Today: 28 May 2022 GMT   Tell Your Friend
Advertisements
ഫാ.ആന്റണി കൂട്ടുമ്മേലിന് ജര്‍മന്‍ സഭയുടെ അംഗീകാരം
Photo #1 - Germany - Otta Nottathil - fr_antony_koottummel_geistlicher_rat
ബര്‍ലിന്‍: ജര്‍മ്മനിയിലെ രൂപതകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികര്‍ക്ക് നല്‍കുന്ന ഗൈസ്ററിലിഷര്‍ റാറ്റ് പദവിയില്‍ മലയാളി വൈദികനും ഇടംപിടിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ ആന്റണി കൂട്ടുമ്മേലിനാണ് ഗൈസ്ററിലിഷര്‍ റാറ്റ് (Geistlicher Rat) പദവി നല്‍കി റേഗന്‍സ്ബുര്‍ഗ് രൂപത ആദരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയിലെ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് ഇടവകാംഗമായ ഫാ. ആന്റണി കഴിഞ്ഞ 12 വര്‍ഷമായി ജര്‍മനിയില്‍ സേവനം ചെയ്യുന്നു. തെക്കേക്കര കൂട്ടുമ്മേല്‍ തോമസ് അന്നമ്മ ദമ്പതികളുടെ മകനായ ഫാ ആന്റണി മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തയില്‍ നിന്ന് 2006 ലാണ് വൈദിക പട്ടം സ്വീകരിച്ചത്.
ജര്‍മനിയിലെ റോമന്‍ കത്തോലിക്കാ സഭകളില്‍ ഒരു മുതിര്‍ന്ന സഭാ നേതാവോ സ്ഥാപനമോ, സാധാരണയായി ഒരു ബിഷപ്പോ നേരിട്ട് ഒരു വൈദികന് നല്‍കുന്ന ഒരു ബഹുമതി പദവിയാണ് ഗൈസ്ററിലിഷര്‍ റാറ്റ് അഥവാ സ്പിരിച്വല്‍ കൗണ്‍സില്‍ സ്ഥാനം. വൈദികരുടെ അജപാലന പ്രവര്‍ത്തനത്തെ രൂപതാധികാരികള്‍ വിലയിരുത്തിയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

കത്തോലിക്കാ പുരോഹിതന്‍ എന്ന നിലയില്‍ ലഭിച്ച ഈ അംഗീകാരത്തിന് ദൈവത്തിനും റൈഗന്‍സ് ബുര്‍ഗ്ബുരൂപതയ്ക്കും സഹപ്രവര്‍ത്തവര്‍ക്കും നന്ദി പറയുന്നതായി ഫാ.ആന്റണി കൂട്ടുമ്മേല്‍ പറഞ്ഞു. ഈ അംഗീകാരം ഇവിടെ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദികര്‍ക്കും, പ്രത്യേകിച്ച് ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായും ഫാ. ആന്റണി അറിയിച്ചു.
- dated 22 Jan 2022


Comments:
Keywords: Germany - Otta Nottathil - fr_antony_koottummel_geistlicher_rat Germany - Otta Nottathil - fr_antony_koottummel_geistlicher_rat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28520226ukraine
യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് ജര്‍മനി തൊഴിലില്ലായ്മാ വേതനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
28520225rail
ജര്‍മന്‍ റെയില്‍വേയുടെ സമ്മര്‍ ടൈംടേബിള്‍ ജൂണ്‍ 12 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28520224covid
ജര്‍മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28520222ticket
ജര്‍മനിയില്‍ 9 യൂറോ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_ranking_nurses_selection_germany
നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
adonai_convention_germany_2022
അഡോണായി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നാരംഭിക്കും
തുടര്‍ന്നു വായിക്കുക
27520225health
ജര്‍മനി പുതിയ മാസ്ക് നിബന്ധനകള്‍ പരിഗണിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us