Today: 02 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ മലയാളികള്‍ എം.കെ.അര്‍ജ്ജുനന്‍ മാസ്റററെ ആദരിച്ചു
Photo #1 - Germany - Otta Nottathil - m_K_Arjunan_master_honoured_german_malayalees
കൊച്ചി : അഞ്ചുദശാബ്ദക്കാലം സംഗീതലോകത്ത് മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാസ്റററെ അദ്ദേഹത്തിന്റെ 84ാം പിറന്നാള്‍ ദിനത്തില്‍ ജര്‍മന്‍ മലയാളികള്‍ ആദരിച്ചു. കൊച്ചി പള്ളുരുത്തിയിലുള്ള അര്‍ജ്ജുനന്‍ മാസ്റററുടെ ഭവനത്തില്‍ എത്തിയാണ് ജര്‍മന്‍ മലയാളികള്‍ മാസ്റററെ ആദരിച്ചത്.

കൊളോണ്‍ സംഗീതാ ആര്‍ട്സ് ക്ളബ് സ്ഥാപക ഡയറക്ടറും അനുഗ്രഹീത ഗായകനുമായ ജോണി ചക്കുപുരയ്ക്കല്‍ അര്‍ജ്ജുനന്‍ മാസ്റററെ പൊന്നാടയണിയിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ ജര്‍മനിയുടെ ചെയര്‍മാന്‍ ജോസ് പുതുശേരി കാഷ് അവാര്‍ഡ് കൈമാറി. ജര്‍മനിയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പോള്‍ ഗോപുരത്തിങ്കല്‍ (ചെയര്‍മാന്‍ ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍), ജോളി എം.പടയാട്ടില്‍(പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, ജര്‍മന്‍ പ്രൊവിന്‍സ്), ജോര്‍ജ് കോട്ടേക്കുടി (ആര്‍ട്സ് സെന്റര്‍ നൊയസ്), മാത്യു ജോണ്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍), രാജന്‍ പരുമലയില്‍ എന്നിവര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ജര്‍മന്‍ മലയാളികളുടെ സന്ദര്‍ശനം വളരെയധികം സന്തോഷം നല്‍കിയതായി അര്‍ജ്ജുനന്‍ മാസ്ററര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.അതിഥികള്‍ക്ക് പാല്‍പ്പായസം നല്‍കിയാണ് മാസ്റററും സഹധര്‍മ്മിണി ഭാരതിയും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചത്.
മന്ത്രിമാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും ഒട്ടനവധിയാളുകള്‍ മാസ്ററര്‍ക്ക് ജന്മദിനാശംസകള്‍ നേരാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു.
- dated 13 Mar 2020


Comments:
Keywords: Germany - Otta Nottathil - m_K_Arjunan_master_honoured_german_malayalees Germany - Otta Nottathil - m_K_Arjunan_master_honoured_german_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2420205shield
വൈറസ് ഷീല്‍ഡിന് പ്രചാരമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2420203job
തൊഴില്‍ പ്രതിസന്ധി നേരിടാന്‍ പഴയ മാര്‍ഗം പൊടിതട്ടി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
2420202control
ആഗോള സഖ്യത്തിന് ആഹ്വാനവുമായി ജര്‍മന്‍ പ്രസിഡന്റ് Recent or Hot News
~ രാജ്യത്ത് നിയന്ത്രണങ്ങള്‍ നീട്ടി തുടര്‍ന്നു വായിക്കുക
14202010mask
ജെനയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1420208dr
കൊറോണ ഭീതിയിലും വിദേശ ഡോക്ടര്‍മാരെ അംഗീകരിക്കാതെ ജര്‍മനി Recent or Hot News
ഇതര മേഖലകളില്‍ തൊഴില്‍ നഷ്ടം, ആശങ്കയോടെ സ്വീഡന്‍
തുടര്‍ന്നു വായിക്കുക
1420207hostel
വീടില്ലാത്തവര്‍ക്കായി ജര്‍മന്‍ ഹോസ്റ്റല്‍ തുറന്നു
തുടര്‍ന്നു വായിക്കുക
1420206thai
20 യുവതികളുമൊത്ത് തായ്ലന്‍ഡ് രാജാവിന്റെ 'ഏകാന്ത' വാസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us