Today: 19 Oct 2019 GMT   Tell Your Friend
Advertisements
കൊളോണില്‍ ഇന്‍ഡ്യ ഫെസ്ററ് വര്‍ണ്ണശബളമായി
Photo #1 - Germany - Otta Nottathil - india_fest_cologne_cultural_extravaganza_end_2019
Photo #2 - Germany - Otta Nottathil - india_fest_cologne_cultural_extravaganza_end_2019
കൊളോണ്‍: ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ ജനറല്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ കൊളോണ്‍ നഗരസഭയുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ഏകദിന ഇന്‍ഡ്യന്‍ ഫെസ്ററ് കലാ മാമാങ്കത്തിന്റെയും തനതായ ഇന്‍ഡ്യന്‍ രുചിക്കൂട്ടുകളുടെയും വന്‍ ജനപങ്കാളിത്തത്തിന്റെയും വേദിയായി.

ജര്‍മനിയിലെ കത്തീഡ്രല്‍ നഗരമായ കൊളോണ്‍ നഗരത്തിന്റെ ഹൃദയഭാഗമായ നൊയേമാര്‍ക്ക്റ്റിലെ ഓപ്പണ്‍ എയറിലാണ് അരങ്ങേറിയത്.

ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച ഇന്‍ഡ്യന്‍ ഫെസ്ററില്‍ മൂന്നു സെഷനുകളിലായി വൈവിദ്ധ്യമാര്‍ന്ന ഇന്‍ഡ്യന്‍ കലാപരിപാടികളാണ് അരങ്ങിലെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് ഫെസ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മുഖ്യാതിഥിയായിരുന്ന കൊളോണ്‍ ഡെപ്യൂട്ടി മേയര്‍ എല്‍ഫി ഷോ ആന്റ്വെര്‍പെസാണ് ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിലെ ജനറല്‍ കോണ്‍സുലര്‍ പ്രതിഭ പാര്‍ക്കറിന്റെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചത്. കൊളോണില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തെയും അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും ഡെപ്യൂട്ടി മേയര്‍ പ്രശംസിച്ചു. റൂത്ത് ഹീപ്പ്, ജയപാലന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

36 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജം ഉള്‍പ്പടെ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ഇരുപതോളം ഇന്‍ഡ്യന്‍ സംഘടനകളാണ് കലാപരിപാടികള്‍ അരങ്ങിലെത്തിച്ചത്. കൊളോണ്‍ കേരള സമാജം സ്പോണ്‍സര്‍ ചെയ്ത ഫ്യൂഷന്‍ ഡാന്‍സില്‍ കൊച്ചുകുട്ടികളായ ശ്രേയ പുത്തന്‍പുര, ജൂലിയ തളിയത്ത്,ലില്ലി നാര്‍, അഞ്ജലി ജോസഫ്, ഷാലിനി ജോസഫ്, ജോഹാന്ന കോച്ചേരില്‍, അന്ന എബ്രഹാം, മായ വെമ്പാനിക്കല്‍ എന്നിവര്‍ കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ജര്‍മന്‍ ടിവി ചാനല്‍ മല്‍സരത്തില്‍ പങ്കെടുത്തു ശ്രദ്ധനേടിയ വിവിയന്‍ അട്ടിപ്പേറ്റിയുടെ ഇംഗ്ളീഷ് ഗാനാലാപനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റി.

