Today: 05 Mar 2021 GMT   Tell Your Friend
Advertisements
ചാന്‍സലര്‍ മെര്‍ക്കല്‍ പുതുവര്‍ഷാശംസ നേനര്‍ന്നു
Photo #1 - Germany - Otta Nottathil - merkels_new_year_greetings_2021
ബര്‍ലിന്‍: കൊറോണ വൈറസ് എന്ന പാന്‍ഡമിക്കിനെ നമ്മള്‍ ഒറ്റക്കെട്ടായി നേരിട്ടതിന്റെ നിശ്ചയത്തില്‍ 2021 ലേയ്ക്ക് പുതുവര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. അതുകൊണ്ടുതന്നെ ജര്‍മ്മനി 'ദുഷ്കരമായ സമയങ്ങള്‍' നേരിടുന്നുവെന്ന് ഇനിയും നേരിടുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കി. സില്‍വസ്ററര്‍ രാത്രിയില്‍ രാജ്യത്തെ അഭിസംഭബോധ ചെയ്തു നടത്തിയ പുതുവര്‍ഷ സന്ദേശത്തിലാണ് മെര്‍ക്കല്‍ ഇപ്രകാരം പറഞ്ഞത്. വാക്സിനുകള്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷ നല്‍കിയാലും ജര്‍മ്മനിയുടെ ചരിത്രപരമായ കൊറോണ വൈറസ് പ്രതിസന്ധി 2021 ലും നീളുമെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ വ്യാഴാഴ്ച പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് അറിയിച്ചു.

വൈറസ് സന്ദേഹവാദികള്‍ മുന്നോട്ടുവച്ച ഗൂഢാലോചന സിദ്ധാന്തങ്ങളെ "തെറ്റായതും അപകടകരവുമായത്" എന്നു മാത്രമല്ല, പകര്‍ച്ചവ്യാധിയുടെ സമയത്ത് അനുഭവിച്ചവരോട് "കപടവും ക്രൂരവും" ആയ പ്രവര്‍ത്തിയാണ് അവര്‍ കാണിച്ചതെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി അതിനെ അപലപിക്കുകയും ചെയ്തു.

"ഈ ദിവസങ്ങളും വരും ആഴ്ചകളും ... നമ്മുടെ രാജ്യത്തിന് ബുദ്ധിമുട്ടുള്ള സമയമാണ്," മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കി.അത് ഇനിയും കുറച്ച് കാലം നിലനില്‍ക്കും.ശീതകാലം ബുദ്ധിമുട്ടാവും. അവര്‍ പറഞ്ഞു.പാന്‍ഡെമിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്."
വൈറസ് പടരുന്നത് പരിശോധിക്കാന്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ച ബഹുഭൂരിപക്ഷം ആളുകളുണ്ട്. എല്ലാവര്‍ക്കും മെര്‍ക്കല്‍ നന്ദി പറഞ്ഞു.എന്നാല്‍ വൈറസ് സന്ദേഹവാദികളോട് അവര്‍ക്ക് കഠിനമായ വാക്കുകളുണ്ടായിരുന്നു, അവരില്‍ പലരും പ്രതിഷേധിച്ച് തെരുവിലിറക്കി, അവരില്‍ ചിലര്‍ മാസ്ക് ധരിക്കുന്നത് പോലുള്ള സുരക്ഷാ നടപടികളെ അവഗണിച്ചു.
ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തെറ്റായതും അപകടകരവുമാണെന്ന് മാത്രമല്ല, മറ്റുള്ള ആളുകളോട് കാണിയ്ക്കുന്നത് അവിവേകവും ക്രൂരവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നിരുന്നാലും വരും വര്‍ഷത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് ദിവസമായി, പ്രത്യാശയ്ക്ക് ഒരു പുതിയ മുഖം ഉണ്ട്: ആരോഗ്യ പ്രവര്‍ത്തകരിലും വാക്സിനേഷന്‍ നടത്തിയ ആളുകളുടെയും കാര്യം പരാമര്‍ശിച്ച് മെര്‍ക്കല്‍ പറഞ്ഞു.

അധികാരത്തിലിരുന്ന 15 വര്‍ഷത്തിനിടയില്‍, "ആശങ്കകള്‍ക്കിടയിലും, ഒരു പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തിരക്കിട്ടിട്ടില്ല" എന്നും അവര്‍ പറഞ്ഞു.ആദ്യ തരംഗത്തെ കൈകാര്യം ചെയ്തതില്‍ പ്രശംസിക്കപ്പെട്ട ജര്‍മ്മനി രണ്ടാം തരംഗത്തില്‍ കാലിടറിയെന്നും അവര്‍ പറഞ്ഞു.

ജര്‍മനിയില്‍ ആരംഭിച്ച കോവിഡ് വാക്സിനേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പിശകുകളും പിഴവുകളും തിരുത്താന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ നേരിട്ട് മുന്‍കൈയെടുക്കുന്നു.ജര്‍മനിയില്‍ എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കുന്നതിനായി എല്ലാം ചെയ്തുവരികയാണെന്ന് ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ക്യാംപെയ്ന്റെ അടുത്ത ഘട്ടം പുതുവര്‍ഷത്തില്‍ ആരംഭിക്കാനിരിക്കുകയാണ്.

ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയ്ന്‍ വിജയകരമായി തന്നെയാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാക്സിനേഷന്‍ കാംപെയ്ന്‍ ഔദ്യോഗികമായി ആരംഭിച്ച ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളില്‍ 78,000 ത്തിലധികം ആളുകള്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചു.

നോര്‍ത്ത് റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ വുപ്പര്‍ത്താലിലുള്ള ശ്മശാനത്തില്‍ മൃതദേഹം സംഭരിച്ച് അനന്തര നടപടികള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിടുത്തെ ശേഷി കവിഞ്ഞ് മൃതദേഹങ്ങള്‍ എത്തിച്ചതാണ് അധികാരികള്‍ക്ക് തലവേദനയായത്.
- dated 01 Jan 2021


Comments:
Keywords: Germany - Otta Nottathil - merkels_new_year_greetings_2021 Germany - Otta Nottathil - merkels_new_year_greetings_2021,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_27
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
5320212vaccine
ജര്‍മനിയില്‍ 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും അസ്ട്രസെനക്ക വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4320218astrazeneca
65നു മേല്‍ പ്രായമുള്ളവര്‍ക്ക് ജര്‍മനിയും അസ്ട്രസെനക്ക വാക്സിന്‍ ശുപാര്‍ശ ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
4320217merkel
മഹാമാരിയുടെ പുതിയ ഘട്ടം: ഇളവുകള്‍ പ്രഖ്യാപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3320212lockdown
ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും Recent or Hot News
തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടര്‍ന്നു വായിക്കുക
Varghese_zachaia_kattanam
വര്‍ഗീസ് സക്കറിയ ബര്‍ലിനില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
2320212vaccine
ഫ്രാന്‍സിലും ജര്‍മനിയിലും അസ്ട്രസെനക്ക വാക്സിന്‍ വാങ്ങാന്‍ ആളില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us