Today: 25 Jan 2022 GMT   Tell Your Friend
Advertisements
ഒമിക്രോണ്‍ ആഗോളതലത്തില്‍ പിടിമുറുക്കുന്നു
Photo #1 - Germany - Otta Nottathil - omicron_globaly_spreading
ബര്‍ലിന്‍:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വകഭേദത്തിന്റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ കൃത്യത ലഭിക്കൂ.വ്യാപന ശേഷി കൂടുതലാണ് എന്നതിനപ്പുറം വൈറസിന്‍റെ സ്വഭാവം ഇനിയും വ്യക്തമല്ല. കൃത്യമായ ഉത്തരത്തിന് ആഴ്ചകള്‍ വേണ്ടി വരും.

ലോകത്ത് ആയിരക്കണക്കിന് പല തരത്തിലുള്ള കോവിഡിന്‍റെ വകഭേദങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.ഇതില്‍ തീവ്രത കുറഞ്ഞതും കൂടിയതുമുണ്ട്. ഡെല്‍റ്റയാണ് ഇതുവരെ കണ്ടതില്‍ ഏറ്റവും അപകടകാരി. ഒമിക്രോണ്‍.അതിലും കൂടുതല്‍ അപകടകാരിയാകുന്നത് എങ്ങനെയാണ് എന്നതാണ് ചോദ്യം. അത് യഥാര്‍ഥ കൊറോണ വൈറസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് എന്നതാണ് ആശങ്കയ്ക്ക് കാരണം.വാക്സീന്‍ വികസിപ്പിച്ച വൈറസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. ആകെ 50 ജനിതമാറ്റങ്ങള്‍ വൈറസിന് സംഭവിച്ചതില്‍ 30ഉം സ്പൈക് പ്രോട്ടീനിലാണ് എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.ലോകം മുഴുവന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നതും ഭയക്കുന്നതും കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെയാണ്.ഡെല്‍റ്റ വകഭേദം ഒരാളില്‍നിന്ന് അഞ്ച് മുതല്‍ ഒന്‍പത് പേരിലേക്കു വരെ പടരുന്നതായാണു കണ്ടത്. എന്നാല്‍ ഒമ്രികോണ്‍ വകഭേദം ഇതിലും കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വ്യതിയാന ഘടന നോക്കുമ്പോള്‍ രോഗം വീണ്ടും വരാനുള്ള സാധ്യത റീഇന്‍ഫെക്ഷന്‍ കൂടുതലാണ്.ഇതിനെ വാക്സീന്‍ എസ്കേപ് എന്നാണ് പറയുന്നത്. അതായത് വാക്സീനില്‍നിന്ന് രക്ഷപെടാനുള്ള വൈറസിന്റെ കരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്.2/3 ആഴ്ച്ചകള്‍ക്ക് ശേഷം മാത്രമേ അതേക്കുറിച്ചു കൂടുതല്‍ വ്യക്തത കിട്ടാന്‍ സാധ്യതയുള്ളൂ.

എന്നാല്‍, ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകള്‍ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത. 110 പേര്‍. സ്കോട്ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയനിലെ ജര്‍മനി, സ്പെയിന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, ചെക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലണ്ടിലും എത്തിയിട്ടുണ്ട്. പോര്‍ച്ചുഗലില്‍ ഫുട്ബോള്‍ ക്ളബ്ബിലെ 13 പേര്‍ക്കും ഒമിക്രോണ്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടച്ചു. ഓസ്ട്രേലിയ വിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കി. തെക്കേആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചു. സൗദി അറേബ്യയും യുഎഇയും ഒമാനും നവംബര്‍ 30 മുതല്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള 7 രാജ്യങ്ങളെ കൂടി ഖത്തര്‍ കോവിഡ് അപകട സാധ്യത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സും യാത്രാ വിലക്കും ഏര്‍പ്പെടുത്തി.ഇന്‍ഡ്യയില്‍ 2 പേര്‍ക്ക് കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല.

ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ അതിസൂക്ഷ്മ ത്രിമാന ചിത്രം പുറത്തു വന്നു. ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടേറെ ജനിതകമാറ്റം ഉണ്ടായി എന്ന വാദം ശരിവയ്ക്കുന്നതാണ് ചിത്രം.
മാറ്റങ്ങള്‍ അധികവും വൈറസിനെ മനുഷ്യകോശത്തിലേക്കു പ്രവേശിക്കാന്‍ അനുവദിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്.ഡെല്‍റ്റ വകഭേദവുമായുള്ള താരതമ്യ ചിത്രവും പഠനം നടത്തിയ റോമിലെ ബാംബിനോ ജെസു ആശുപത്രിയും മിലാന്‍ സ്റേററ്റ് യൂണിവേഴ്സിറ്റിയും പ്രസിദ്ധീകരിച്ചു.


കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതു പരിഗണിച്ച് ജര്‍മനി ലോക്ഡൗണില്‍ ആയേക്കും. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ അംഗലാ മെര്‍ക്കലും മുഖ്യമന്ത്രിമായും ഭാവി ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മറ്റു ഘടക കക്ഷികളും ചൊവ്വാഴ്ച ചേരുന്ന സംയുക്തസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാകും. ഒന്നുകില്‍ എമര്‍ജന്‍സി ബ്രേക്ക് അല്ലെങ്കില്‍ ലോക്ഡൗണ്‍ അതും വാക്സിനെടക്കത്തവര്‍ക്കുള്ള കര്‍ശന നടപിയായി ലോക്ഡൗണ്‍ ആയിരിയ്ക്കും വരും നാളുകളില്‍ ജര്‍മനിയെ കാത്തിരിക്കുന്നത്. തകൃതിയായി വാക്സിനേഷനും ബൂസ്ററര്‍ ഡോസും വിതരണം ചെയ്യുന്നുണ്ടെങ്കിലും എവിടെയും അരക്ഷിതാവസ്ഥയുടെ മൂടുപടമാണുള്ളത്. 3 ജി നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഇതൊന്നും കൊറോണയെ പിടിച്ചുകെട്ടാന്‍ പാകമാവില്ല എന്ന സ്ഥിതിയിലെത്തിയിരിയ്ക്കയാണ്. ഹോസ്പിറ്റലൈസേഷന്‍ 15 മടങ്ങാണ് വര്‍ദ്ധിച്ചിരിയ്ക്കുന്നത്.

ചൊവ്വാഴ്ചത്തെ ചര്‍ച്ചകളില്‍ ഉയരുന്നത് കൊറോണ നടപടികളെക്കുറിച്ചുള്ള ഫെഡറല്‍ ഭരണഘടനാ കോടതിയുടെ വിധിയെക്കുറിച്ചായിരിക്കും.കഴിഞ്ഞ വസന്തകാലത്ത് അവതരിപ്പിച്ച ഫെഡറല്‍ എമര്‍ജന്‍സി ബ്രേക്കിലൂടെ ഇത് ഉയര്‍ന്ന സംഭവവികാസ മൂല്യങ്ങളുടെ സാഹചര്യത്തില്‍ രാജ്യവ്യാപകമായി പൊതുജീവിതത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അതേസമയം ജര്‍മന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ കാര്‍സ്റെറന്‍ ബ്രൊയറെ പുതിയ പ്രതിസന്ധി ടീമിന്റെ തലവനാക്കി. ഭാവി ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആണ് അദ്ദേഹത്തെ ഈ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.

രാജ്യത്തെ പുതിയ അണുബാധകളുടെ എണ്ണം 29 364 ആണ്. ഹോസ്പിറ്റല്‍ സംഭവങ്ങളുടെ മൂല്യങ്ങള്‍ 5.52 ആയി. 7 ദിവസത്തെ സംഭവ മൂല്യം 452.4. കൊറോണ മരണങ്ങളുടെ എണ്ണം ആകെ 100 956 ല്‍ എത്തി.
- dated 30 Nov 2021


Comments:
Keywords: Germany - Otta Nottathil - omicron_globaly_spreading Germany - Otta Nottathil - omicron_globaly_spreading,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_germany_latest
ജര്‍മനിയില്‍ കൊറോണ മുന്നോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
feiffile_attack_heidelberg_university
ഹൈഡല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ വെടിവെയ്പ്പില്‍ തോക്കുധാരിയും ഒരു യുവതിയും കൊല്ലപ്പെട്ടു ; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
india_germanys_high_risk_list
ഇന്‍ഡ്യ ഞായറാഴ്ച മുതല്‍ ജര്‍മനിയുടെ ഹൈറിസ്ക് പട്ടികയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
unvaccinated_nurse_germany_job_lost
ജര്‍മനിയില്‍ വാക്സിനെടുക്കാത്ത നഴ്സിന് ജോലി പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
24120224cremia
യുക്രെയ്ന്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം: ജര്‍മന്‍ നാവിക മേധാവി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
fr_antony_koottummel_geistlicher_rat
ഫാ.ആന്റണി കൂട്ടുമ്മേലിന് ജര്‍മന്‍ സഭയുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
corona_record_patiant_germany
ജര്‍മനിയില്‍ കൊറോണ വീണ്ടും പിടി മുറുക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us