Today: 09 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി
Photo #1 - Germany - Otta Nottathil - terror_hanau_tobias_right_wing
ബര്‍ലിന്‍: ജര്‍മനിയെ ഞടുക്കി ചോരക്കളമാക്കിയ തോബിയാസ് ആര്‍ എന്ന 43 കാരന്‍ ജര്‍മന്‍കാരനായ വലതുപക്ഷ തീവ്രവാദിയാണെന്നു പോലീസ് സ്ഥിരീകരിച്ചു.ബുധനാഴ്ച രാത്രി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് രണ്ടിടങ്ങളിലായി 10 പേരെയും വകവരുത്തിയത്.പിന്നീട് ഇയാള്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കുകയായിരുന്നു. മരിച്ചവരില്‍ ഇയാളുടെ സ്വന്തം മാതാവും ഉള്‍പ്പെടുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ കറുത്ത കാറില്‍ കയറി രക്ഷപെട്ടുവെങ്കിലും വീട്ടിലെത്തി 72 കാരി മാതാവിനെയും കൊലപ്പെടുത്തിയശേഷം സ്വയം ജീവനെടുക്കുകയായിരുന്നു.വെടിയുതിര്‍ക്കാനുപയോഗിച്ച ആയുധം ഇയാളുടെ മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി

ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഹാനാവിലും അക്രമി താമസിയ്ക്കുന്ന കെസ്സല്‍സ്ററഡിലുമാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ നടന്ന വെടിവയ്പില്‍ അഞ്ച് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇയാള്‍ വലതുപക്ഷ്ര തീവ്രവാദത്തിന്റെ വക്താവായിരുന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.24 പേജുള്ള ഫേസ്ബുക്കില്‍/കത്തില്‍ ഇയാള്‍ കുറിച്ചതിനെപ്പറ്റി പോലീസ് കൂടുതലായി അന്വേഷണം തുടങ്ങി.ചില ആളുകളെ ഉന്മൂലനം ചെയ്യേണ്ടിവരുമെന്നും, ഇവരെ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെടാനാവില്ലെന്നും ഒക്കെ കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.ഇതിനിടയില്‍ ഇയാളുടെ രഹസ്യ ഇടപാടുകളെക്കുറിച്ചും വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ചും പോലീസ് തെരയുന്നത് കൂടുതല്‍ ആശയക്കുഴപ്പത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.ഫളാറ്റില്‍ താമസിയ്ക്കുന്ന മറ്റുള്ളവര്‍ക്ക് ഒരു സംശയത്തിനും തന്നെ ഇടനല്‍കാതെയാണ് ഇയാള്‍ താമസിച്ചിരുന്നത്.

ഇയാള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കറുത്ത ബിഎംഡബ്ള്യു കാര്‍ പൊലീസ് കണ്ടുകെട്ടി. ഇയാള്‍ അതില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നു. സുരക്ഷാ അധികൃതരുടെ പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച്, കുടിയേറ്റ പശ്ചാത്തലമുള്ള തുര്‍ക്കികളാണ് മരിച്ചവര്‍. മരിച്ച 10 പേരില്‍ അഞ്ചു പേര്‍ യുവാക്കളും, ഒരു യുവതിയും ഉള്‍പ്പെട്ടിട്ടുണ്ട്.

വംശീയത ഒരു വിഷമാണ്, ഹനാവിലെ സമൂല വലതുപക്ഷ നടപടിയോട് മെര്‍ക്കല്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. സംഭവത്തില്‍ ജര്‍മനി നടുങ്ങിയതായും ദുഖിയ്ക്കുന്നതായും ചാന്‍സലര്‍ മെര്‍ക്കലിന്റെ വക്താവ് സ്റെറഫെന്‍ സൈബര്‍ട്ട് വ്യാഴാഴ്ച മാദ്ധ്യമങ്ങളെ അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങളോട് ആഴത്തിലുള്ള സഹതാപം അറിയിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് സൈബര്‍ട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

കൂട്ടകൊലയെപ്പറ്റി അന്വേഷിക്കുവാന്‍ പ്രത്യേക പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിച്ചതായി ഫെഡറല്‍ അറ്റോര്‍ണി ജനറല്‍ അന്വേഷണം അറിയിച്ചുു. സംഭവം ഹാനാവു നഗരത്തെ നടുക്കിയതായി മേയര്‍ ക്ളൗസ് കമിന്‍സ്കി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ വ്യാഴാഴ്ച വൈകിട്ട് ഹാനോവില്‍ നടക്കുമെന്ന് മേയര്‍ അറിയിച്ചു.

അടുത്ത കാലങ്ങളിലായി ജര്‍മനിയില്‍ വലതുപക്ഷ തീവ്രവാദം ശക്തിപ്പെടുകയാണന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
- dated 20 Feb 2020


Comments:
Keywords: Germany - Otta Nottathil - terror_hanau_tobias_right_wing Germany - Otta Nottathil - terror_hanau_tobias_right_wing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8420202lockdown
ജര്‍മനി ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420201old
പിറന്നാളിനു മകളെ കാണാന്‍ നൂറ്റൊന്നുവയസുകാരി കെയര്‍ഹോമില്‍ നിന്നു പുറത്തുചാടി Recent or Hot News
തുടര്‍ന്നു വായിക്കുക
74202010antibody
കോവിഡ്~19 അതിജീവിച്ചവര്‍ക്ക് പ്രതിരോധശേഷിയുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
7420209merkel
കൊറോണബോണ്ട് അംഗീകരിക്കാന്‍ ജര്‍മനിക്കു മേല്‍ സമ്മര്‍ദം Recent or Hot News
~ ഐക്യ ആഹ്വാനവുമായി ജര്‍മനി
~ ചരിത്രത്തിലെ വലിയ പ്രതിസന്ധി: മെര്‍ക്കല്‍ തുടര്‍ന്നു വായിക്കുക
mk_arjunan_master_died
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us