Today: 06 Jun 2020 GMT   Tell Your Friend
Advertisements
ഇറ്റലിയ്ക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും
Photo #1 - Germany - Otta Nottathil - Cologne_archdiocese_help_for_Italy_Cardinal_wolkei
Photo #2 - Germany - Otta Nottathil - Cologne_archdiocese_help_for_Italy_Cardinal_wolkei
കൊളോണ്‍: ഇറ്റലിയില്‍ നിന്നുള്ള കൊറോണ രോഗികളെ കൊളോണ്‍ അതിരൂപതയുടെ ക്ളിനിക്കുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയതായി കൊളോണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ റെയ്നര്‍ മരിയ വോള്‍ക്കി പ്രഖ്യാപിച്ചു.ലാസറിന്റെ പുനരുത്ഥാനം പോലെ കൊറോണയില്‍ നിന്നും ഒരു പുനര്‍ജ്ജനി ഇറ്റലിയ്ക്ക് നല്‍കാനാണ് കര്‍ദ്ദിനാളിന്റെ വാക്കുകളിലെ പൊരുള്‍.

സംഭവം യഥാര്‍ത്ഥ്യമാക്കാന്‍ വേഗത്തിലും നിയമപരമായും അതിരൂപതയുടെ സഹായം ഉണ്ടാകും. ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സമയമാണ്. ഇവിടെയാണ് കാരുണ്യത്തിന്റെ കൈകള്‍ നീട്ടേണ്ടത്. സഹാനുഭൂതിയുടെ വാതില്‍ തുറക്കേണ്ടത്, കര്‍ദ്ദിനാള്‍ വോള്‍ക്കി പറഞ്ഞു.
സംസ്ഥാനത്തിന്റെ മേലധികാരികളുമായി ഒരുമിച്ച് ആശ്വാസ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്ത് അതിരൂപതയിലെ കത്തോലിക്കാ ക്ളിനിക്കുകളില്‍ ഇറ്റാലിയന്‍ കൊറോണ രോഗികള്‍ക്കായി തീവ്രപരിചരണ വിഭാഗങ്ങളില്‍ അടിയന്തിരമായി ആവശ്യമായ സ്ഥലങ്ങള്‍ നല്‍കി ജീവന്‍ രക്ഷിയ്ക്കാനാണ് മുന്നിട്ടിറങ്ങുന്നത്.

തുടക്കത്തില്‍, ആറ് രോഗികളെ അതിരൂപതയിലെ വിവിധ കത്തോലിക്കാ ആശുപത്രികളില്‍ പാര്‍പ്പിക്കാനും തീവ്രമായ വൈദ്യസഹായം നല്‍കാനും കഴിയുമെന്ന് കര്‍ദ്ദിനാള്‍ വോള്‍ക്കി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഐക്യദാര്‍ഢ്യത്തിന്റെയും അയല്‍ക്കാരോടുള്ള പ്രായോഗിക സ്നേഹത്തിന്റെയും പ്രോത്സാഹജനകമായ ഉദാഹരണമാണിതെന്ന് വോള്‍ക്കി ചൂണ്ടിക്കാട്ടി.

ഇറ്റലിയില്‍ നിന്നും കൊറോണ രോഗികളെയും വഹിച്ചുള്ള ആദ്യത്തെ വിമാനം ശനിയാഴ്ച കൊളോണില്‍ ഇറങ്ങിയിരുന്നു. ജര്‍മനി വിമാനസര്‍വീസുകള്‍ക്കു പോലും നിയന്ത്രണണ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ ഇറ്റലിയില്‍ നിന്ന് കൊറോണ രോഗികള്‍ പരിചരണം നല്‍കാന്‍ നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. രോഗികളെയും വഹിച്ചുള്ള ഗതാഗതത്തിന് വ്യോമസേനയുടെ പ്രത്യേക എയര്‍ബസ് ആംബലന്‍സുകള്‍ വഴിയാണ് രോഗികളെ ഇവിടെ എത്തിയ്ക്കുന്നത്. ഇറ്റലിയില്‍ കൊറോണ കേസുകള്‍ കൂടുതലുള്ളതിനാല്‍ അവിടത്തെ ആശുപത്രികളില്‍ അമിതഭാരമുണ്ട്. എല്ലാറ്റിനുമുപരിയായി, തീവ്രപരിചരണ സ്ഥലങ്ങളുടെയും വെന്റിലേറ്ററുകടെയും അഭാവമുണ്ട്.

സംസ്ഥാനത്തിലെ വിവിധ ആശുപത്രികളില്‍ സഹായപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ കുടിയേറ്റക്കാരെന്നോ അഭയാര്‍ഥികളെന്നോ അന്യനാട്ടുകാരെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ സഹായിക്കുക മാത്രമാണ് ഏക ലക്ഷ്യം.

അതേസമയം, കൊളോണ്‍ അതിരൂപതയുടെ സന്ദേശത്തില്‍ വൃദ്ധരോ രോഗികളോ ആയ ആളുകളെ കുടുംബത്തിലോ ഫ്ളാറ്റുകളിലോ തനിച്ചാക്കരുതെന്ന് ആവശ്യപ്പെട്ടു. ഭക്ഷണവും മറ്റു സഹായങ്ങളും ഏറ്റവും ഉചിതമായ രീതിയില്‍ നല്‍കി വലിയ ഹൃദയത്തോടെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിലവില്‍ പ്രത്യേക അപകടസാധ്യതയുള്ള എല്ലാ ആളുകളെയും ഈ പ്രതിസന്ധിയില്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കേണ്ടതുണ്ട്, കര്‍ദ്ദിനാള്‍ വോള്‍ക്കി പറഞ്ഞു.

ലോകത്തിലെ ദുരിതങ്ങള്‍ ദൈവം ആഗ്രഹിക്കുന്നില്ല
യൂറോപ്പിന്റെ അരികിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അവിടെ പരിശോധനകള്‍ക്ക് ൈ്രഡവ് ഇന്നുകളോ തീവ്രപരിചരണ സ്റേറഷനുകളോ ഒന്നും ഇല്ല. അവര്‍ക്കായി ജര്‍മനിയിലെ ഭവനരഹിതര്‍ക്കായി സെമിനാരികള്‍ തുറന്നു നല്‍കാനും കര്‍ദ്ദിനാള്‍ തീരുമാനിച്ചു. അന്തിയുറങ്ങാന്‍ ഇടമില്ലാതെ നട്ടംതിരിയുന്ന ഭവനരഹിതര്‍ക്ക് വിശ്രമിക്കാന്‍ സെമിനാരിയുടെ വാതില്‍ തുറന്നു നല്‍കിയിരിയ്ക്കുകയാണ്.ഇക്കാര്യം കര്‍ദ്ദിനാള്‍ ട്വിറ്ററിലൂടെ പൊതു സമൂഹത്തെ അറിയിച്ചത്.

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി അതിരൂപതയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ സ്വന്തം ഭവനങ്ങളിലേക്ക് പോയതിനാല്‍, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതര്‍ക്ക് തുറക്കുകയാണെന്നും അവര്‍ക്കായി ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ട്വീറ്റില്‍ വ്യക്തമാക്കി. അതുപോലെ അഭയാര്‍ഥികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മുറികളും അപ്പാര്‍ട്ടുമെന്റുകളും അതിരൂപത നല്‍കിയിട്ടുണ്ട്.

നിലവില്‍ അറുപത്തിനായിരത്തിനടുത്ത് ആളുകള്‍ക്ക് ജര്‍മനിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു രാജ്യത്തു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പു കൂടിയായ കര്‍ദ്ദനാളിന്റെ തീരുമാനം. 2018 ജൂലൈയില്‍ കര്‍ദ്ദിനാള്‍ റെയ്നര്‍ മരിയ വോള്‍ക്കി കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ 1,50,000 യൂറോയുടെ സഹായവും അന്ന് കൊളോണ്‍ അതിരൂപത നല്‍കിയിരുന്നു.

കൊളോണ്‍ അതിരൂപതയുടെ കീഴിലാണ് ജര്‍മനിയിലെ ഏറ്റവും വലിയ മലയാളി കമ്യൂണിറ്റി. സുവര്‍ണ്ണനിറവിലെത്തിയ കമ്യൂണിറ്റിയില്‍ ഇന്‍ഡ്യാക്കാര്‍ക്കായി പ്രത്യേകിച്ച് മലയാളികള്‍ക്കായി ഒരു വൈദികനെയും അതിരൂപത നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സിഎംഐ സഭാഗം ഫാ.ഇഗ്നേഷ്യസ് ചാലിശേരി ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ചുമതലക്കാരനായി സേവനം ചെയ്യുന്നു. അതുപോലെ തന്നെ അതിരൂപതയില്‍ ഒട്ടനവധി സിഎംഐ വൈദികരും മറ്റു സഭാംഗങ്ങളും വിവിധ ആശുപത്രികളിളായി നിവധി സന്യാസിനികളും ജോലി ചെയ്യുന്നുണ്ട്. നോര്‍ത്ത്റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന കൊളോണ്‍ അതിരൂപത ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അതിരൂപതയാണ്. 1,94 മില്യന്‍ കത്തോലിക്കരാണ് അതിരൂപതയിലുള്ളത്.

ജര്‍മനിയില്‍ കോവിഡ് ബാധിച്ച മലയാളികള്‍ എല്ലാവരുംതന്നെ സുഖംപ്രാപിച്ചുവരുന്നു.ജര്‍മനിയില്‍ ഇതിനകം 57,298 പേര്‍ക്കു കോവിഡ് ബാധ ഉണ്ടായതില്‍ 455 പേര്‍ മരിച്ചതായി പ്രമുഖ വൈറോളജി ഇന്‍സ്ററിറ്റ്യൂട്ടായ ബര്‍ലിനിലെ റോബര്‍ട്ട് കോഹ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. എന്നാല്‍ അമേരിയ്ക്ക ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കില്‍ 63,079 പേര്‍ രോഗം ബാധിച്ചതായും മരണ സംഖ്യ 545 എത്തിയതായും പറയുന്നു.

കൊറോണ വൈറസ് മൂലം രാജ്യത്തുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 156 ബില്യന്‍ യൂറോയുടെ സാമ്പത്തിക പാക്കേജിലെ സഹായം നല്‍കിത്തുടങ്ങി.ചെറിയ സംരംഭകര്‍ക്ക് 9000 യൂറോയും 10 വരെയുള്ള ചെറിയ സംരംഭകര്‍ക്ക് 15,000 യൂറോയും സഹായം മൂന്നു മാസത്തേക്കാണ് നല്‍കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ മാസവരുമാനമായിരിക്കും ലഭിക്കുക. 30 ലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്.നല്‍കുന്ന സര്‍ക്കാര്‍ പണം സൗജന്യമായിരിക്കും. ശമ്പളം, വാടക എന്നീ ഇനങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.കൊറോണ ബാധ സംശയിച്ച ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഇപ്പോഴും ക്വാറനൈ്റനിലാണ്.
- dated 30 Mar 2020


Comments:
Keywords: Germany - Otta Nottathil - Cologne_archdiocese_help_for_Italy_Cardinal_wolkei Germany - Otta Nottathil - Cologne_archdiocese_help_for_Italy_Cardinal_wolkei,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us