പത്തു വര്‍ഷം മുന്‍പുണ്ടായ സ്കീയിങ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷുമാഹര്‍ അതിനു ശേഷം അബോധാവസ്ഥയില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി മാത്രമാണുള്ളത്. അങ്ങനെയുള്ള ഷുമാഹര്‍ അപകടത്തില്‍പ്പെട്ട ശേഷമുള്ള ആദ്യ അഭിമുഖം എന്ന പേരിലാണ് എ.ഐ ഉപയോഗിച്ച് തയാറാക്കിയ വീഡിയോ പുറത്തുവിട്ടത്.
ഇപ്പോള്‍ 55 വയസുള്ള ഷുമാഹറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങള്‍ വിശദവിവരങ്ങള്‍ പുറത്തുവിടാറില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും മാത്രമാണ് കാണാനും അനുമതിയുള്ളത്. ഇതിനിടെയാണ് ഡൈ അക്റ്റ്യൂല്ലെ എന്ന വാരിക അഭിമുഖം എന്ന പേരില്‍ വ്യാജ വീഡിയോ പുറത്തുവിടുന്നത്. ഇതിനെതിരെ ഷൂമാഹറുടെ കുടുംബം തന്നെയാണ് പ്രസാധകരായ ഫണ്‍കെ മീഡിയ ഗ്രൂപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.
യഥാര്‍ഥ അഭിമുഖമല്ലെന്നും എ.ഐ നിര്‍മിതമാണെന്നും സൂചിപ്പിക്കുന്ന ടാഗ് ലൈന്‍ ചെറുതായി നല്‍കിയിരുന്നു. എന്നാല്‍, ഷുമാഹറുടെ ദുരിതം വിറ്റ് കാശാക്കുകയാണ് വാരിക ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിച്ചത്. ഇതിനുപിന്നാലെ എഡിറ്ററെ പുറത്താക്കിയ പ്രസാധകര്‍, ഷൂമാഹര്‍ കുടുംബത്തോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

Comments: