക്ഫര്‍ട്ട് നഗരസഭ), ക്ളൗസ് ക്ളിപ്പ്(ചെയര്‍മാന്‍, യൂറോപ്പ് യൂണിയന്‍ ഫ്രാങ്ക്ഫര്‍ട്ട്), ഫാ. പോള്‍. പി. ജോര്‍ജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സബീന പുലിപ്ര, ജോമോന്‍ ചെറിയാന്‍ എന്നിവരുടെ ഗാനാലാപനം, അബില മാങ്കളം, നിയ, ദിവ്യ എന്നിവരുടെ നൃത്തം, സിസ്റേറഴ്സിന്റെ പാപ്പാ മംഗളം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അനൂപ് മുണ്ടേത്ത് നന്ദി പറഞ്ഞു. സബീനെ പുലിപ്ര, ഡോ.അമ്പിളി മുണ്ടേത്ത് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.സൈമണ്‍ കൈപ്പള്ളിമണ്ണില്‍ ശബ്ദസാങ്കേതികം കൈകാര്യം ചെയ്തു.

പരിപാടികള്‍ക്ക് ശേഷം പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലങ്കരസഭാ വിശ്വാസികളെ കൂടാതെ സിസ്റേറഴ്സ്, വൈദികര്‍, മറ്റു വിശ്വാസികളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജര്‍മനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ് മിഷന്‍ യൂണിറ്റിന്റെ് ആതിഥേയത്വത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.
- dated 07 Oct 2019


Comments:
Keywords: Germany - Otta Nottathil - 89_reunion_jubilee_fest_malankara_germany Germany - Otta Nottathil - 89_reunion_jubilee_fest_malankara_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9820205protest
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വീണ്ടും പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
9820206test
ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് സുഗമമായ തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
merkel_second_ranking_world
ചാന്‍സലര്‍ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നേതാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
5820203turkey
തുര്‍ക്കിയിലെ നാല് പ്രദേശങ്ങളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ജര്‍മനി പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
5820201wave
ജര്‍മനിയില്‍ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്ന് ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
4820205test
ജര്‍മന്‍ വിമാനത്താവളങ്ങളില്‍ നിര്‍ബന്ധിത പരിശോധന ഈയാഴ്ച മുതല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us