Today: 24 Aug 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഫ്രാങ്കോണിയ വേനല്‍ക്കാല ഉത്സവത്തില്‍ മലയാളി സാന്നിധ്യം ശ്രദ്ധേയമായി
Photo #1 - Germany - Otta Nottathil - heinrich_fest_bamberg_mugale_fest_frankonia
Photo #2 - Germany - Otta Nottathil - heinrich_fest_bamberg_mugale_fest_frankonia
ന്യൂണ്‍ബെര്‍ഗ് : ജര്‍മനിയിലെ ഫ്രാങ്കോണിയ പ്രവിശ്യയിലെ ജര്‍മന്‍ മലയാളി സമൂഹത്തിന് കലാരൂപങ്ങളുടെയും രുചിക്കൂട്ടുകളുടെയും ലഹരിയേകുന്ന മറക്കാനാവാത്ത അനുഭവങ്ങളാണ് കഴിഞ്ഞ രണ്ടു വാരാന്ത്യങ്ങള്‍ സമ്മാനിച്ചത്.

ന്യൂണ്‍ബെര്‍ഗിലെ അന്തര്‍ദേശീയ സംഘടനകള്‍ ഒന്നുചേരുന്ന ഉത്സവമാണ് മുഗെലേ ഫെസ്ററ്. മുന്‍വര്‍ഷത്തെപ്പോലെ ജൂലൈ ഏഴാം തീയതി ന്യൂണ്‍ബെര്‍ഗ് നഗരത്തില്‍ നടന്ന മുഗെലേ ഫെസ്ററില്‍ "ന്യൂണ്‍ബെര്‍ഗ് മലയാളി സമാജം" ലഘുഭക്ഷണശാല ഒരുക്കിയിരുന്നു. സമാജത്തിലെ സജീവ പ്രവര്‍ത്തകരായ അരുണ സതീഷും ശോഭ ശാലിനിയും ചേര്‍ന്നൊരുക്കിയ ഭക്ഷണവിഭവങ്ങള്‍ തദ്ദേശീയര്‍ ഏറെ രുചിയോടെയാണ് ആസ്വദിച്ചത്.

ദീപാ നായരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ തദ്ദേശീയരും വിദേശികളുമായ കാണികള്‍ ആവേശത്തോടെ നെഞ്ചിലേറ്റി. പിയാ മേനോന്റെ മോഹിനിയാട്ടം, നാടോടി നൃത്തം നടാടെ കണ്ടതോടെ രംഗപീഠത്തിനടുത്തേക്ക് കാണികള്‍ ഓടിയെത്തി. മുത്തുക്കുടകളോടൊപ്പം തെയ്യം, ഓട്ടംതുള്ളല്‍, നെറ്റിപ്പട്ടം മുതലായ രൂപങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച നൃത്തപരിപാടി തദ്ദേശീയര്‍ക്കു തികച്ചും പുതുമയാര്‍ന്ന അനുഭവമാണ് നല്‍കിയത്.

ശോഭാ ശാലിനി ന്യൂണ്‍ബെര്‍ഗ് നഗരസഭയുമായുള്ള ആശയവിനിമയവും പദ്ധതിയുടെ ആസൂത്രണവും ആദ്യന്തം നിര്‍വഹിച്ചു.

ജൂലൈ 13 ന് ബാംബെര്‍ഗില്‍ നടന്ന ഹയിന്‍റിഷ് ഫെസ്ററായിരുന്നു രണ്ടാമത്തെ ആഘോഷം. ബാംബെര്‍ഗ് അതിരൂപതയുടെ ഇക്കൊല്ലത്തെ പ്രമേയം ഭാരതം ആയിരുന്നതിനാല്‍ പ്രദേശത്തുള്ള വിവിധ സംഘങ്ങള്‍ വിവിധയിനത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു. ബേബി കലയംകേരില്‍, വര്‍ഗീസ് കാച്ചപ്പിള്ളി ടീമിന്റെ ചെണ്ടമേളം, വിവിധയിനം നൃത്തങ്ങള്‍, മോഹിനിയാട്ടം, മാര്‍ഗംകളി, വഞ്ചിപ്പാട്ടിന്റെ താളമേളങ്ങള്‍ ഉയര്‍ത്തിയ വള്ളംകളി തുടങ്ങിയ ഇനങ്ങള്‍ അത്യാകര്‍ഷകങ്ങളായിരുന്നു. ഡോ. വിജി വില്ലടത്തിന്റെ നേതൃത്വത്തില്‍ ഭാരതത്തിലെ നാനാവിധത്തിലുള്ള വസ്ത്രധാരണവും നൃത്തങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഫാഷന്‍ ഷോ കാണികളെ വിസ്മയിപ്പിച്ചു.

മോണ്‍. റവ.ഡോ. മാത്യു കിളിരൂരിന്റെ നേതൃത്വത്തിലാണ് ബാംബെര്‍ഗിലെ ആഘോഷങ്ങള്‍ അരങ്ങേറിയത്. അതിരൂപതയിലെ ആര്‍ച്ചുബിഷപ്പ് ലുഡ്വിഗ് ഷിക്ക് ആശംസകള്‍ നേര്‍ന്നു. ബാംബെര്‍ഗ് അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഏകദേശം 150 സന്യാസി സന്യാസിനികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേഖലയില്‍ താമസിക്കുന്ന മലയാളി സധാസിനി സമൂഹം കേരളത്തിന്റെ തനതായ ഭക്ഷണശാല ഒരുക്കിയിരുന്നു. വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ പരിപാടികള്‍ അര്‍ദ്ധരാത്രിയിലാണ് അവസാനിച്ചത്.
- dated 21 Jul 2019


Comments:
Keywords: Germany - Otta Nottathil - heinrich_fest_bamberg_mugale_fest_frankonia Germany - Otta Nottathil - heinrich_fest_bamberg_mugale_fest_frankonia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us