Today: 20 Feb 2020 GMT   Tell Your Friend
Advertisements
സഞ്ജീവ് ~ ലക്ഷങ്ങള്‍ നേടുന്ന ഇന്‍ഡ്യാക്കാരനായ പൂക്കാരന്‍
Photo #1 - Germany - Otta Nottathil - sanjeev_sharma_rose_salesman_Blumen_Bobby
കൊളോണ്‍: സന്ധ്യമയങ്ങും നേരത്തും രാത്രിയുടെ ഇരുളിലും റോസാപ്പൂ വിറ്റ് ലക്ഷങ്ങള്‍ നേടുന്ന കൊളോണിലെ ഇന്‍ഡ്യാക്കാരനായ സഞ്ജീവ് ശര്‍മ്മ തന്റെ വിജയകരമായ ബിസിനസ്സിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ എംബിഎ ക്കാരുപോലും നെറ്റിചുളിയ്ക്കും. കാരണം സഞ്ജീവ് എന്ന നാല്‍പ്പത്തിനാലുകാരന്റെ ഒറ്റയാള്‍ ബിസിനസാണ് ലക്ഷങ്ങള്‍ നേടുന്നത്. പ്രൊഫഷണല്‍ കച്ചവടക്കാരെപ്പോലും പിന്നിലാക്കുന്ന സഞ്ജീവിന്റെ റോസാപ്പൂ വില്‍പ്പന പ്രതിവര്‍ഷം ഒരു ലക്ഷം യൂറോയ്ക്കും മുകളിലാണ്.

നഗരത്തിലെ പ്രധാന റസ്റേറാറന്റുകളില്‍ കയറിയിറങ്ങിയാണ് സഞ്ജീവിന്റെ റോസാപ്പൂ വില്‍പന. റെസ്റേറാറന്റില്‍ നിന്ന് റെസ്റേറാറന്റിലേക്ക് ഒരു തീര്‍ത്ഥാടനമെന്നപോലെ സന്ധ്യ മുതലുള്ള കച്ചവടം പാതിരാ വരെ തുടരും.പൂക്കളുടെ ബോബി എന്ന വിശേഷണത്തില്‍ ജര്‍മന്‍കാര്‍ക്കിടയില്‍ അറിയപ്പെടുന്ന സഞ്ജീവ് കൊളോണ്‍ നഗരത്തില്‍ സുപരിചിതനാണ്. പ്രത്യേകിച്ച് പുരുഷന്മാര്‍ക്കിടയില്‍ സഞ്ജീവ് നിത്യസന്ദര്‍ശകനാണ്. ഒരു ദണ്ഡ് പൂവിന് മൂന്നു മുതല്‍ അഞ്ചുവരെ യൂറോയാണ് വില. പ്രായഭേദമെന്യേ റോസാ പൂക്കള്‍ വാങ്ങുന്നവരാണ് അധികവും. വൈകുന്നേരങ്ങളില്‍ പ്രണയിതാക്കളും, സ്ത്രീപുരുഷ സ്നേഹിതരും റസ്റററന്റുകളില്‍ ഒത്തുകൂടി സൊറ പറയാനും, പ്രണയം അരക്കിട്ടുറപ്പിയ്ക്കാനുമായി ഭക്ഷണമേശയ്ക്ക് ഇരുവശത്തുമിരുന്ന് പരസ്പ്പരം സ്നേഹം പങ്കു വെയ്ക്കുമ്പോഴായിരിയ്ക്കും ഒരുകൈകൊണ്ട് മാറില്‍ അടക്കിപ്പിടിച്ച പൂക്കെട്ടും മറുകൈയ്യില്‍ ഹൃദയം കവരുന്ന സിംഗിള്‍ റോസാപ്പൂവുമായി സഞ്ജീവ് റസ്റററന്റിലേയ്ക്കു കടന്നു വരുന്നത്. ഹൃദയരഹസ്യങ്ങള്‍ പങ്കിട്ടിരിയ്ക്കുന്ന കമിതാക്കളാവട്ടെ ആ നിമിഷം സഞ്ജീവിന്റെ ചൂണ്ടയില്‍ കുടുങ്ങിയതു തന്നെ. യുവമിഥുനങ്ങള്‍ മാത്രമല്ല നവദമ്പതികളും, ജന്മദിനം ആഘോഷിക്കുന്നവരും ഒക്കെ സഞ്ജീവിന്റെ കസ്ററമേഴ്സ് ആവും എന്നതാണ് വസ്തുത. ആവശ്യക്കാരുടെ താല്‍പ്പര്യപ്രകാരം ഫോട്ടോയും എടുത്തു കൊടുക്കാറുണ്ട്.

