Today: 02 Apr 2020 GMT   Tell Your Friend
Advertisements
കൊറോണ : ത്വരിത ടെസ്ററ് മെഷീന്‍ ജര്‍മനി കണ്ടുപിടിച്ചു
Photo #1 - Germany - Otta Nottathil - corona_quick_test_machine_bosch
ബര്‍ലിന്‍: കോവിഡ് 19 എന്ന മഹാമാരിയില്‍ ലോകം ഭീതിയില്‍ കഴിയുമ്പോള്‍ വൈറസുണ്ടോ എന്നു പരിശോധിച്ചു ഫലം വെളിവാക്കുന്ന ക്വിക്ടെസ്ററ്
(Quick test) ഉപകരണം ജര്‍മനിയില്‍ വികസിപ്പിച്ചെടുത്തു. വെറും രണ്ടര മണിക്കൂറിനുള്ളില്‍ കൊറോണ ബാധയുടെ ഫലം വ്യക്തമാക്കുന്ന മെഷീന്‍ ഏപ്രില്‍ ആദ്യം മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും കമ്പനി ചെയര്‍മാന്‍ ഡോ. വോള്‍ക്കര്‍ ഡെന്നര്‍ അറിയിച്ചു. ആഗോള തലത്തില്‍ ഓട്ടോമോട്ടീവ് മേഖലയിലെ കമ്പനി ഭീമനായ ജര്‍മനിയിലെ സ്ററുട്ട്ഗാര്‍ട്ട് ആസ്ഥാനമായുള്ള ബോഷ് കമ്പനിയുടെ മെഡിക്കല്‍ ടെക്നോളജി വിഭാഗമാണ് ടെസ്ററ് മെഷീന്‍ വികസിപ്പിച്ചെടുത്തത്. വൈറസ് പരിശോധന വേഗത്തിലും സുരക്ഷിതമായും നടത്തുമെന്നാണ് പരമ്പരാഗത ജര്‍മന്‍ കമ്പനിയായ ബോഷ് അവകാശപ്പെടുന്നത്.

കൊറോണ രോഗിയുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ ഒരു
ചോപ്സ്ററിക്ക് (chopstick) ഉപയോഗിച്ച് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും സജ്ജീകരിച്ച് ഒരു കാര്‍ട്രിഡ്ജ് വഴി ഉടനടി വിശകലന ഉപകരണത്തില്‍ ചേര്‍ത്തുവെച്ചാണ് ലാബില്‍ ടെസ്ററ് നടത്തുന്നത്. ഉപയോക്തൃ സൗഹൃദമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടെസ്ററ് മെഷീനില്‍ പരിശോധന നടത്താന്‍ വിദഗ്ധരുടെ ആവശ്യം വേണ്ടെന്നാണ് കമ്പനി പറയുന്നത്.

24 മണിക്കൂറിനുള്ളില്‍ ഒരു ഉപകരണത്തിന് പത്ത് ടെസ്ററുകള്‍ വരെ നടത്താന്‍ കഴിയും. വിവിധ ലബോറട്ടറികളിലും സ്ററട്ട്ഗാര്‍ട്ടിലെ റോബര്‍ട്ട് ബോഷ് ഹോസ്പിറ്റലിലും ഇതുവരെ ഏതാനും ഡസന്‍ അനലൈസറുകള്‍ ഉണ്ട്. ഉപകരണങ്ങളുടെ ഉല്‍പാദനത്തിനായി സ്ററുട്ട്ഗാര്‍ട്ടിലെ വൈബ്ളിംഗെനിലുള്ള മെഡിക്കല്‍ ടെക്നോളജി ലൊക്കേഷനില്‍ ശേഷിയുണ്ടന്നും കമ്പനി വ്യക്തമാക്കുന്നു.

നിലവില്‍ കൊറോണ ടെസ്ററിന്റെ ഫലം പുറത്തുവരണമെങ്കില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയം ആവശ്യമായിരിയ്ക്കുന്ന ഇപ്പോഴത്തെ അടിയന്തിര ഘട്ടത്തില്‍ ബോഷ് കമ്പനിയുടെ കണ്ടുപിടുത്തം ആശങ്കയിലായിരിയ്ക്കുന്ന ആഗോള ജനതയ്ക്ക് അല്‍പ്പം ആശ്വാസം പകരുന്നതാണ്. വൈറസിനെതിരായ പോരാട്ടത്തിലെ നിര്‍ണ്ണായക ഘടകങ്ങളിലൊന്നാണ് സമയം. കൊറോണ അണുബാധകള്‍ക്കായി ബോഷ് കമ്പനി ദ്രുത പരിശോധന ടെസ്ററ് മെഷീന്‍ വികസിപ്പിച്ചെടുത്തത് സമയവും പണവും ലാഭിയ്ക്കാമെന്നും കമ്പനി പറയുന്നു.രണ്ടര മണിക്കൂറിനുള്ളില്‍ അണുബാധ തിരിച്ചറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ദ്രുതഗതിയിലുള്ള പരിശോധനകള്‍ ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മിച്ചതെന്നും കമ്പനി പറയുന്നു.
ഇതുവരെയായി വൈറസിനെതിരെയുള്ള ശക്തമായ പോരാട്ട വിപ്ളവത്തിന്റെ അന്തിമ വിജയമായി ഈ കണ്ടുപിടുത്തത്തെ ലോകം വിശേഷിപ്പിച്ചു.

1886 ല്‍ സ്ഥാപിതായ ബോഷ് കമ്പനിയില്‍ ആഗോള തലത്തില്‍ 4,09,900 ജോലിക്കാരാണുള്ളത്. സ്ററുട്ട്ഗാര്‍ട്ടിലെ ബോഷ് കമ്പനിയില്‍ ഒട്ടനവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. 78 മില്ല്യാര്‍ഡ് യൂറോ വിറ്റുവരവുള്ള ബോഷ് ജര്‍മനിയുടെ മറ്റൊരും ഐക്കണ്‍ കൂടിയാണ്.
- dated 26 Mar 2020


Comments:
Keywords: Germany - Otta Nottathil - corona_quick_test_machine_bosch Germany - Otta Nottathil - corona_quick_test_machine_bosch,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2420205shield
വൈറസ് ഷീല്‍ഡിന് പ്രചാരമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2420203job
തൊഴില്‍ പ്രതിസന്ധി നേരിടാന്‍ പഴയ മാര്‍ഗം പൊടിതട്ടി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
2420202control
ആഗോള സഖ്യത്തിന് ആഹ്വാനവുമായി ജര്‍മന്‍ പ്രസിഡന്റ് Recent or Hot News
~ രാജ്യത്ത് നിയന്ത്രണങ്ങള്‍ നീട്ടി തുടര്‍ന്നു വായിക്കുക
14202010mask
ജെനയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1420208dr
കൊറോണ ഭീതിയിലും വിദേശ ഡോക്ടര്‍മാരെ അംഗീകരിക്കാതെ ജര്‍മനി Recent or Hot News
ഇതര മേഖലകളില്‍ തൊഴില്‍ നഷ്ടം, ആശങ്കയോടെ സ്വീഡന്‍
തുടര്‍ന്നു വായിക്കുക
1420207hostel
വീടില്ലാത്തവര്‍ക്കായി ജര്‍മന്‍ ഹോസ്റ്റല്‍ തുറന്നു
തുടര്‍ന്നു വായിക്കുക
1420206thai
20 യുവതികളുമൊത്ത് തായ്ലന്‍ഡ് രാജാവിന്റെ 'ഏകാന്ത' വാസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us