Today: 29 Jan 2023 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ മിന്നും വിജയം ലോകകപ്പിലെ ദുരന്തമായി
Photo #1 - Germany - Otta Nottathil - germany_out_from_qatar_world_cup_2022
ദോഹ:അവസാന ഗ്രൂപ്പ് കളിയില്‍ കോസ്റററിക്കയ്ക്കെതിരെയുള്ള
ആവേശപ്പോരാട്ടത്തില്‍ പൊരുതിക്കളിച്ച് മികച്ച രീതിയില്‍ തോല്‍പ്പിച്ച് മിന്നും വിജയം നേടിയിട്ടും ലോകകപ്പ് ജര്‍മനിയ്ക്ക് ദുരന്തമായി 2018 ലെ റഷ്യന്‍ ലോകകപ്പിലെ ദുരന്തം ദോഹയില്‍ ആവര്‍ത്തിച്ചു. നിര്‍ഭാഗ്യമെന്ന ദുര്‍ഭൂതം ജര്‍മനിയെ വിടാതെ കൂടെയുണ്ട്.നാലു തവണ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനി ഇത്തവണയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ ലോകകപ്പില്‍ നിന്നും പുറത്തായി.രണ്ടിനെതിരെ നാല് ഗോള്‍ നേടിയെങ്കിലും എല്ലാം വിഫലമായി.

കോസ്റററിക്കയ്ക്കെതിരെ കായി ഹാവര്‍ട്സിന്റെ ഇരട്ടഗോളും (73, 85 മിനിറ്റുകളില്‍), സെര്‍ജിയോ ഗ്നാബ്രി (10), നിക്ളാസ് ഫുല്‍ക്രുഗ് (89ാം മിനിറ്റ്) എന്നിവരുടെ ഗോളുകളുമാണ് ജര്‍മനിക്ക് വിജയം സമ്മാനിച്ചത്. ജര്‍മനിയുടെ ജമാല്‍ മുസിയാലയുടെ കളി മികവും ഫോമും ഒന്നു കാണേണ്ടതുതന്നെയാണ്. പക്ഷെ ഇന്നു തൊടുത്ത ഒരു ഷോട്ടും ലക്ഷ്യം കാണാതെപോയി.

കോസ്റററിക്കയ്ക്കെതിരെ ശക്തമായി ആധിപത്യത്തോടെ വിജയിച്ചിട്ടും ജര്‍മന്‍ പടയാളികള്‍ എല്ലാം നഷ്ടപ്പെട്ടവരായി. ദോഹയിലെ അല്‍ ബെയ്ത്ത് സ്റേറഡിയത്തെ മാത്രമല്ല ജര്‍മന്‍ ആരാധകരെയും കണ്ണീരിലാഴ്ത്തിയാണ് മടങ്ങുന്നത്. അടിക്ക് തിരിച്ചടിതന്നെ നല്‍കിയെങ്കിലും പ്രീകാര്‍ട്ടര്‍ കാണാതെയുള്ള ഒടുക്കം വിജയത്തോടെ മടക്കം.

കണക്കിലെ കളിയില്‍ ഗ്രൂപ്പില്‍ ജപ്പാന്‍ സ്പെയ്നിനെ അട്ടിമറിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇതോടെ സ്പെയ്നിനും ജര്‍മനിക്കും നാല് പോയന്റായി. മൂന്നു കളികളില്‍ നിന്നായി ഉയര്‍ന്ന ഗോള്‍ വ്യത്യാസം ജര്‍മനിക്ക് തിരിച്ചടിയായി. പക്ഷേ പ്രീ ക്വാര്‍ട്ടറിലെത്താന്‍ അത് മതിയായിരുന്നില്ല. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ജര്‍മനി പുറത്താവുകയും പകരം തോറ്റ സ്പെയിന്‍ പ്രീ ക്വര്‍ട്ടറില്‍ കയറിപ്പറ്റുകയും ചെയ്തു. ഗ്രൂപ്പ് ഇയില്‍നിന്ന് കോസ്റററിക്കയും പുറത്തായി.തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, ഇതിനു മുന്‍പു കളിച്ച 16 ലോകകപ്പുകളിലും ജര്‍മനി നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്, ലുഫ്ത്താന്‍സ എയര്‍ബസ് എ330/300 വിമാനത്തില്‍ ദോഹയിലേക്ക് ഡിഎഫ്ബി ടീം ജര്‍മ്മനിയിലേക്ക് മടങ്ങും.

ഇതൊക്കെ സംഭവിച്ചിട്ടും ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഗോള്‍കീപ്പറെന്ന റെക്കോഡ് ജര്‍മനിയുടെ മാനുവല്‍ ന്യൂയര്‍ സ്വന്തമാക്കി.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കോസ്റററീക്കയ്ക്കെതിരേ കളത്തിലിറങ്ങിയതോടെ ആണ് ന്യൂയര്‍ ഈ നേട്ടം സ്വന്തമാക്കിയത്. നൊയറുടെ 19~ാം ലോകകപ്പ് മത്സരമായിരുന്നു ഇത്.

18 ലോകകപ്പ് മത്സരങ്ങള്‍ വീതം കളിച്ച ജര്‍മനിയുടെ തന്നെ ഗോള്‍കീപ്പറായിരുന്ന സെപ് മയറുടെയും ബ്രസീലിന്റെ ക്ളോഡിയോ ഫൊരെലിന്റെയും റെക്കോഡാണ് ന്യൂയര്‍ തകര്‍ത്തത്.
- dated 01 Dec 2022


Comments:
Keywords: Germany - Otta Nottathil - germany_out_from_qatar_world_cup_2022 Germany - Otta Nottathil - germany_out_from_qatar_world_cup_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oschwitz_holocoust_78_years
ഓഷ്വിറ്റ്സില്‍ ഹോളോകോസ്ററ് സ്മരണ പുതുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതുവര്‍ഷവും റിപ്പബ്ളിക് ദിനവും ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
hannover_malayalee_association_new_iffice_bearers
ഹാനോവര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
49_euro_germany_ticket_on_1_may_for_public
49 യൂറോയുടെ ജര്‍മനി ടിക്കറ്റ് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
babychen_mangalaveettil_germany_expired
ബേബിച്ചന്‍ മംഗലവീട്ടില്‍ ജര്‍മനിയില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
germanys_leopard_2_tanks_ukraine_war
ജര്‍മനിയുടെയും അമേരിക്കയുടെയും യുദ്ധ ടാങ്കുകള്‍ യുൈ്രകനിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
messer_attack_train_germany
ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം ; രണ്ടു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us