Today: 28 Feb 2020 GMT   Tell Your Friend
Advertisements
മിസ്ററര്‍ ഫോക്സ്വാഗണ്‍ ഫെര്‍ഡിനാന്റ് പീഷ് അന്തരിച്ചു
Photo #1 - Germany - Otta Nottathil - vw_ex_boss_ferdinand_piech_expired
ബര്‍ലിന്‍: ലോകോത്തര ആഢംബര കാര്‍നിര്‍മ്മാതാക്കളായ വോക്സ്വാഗന്‍ കമ്പനി മുന്‍ ബോസ് ഫെര്‍ഡിനാന്റ് പീഷ്(82) അന്തരിച്ചു. ഭാര്യയുമൊത്ത് ഭക്ഷണത്തിനായി ഹോട്ടലില്‍ കയറിയ പീഷ് അവിടെ കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഉര്‍സുല പീഷ് മാദ്ധ്യമങ്ങളെ അറിയിച്ചത്.ഞായറാഴ്ച രാത്രി ബവേറിയയിലെ റോസെന്‍ഹൈമിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള പീഷിന് 12 മക്കളുണ്ട്.

പാപ്പരത്തത്തിന്റെ വക്കിലെത്തിയ കമ്പനിയെ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത ശേഷം ലോകത്തിന്റെ ഉന്നതിയിലേയ്ക്കുയര്‍ത്തിയ ശക്തനായ ഭരണാധികാരിയായിരുന്നു പീഷ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാറുകളോടും അവ നിര്‍മ്മിക്കുന്ന ജീവനക്കാരോടും ഉള്ള അഭിനിവേശത്തെ മുന്‍നിര്‍ത്തി മിസ്ററര്‍ ഫോക്സ്വാഗണ്‍ എന്ന വിശേഷണവും നല്‍കി അദ്ദേഹത്തെ കമ്പനി ആദരിച്ചു.

1937 ഏപ്രില്‍ 17 ന് വിയന്നയില്‍ ജനിച്ച പീഷ് 1993 മുതല്‍ 2002 വരെ വോക്സ്വാഗന്റെ ചെയര്‍മാനായിരുന്നു.അതിനുശേഷം 2015 വരെ സൂപ്പര്‍വൈസറി ബോര്‍ഡിന്റെ തലവനായി.കമ്പനിയുടെ പുകമറയായി ഇപ്പോഴും നിലനില്‍ക്കുന്ന ഡീസല്‍ഗേറ്റ് അഴിമതി ഉയര്‍ന്നപ്പോഴാണ് അദ്ദേഹം കമ്പനിയില്‍ നിന്നും വിരമിച്ചത്.

ഐക്കണിക് ബീറ്റിലിന്റെ കണ്ടുപിടുത്തക്കാരനും ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്ഥാപകനുമായ ഫെര്‍ഡിനാന്റ് പോര്‍ഷെയുടെ ചെറുമകനായിരുന്നു പീഷ്.

പോര്‍ഷെ കമ്പനിയില്‍ 1960 കളുടെ തുടക്കത്തില്‍ പീഷ് തന്റെ കരിയര്‍ ആരംഭിച്ചു. തുടര്‍ന്ന് 1972 ല്‍ വോക്സ്വാഗന്‍ ഗ്രൂപ്പിന്റെ ഏറ്റവും മികച്ച കാര്‍ നിര്‍മ്മാതാക്കളായ ഓഡിയിലേക്ക് മാറി, അഞ്ച് വര്‍ഷത്തിന് ശേഷം വോക്സ്വാഗന്റെ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് 1988 ല്‍ അതിന്റെ ചെയര്‍മാനായി. പീഷിന്റെ കാലഘട്ടത്തില്‍ കമ്പനി കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു.വോക്സ്വാഗന്റെയും,ഔഡിയുടെയും പുതിയ ഉല്‍പ്പന്നങ്ങള്‍ അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്കുയര്‍ത്തി.
- dated 27 Aug 2019


Comments:
Keywords: Germany - Otta Nottathil - vw_ex_boss_ferdinand_piech_expired Germany - Otta Nottathil - vw_ex_boss_ferdinand_piech_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_virus_germany
കൊറോണ ഭീതിയില്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
28220208nrwf
നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ കൊറോണ ഭീതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28220201hijab
ട്രെയ്നി അഭിഭാഷകരുടെ പര്‍ദ നിരോധനം ജര്‍മന്‍ കോടതി ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27220204rohinkyan
റോഹിങ്ക്യകളുടെ വിദ്യാഭ്യാസം: ജര്‍മനി ബംഗ്ളാദേശിന് 15 മില്യന്‍ യൂറോ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_inagurated
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
26220205euthanasia_legalised_german_sc
ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി
തുടര്‍ന്നു വായിക്കുക
26220202corona
ജര്‍മനിയിലും ഫ്രാന്‍സിലും വീണ്ടും കൊറോണവൈറസ് ബാധ
~ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി രോഗബാധ
~ അതിര്‍ത്തികള്‍ അടയ്ക്കില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us