ഇന്‍ഡ്യയില്‍ നിന്നെത്തിയ മ്യൂസിക് ഗ്രൂപ്പ് മഹാരാജ് ത്രയം(സാരോദ്, സിത്താര്‍, തബല) സംഗീത പരിപാടി അവതരിപ്പിച്ചു.കഥക്, ബംഗാര, ഫോള്‍ക് ഡാന്‍സ്, ഭരതനാട്യം, തില്ലാന, മറാഠി കഥക് ഡാന്‍സ്, മറാഠി സിംബ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, പീകോക് ഡാന്‍സ് തുടങ്ങിയ അത്യാകര്‍ഷകങ്ങളായ മുപ്പതിലധികം കലാരൂപങ്ങള്‍ക്ക് പുറമെ ഹിന്ദുസ്ഥാനി, ബോളിവുഡ്, ഇംഗ്ളീഷ്, പോപ് സംഗീതം തുടങ്ങിയവയാണ് അഞ്ചു മണിക്കൂറോളം നീണ്ട പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫെസ്ററ് വന്‍ വിജയമാക്കിയവര്‍ക്ക് നന്ദി പറഞ്ഞ ജനറല്‍ കോണ്‍സുലര്‍ പ്രതിഭാ പാര്‍ക്കര്‍, പങ്കെടുത്ത കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ അനാവരണം ചെയ്ത വര്‍ണ്ണാഭമായ ഇന്ത്യ ഉല്‍സവത്തില്‍ ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ആസ്വദിച്ച് തത്സമയ കലാപരിപാടികളില്‍ ലയിച്ച് കൊളോണില്‍ ഇന്ത്യയെ അനുഭവിക്കാന്‍ സാധിച്ചുവെന്ന് പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത് ഫെസ്ററിന്റെ വന്‍ വിജയമായി കണക്കാക്കുവെന്ന് ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലര്‍ പ്രതിഭ പാര്‍ക്കറും, കോണ്‍സുലേറ്റിലെ വിദ്യാഭ്യാസ ഓഫീസറും കോണ്‍സല്‍ ജനറലിന്റെ സോഷ്യല്‍ സെക്രട്ടറിയുമായ മൃദുല സിംങ് എന്നിവര്‍ സംഘാടക സമിതിയംഗമായ ലേഖകനോടു പറഞ്ഞു. വൈകുന്നേരം ഏഴുമണിയോടെ പരിപാടികള്‍ക്ക് തിരശീല വീണു.ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവര്‍ പരിപാടികള്‍ അഭ്രപാളിപാകളില്‍ പകര്‍ത്തി.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെ ഇന്ത്യന്‍ സമൂഹവും വിദേശ ടൂറിസ്ററുകളും തദ്ദേശവാസികളായ ജര്‍മന്‍കാരും അടക്കം ഏതാണ്ട് അയ്യായിരത്തോളം പേര്‍ പരിപാടികള്‍ ആസ്വദിയ്ക്കാന്‍ എത്തിയിരുന്നു. കൊളോണ്‍ കേരള സമാജത്തെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറിയും ഫെസ്ററ് സംഘാടക സമിതിയംഗമായ ഡേവീസ് വടക്കുംചേരി, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, ട്രഷറല്‍ ഷീബ കല്ലറയ്ക്കല്‍, ജോയിന്റ് സെക്രട്ടറി ജോസ് നെടുങ്ങാട്,സമാജം അംഗങ്ങളായ എല്‍സി വടക്കുംചേരി, ജോസ് കല്ലറയ്ക്കല്‍, മോളി നെടുങ്ങാട്, ഷീന കുമ്പിളുവേലില്‍, തോമസ് അറമ്പന്‍കുടി, അച്ചാമ്മ അറമ്പന്‍കുടി, തങ്കമ്മ ലൈഡിഷ്, ജോര്‍ജ് അട്ടിപ്പേറ്റി,ജാനറ്റ് അട്ടിപ്പേറ്റി, തെയ്യാമ്മ കളത്തിക്കാട്ടില്‍ എന്നിവരെ കൂടാതെ നിരവധി മലയാളികളും എത്തിയിരുന്നു.

ഇന്ത്യന്‍ അസോസിയേഷനുകള്‍ ഒരുക്കിയ ഫുഡ് സ്ററാളുകളില്‍ ഏകദേശം 250 ഇനം ഭക്ഷ്യ വിഭവങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സാരി ഞൊറിയല്‍, മൈലാഞ്ചിയിടല്‍ തുടങ്ങിയ പരിപാടികളും ഫെസ്ററിന് കൊഴുപ്പുകൂട്ടി.
- dated 15 Jul 2019


Comments:
Keywords: Germany - Otta Nottathil - india_fest_cologne_cultural_extravaganza_end_2019 Germany - Otta Nottathil - india_fest_cologne_cultural_extravaganza_end_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us