ഖലിസ്താന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിതല കൂടിക്കാഴ്ച.
2023 ജൂണില്‍ കാനഡയിലെ സറേയിലാണ് ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. തങ്ങളുടെ സംഭാഷണം ഇന്ത്യ~കാനഡ ഉഭയകക്ഷി ബന്ധത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണെന്ന് എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു.
യു.എസിലെ ജര്‍മന്‍ അംബാസഡര്‍ ക്രിസ്റ്റോഫ് ഹ്യൂസ്ജന്റെ അധ്യക്ഷതയിലാണ് മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് നടക്കുന്നത്. ഇംഗ്ളണ്ട്, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജര്‍മ്മനി. അര്‍ജന്റീന, ഗ്രീക്ക് അടക്കം വിവിധ രാഷ്ട്രങ്ങളിലെ വിദേശകാര്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി എസ്. ജയശങ്കര്‍ അറിയിച്ചു.

Comments: