Today: 18 Jun 2024 GMT   Tell Your Friend
Advertisements
ഇയു ഷെങ്കന്‍ വിസ ഫീസ് വര്‍ദ്ധിപ്പിച്ചു ; 80 ല്‍ നിന്ന് 90 യൂറോയായി ഉയര്‍ത്തി ; പ്രാബല്യം ജൂണ്‍ 11 മുതല്‍
Photo #1 - Germany - Otta Nottathil - eu_schengen_fee_hike_june_11_2024
ബ്രസല്‍സ്: ജൂണ്‍ 11 മുതല്‍ ഇയു ഷെങ്കന്‍ വിസ ഫീസ് 12% വര്‍ദ്ധിപ്പിക്കും.നിലവിലെ ഫീസായ 80 യൂറോയില്‍ നിന്ന് 90 യൂറോ ആയി ഉയര്‍ത്തും.ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചത് അപേക്ഷകരെയും സംഘടനകളെയും അതൃപ്തിയിലാഴ്ത്തി.

സ്ളോവേനിയന്‍ വിദേശകാര്യ മന്ത്രാലയം ഷെങ്കന്‍ വിസ ആവശ്യക്കാരായ മൂന്നാം രാജ്യക്കാര്‍ക്ക് 2024 ജൂണ്‍ 11~ന് അപേക്ഷിക്കുന്നതിന് ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ജൂണ്‍ 11 വരെ, ഹ്രസ്വകാല വിസ അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള വിസ ഫീസ് ഇതുവരെയുള്ള 80 യൂറോയ്ക്ക് പകരം 90 യൂറോയും ആറിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 40 യൂറോയ്ക്ക് പകരം 45 യൂറോയും ആയിരിക്കും.

ലോകമെമ്പാടുമുള്ള ഷോര്‍ട്ട് സ്റേറ ഷെങ്കന്‍ വിസ (വിസ ടൈപ്പ് സി) ഫീസ് 12 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം യൂറോപ്യന്‍ കമ്മീഷന്‍ സ്വീകരിച്ചു. ഈ വര്‍ദ്ധനയും ജൂണ്‍ 11 മുതല്‍ ലോകമെമ്പാടും ബാധകമാകും. പുതിയ ഷെങ്കന്‍ വിസ ഫീസ് മുതിര്‍ന്നവര്‍ക്ക് 90 യൂറോയും 6 മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 45 യൂറോയും ആയിരിക്കും.

കൂടാതെ, യൂറോപ്യന്‍ യൂണിയനില്‍ ക്രമരഹിതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കുന്നതില്‍ സഹകരിക്കാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് 135 അല്ലെങ്കില്‍ 180 യൂറോ വിസ ഫീസ് നല്‍കേണ്ടിവരും.

2022~നെ അപേക്ഷിച്ച് 2023~ല്‍ ഇഷ്യൂ ചെയ്ത വിസകളുടെ എണ്ണം 36.3 ശതമാനം വര്‍ധിച്ചതായി ഇയു വെളിപ്പെടുത്തിയ സമയത്താണ് ഈ തീരുമാനം. 2019~നെ അപേക്ഷിച്ച് 39 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും, ഷെങ്കന്‍ രാജ്യങ്ങള്‍ക്ക് 16 ദശലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു.
- dated 24 May 2024


Comments:
Keywords: Germany - Otta Nottathil - eu_schengen_fee_hike_june_11_2024 Germany - Otta Nottathil - eu_schengen_fee_hike_june_11_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Loka_kerala_sabha_german_reps_active_day_1
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_5_from_germany
ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്ന് അഞ്ച് പേര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
jose_kumpiluvelil_loka_kerala_sabha
ജോസ് കുമ്പിളുവേലില്‍ ലോക കേരള സഭ അംഗമായി Recent or Hot News
തുടര്‍ന്നു വായിക്കുക
bee_info_eve_cologne
തേനീച്ച ഇന്‍ഫര്‍മേഷന്‍ സായാഹ്നവുമായി കൊളോണ്‍ കേരള സമാജം Recent or Hot News
തുടര്‍ന്നു വായിക്കുക
right_wing_surge_in_EU_elections
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ജര്‍മനിയില്‍ അടക്കം തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റം
തുടര്‍ന്നു വായിക്കുക
drink_in_flight_danger
വിമാനത്തിലെ മദ്യപാനം ആരോഗ്യത്തിന് കൂടുതല്‍ അപകടം
തുടര്‍ന്നു വായിക്കുക
opportunity_card_might_add_complexity_of_german_immigration_system
ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us