Today: 08 Dec 2019 GMT   Tell Your Friend
Advertisements
ഹോങ്കോങ്ങ് പ്രക്ഷോഭകാരി വോംഗ് ബര്‍ലിനില്‍
Photo #1 - Germany - Otta Nottathil - joshua_wong_in_berlin
ബര്‍ലിന്‍ : ഹോങ്കോങ്ങിലെ ജനാധിപത്യധ്വംസത്തിനെതിരെ പോരാടുന്ന
ആക്ടിവിസ്ററ് ജോഷ്വ വോംഗ് ബര്‍ലിനിലെത്തി ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസുമായി കൂടിക്കണ്ട് ചര്‍ച്ച നടത്തി.പുതിയ ശീതയുദ്ധം എന്നു വിശേഷിപ്പിച്ചാണ് ചര്‍ച്ചയ്ക്കു ശേഷം വോംഗ് മാദ്ധ്യമങ്ങളുമായി കൂടിക്കണ്ടത്. ജര്‍മനിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഹോങ്കോങ്ങില്‍ പോലീസ് തടഞ്ഞുവച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് വോംഗ് ബര്‍ലിനില്‍ എത്തിയത്. ബര്‍ലിനില്‍ എത്തിയ വോംഗിനെ കാത്ത് നൂറുകണക്കിനു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങില്‍ വളര്‍ന്നുവരുന്ന ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെ പിന്തുണയ്ക്കാനുള്ള ആഹ്വാനവുമായിട്ടാണ് വോംഗ് ബര്‍ലിനിലെത്തിയത്.22 കാരനായ വോംഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതിഷേധ സാഹചര്യത്തെക്കുറിച്ചും സ്വതന്ത്ര തെരഞ്ഞെടുപ്പിനും ജനാധിപത്യത്തിനും വിലകല്‍പ്പിയ്ക്കുന്നതിന്റെ കാരണങ്ങള്‍ നേരത്തെ ജര്‍മനിയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

ബര്‍ലിന്‍ സന്ദര്‍ശന വേളയില്‍ രാജ്യത്തെ മറ്റ് രാഷ്ട്രീയക്കാരുമായി ചര്‍ച്ച നടത്താനും വോംഗ് പദ്ധതിയിട്ടുണ്ട്. ജര്‍മനിയിലെത്തിയ വോംഗിന് മെര്‍ക്കലുമായിട്ടുള്ള കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല. എന്നാല്‍ മെര്‍ക്കലിന്റെ പിന്തുണ തേടി വോങ് തന്നെ മെര്‍ക്കലിന് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്.ജര്‍മന്‍ സന്ദര്‍ശനത്തിനു ശേഷം വോംഗ് യുഎസിലേക്ക് പോകും.

വെറും 12 വയസ്സുള്ളപ്പോള്‍ ആക്ടീവിസ്ററായി പ്രവര്‍ത്തനം ആരംഭിച്ച വോംഗ് പിന്നീട് ബീജിംഗില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് നരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
- dated 10 Sep 2019


Comments:
Keywords: Germany - Otta Nottathil - joshua_wong_in_berlin Germany - Otta Nottathil - joshua_wong_in_berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
71220191merkel
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
71220195schufa
'ഷൂഫ' നേടാന്‍ ചെയ്യേണ്ടതെന്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us