ഹോളണ്ടില്‍ നിന്നോ ചിലപ്പോള്‍ കൊളോണ്‍ നഗരത്തിലെ റോസാപ്പൂവിന്റെ മൊത്തവ്യാപാരിയില്‍(ഗ്രോസ് മാര്‍ക്ക്റ്റ്) നിന്നോ ആണ് സഞ്ജീവ് പതിവായി റോസാപൂക്കള്‍ വാങ്ങുന്നത്. ഒന്നേകാല്‍ യൂറോ മുതല്‍ ഒന്നര രൂപ കൊടുത്താണ് വാങ്ങുന്നത്. അതാണ് ഇരട്ടി വിലയ്ക്കോ അതിനു മുകളിലുള്ള വിലയ്ക്കോ സഞ്ജീവ് വില്‍ക്കുന്നത്. ആഴ്ചയില്‍ 500 റോസാപ്പൂക്കളാണ് വില്‍ക്കുന്നത്. പ്രതിവര്‍ഷം 25,000 റോസാ പൂക്കള്‍ വിറ്റഴിയ്ക്കുന്നതുവഴി ഒരു ലക്ഷം യൂറോയ്ക്കു മുകളില്‍ സമ്പാദിയ്ക്കുന്നുണ്ടെന്നാണ് സഞ്ജീവിന്റെ പ്രതികരണം. സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള വില്‍പ്പന പൊടിപൊടിയ്ക്കുമ്പോള്‍ അതിനുള്ള നിയമാനുസൃതമായ നികുതിയും നല്‍കുന്നുണ്ടെന്നും സഞ്ജീവ് സാക്ഷ്യപ്പെടുത്തുന്നു. എല്ലാ നികുതികളും ചെലവുകളും കിഴിച്ചാലും പ്രതിവര്‍ഷം 25,000 യൂറോയുടെ ലാഭം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

1994 ല്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായി എത്തിയ സഞ്ജീവ് ജീവിതോപാധിയായി തുടങ്ങിയതാണ് റോസാപ്പൂ വില്‍പ്പന. അന്ന് നഗര കാര്യാലയത്തിന്റെ അനുമതിയോടെ തുടങ്ങിയ പൂക്കച്ചവടത്തിലൂടെ നേടിയ സമ്പാദ്യംകൊണ്ട് കഴിഞ്ഞ കൊല്ലം കൊളോണ്‍ നഗരത്തില്‍ ഒരു ലഘു ഭക്ഷണശാലയും (ഇംബിസ്) ഇപ്പോള്‍ നടത്തുന്നുണ്ട്. ഭാര്യയെ കൂടാതെ മുന്നു തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. മൂന്നു മക്കളുണ്ട് ഇദ്ദേഹത്തിന്. രണ്ടര പതിറ്റാണ്ടിനോടടുത്ത കൊളോണിലെ ജീവിതത്തിനിടയില്‍ ജര്‍മന്‍ പൗരത്വവും നേടി. കച്ചവടത്തിനിടയില്‍ ചിലപ്പോഴൊക്കെ ചിലയാളുകള്‍ തടസങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഭാവിയില്‍ പൂക്കച്ചവടവടത്തിനൊപ്പം റസ്റററന്റ് ബിസിനസും തുടരാണ് താല്‍പ്പര്യമെന്നും സഞ്ജീവ് പറയുന്നു.സഞ്ജീവിനെപ്പോലെ മറ്റു രാജ്യക്കാരും പ്രത്യേകിച്ച് പാക്കിസ്ഥാനികളും അഫ്ഗാനികളും പൂക്കച്ചവടത്തിനായി കൊളോണിലെ തെരുവില്‍ നടക്കുന്നുണ്ടെങ്കിലും സഞ്ജീവിന്റെ ഒപ്പം എത്താനാവുന്നില്ല എന്നതും ശ്രദ്ധേയമാണ്.(ഫോട്ടോ : കടപ്പാട് ബി).
- dated 17 Aug 2019


Comments:
Keywords: Germany - Otta Nottathil - sanjeev_sharma_rose_salesman_Blumen_Bobby Germany - Otta Nottathil - sanjeev_sharma_rose_salesman_Blumen_Bobby,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
terror_hanau_tobias_right_wing
ജര്‍മനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി Recent or Hot News
തുടര്‍ന്നു വായിക്കുക
terror_night_germany_11_died
ജര്‍മനിയിലെ രണ്ടിടങ്ങളില്‍ വെടിവയ്പ് ; 11 മരണം, അക്രമിയും കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_angamaly
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ ; ഉദ്ഘാടനം മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19220202wages
മിനിമം വേതന നിയമം ജര്‍നിയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19220201language
ജര്‍മനിയില്‍ കൂടുതല്‍ കുട്ടികള്‍ ബഹുഭാഷാ സംസ്കാരത്തില്‍ വളരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ളള
തുടര്‍ന്നു വായിക്കുക
18220206right
തീവ്ര വലതുപക്ഷം ജര്‍മനിയില്‍ ലക്ഷ്യമിട്ടത് മുസ്ളിം കൂട്ടക്കൊല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us